30/07/2026
[fontresizer_tawhidurrahmandear_widget]

Tags :BJP Kerala

Main story

‘ലീഗ് അഭിപ്രായം പറയാൻ പാടില്ലായിരുന്നു; ലീഗായിരിക്കും ഭരിക്കുകയെന്ന് പറയേണ്ടി വരും’; മാറാട് ആവർത്തിക്കുമെന്ന്

ആലപ്പുഴ: എക്സിറ്റ് പോൾ ഫലങ്ങൾ തള്ളിക്കൊണ്ട്, സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്‌ലിം ലീഗിന്റെ ആധിപത്യമായിരിക്കുമെന്നും അത് മതാധിപത്യത്തിന് വഴിമാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. “കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്, ലീഗല്ല. വി.ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് പറയാൻ ലീഗിന് എന്ത് അവകാശമാണുള്ളത്? യുഡിഎഫ് വന്നാൽ ലീഗ് ഭരിക്കുമെന്നതിന്റെ തെളിവാണിത്. മാറാട് ആവർത്തിക്കുന്ന സാഹചര്യമുണ്ടാകും. ലീഗ് മുഖ്യമന്ത്രി വന്നാൽ പോലും അത്ഭുതപ്പെടാനില്ല,” വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫിലെ [&Read More

Kerala

‘ഇടതുസർക്കാർ തന്നെ വരണം’, എങ്കിലേ ബി.ജെ.പിക്ക് കേരളം ഭരിക്കാൻ കഴിയൂവെന്ന് സ്വാമി ചിദാനന്ദപുരി

കേരളത്തിൽ ബി.ജെ.പിക്ക് ഭരണത്തിലെത്താൻ ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കണമെന്ന പ്രസ്താവനയുമായി കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിRead More

Kerala

’33 വർഷം പ്രവർത്തിച്ചത് ഈ സേനയിലോ എന്നോർത്ത് നാണം തോന്നുന്നു’; പോലീസിനെതിരെ ആർ

തിരുവനന്തപുരം: കേരള പോലീസിന്റെ സമീപനങ്ങളിൽ കടുത്ത പ്രതിഷേധവുമായി മുൻ ഡിജിപിയും നിലവിൽ ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ രംഗത്തെത്തി. നെട്ടയത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി പ്രവർത്തകർക്ക് പോലീസ് മർദനമേറ്റതിൽ പ്രതിഷേധിച്ച് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് അവർ പോലീസിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. 33 വർഷം താൻ സേവനമനുഷ്ഠിച്ചത് ഇങ്ങനെയുള്ള ഒരു സേനയിലാണോ എന്നോർക്കുമ്പോൾ നാണം തോന്നുന്നുവെന്നും ജനങ്ങൾ പോലീസിനെ വെറുക്കുന്നത് വെറുതെയല്ലെന്നും അവർ തുറന്നടിച്ചു. മഴയത്ത് പ്രവർത്തകർക്കൊപ്പം റോഡിലിരുന്ന് പ്രതിഷേധിച്ച ശ്രീലേഖ, പോലീസിനെതിരെ [&Read More

Kerala

‘അഞ്ച് സീറ്റുകളിൽ ഉറച്ച വിജയ പ്രതീക്ഷ’; ഏഴ് സീറ്റ് വരെ നേടാമെന്നും ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം സംബന്ധിച്ച പ്രാഥമിക വിലയിരുത്തലുകൾ പുറത്ത്. സംസ്ഥാനത്ത് അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ പാർട്ടിക്ക് ലഭിക്കുമെന്നാണ് ബിജെപി കോർ കമ്മിറ്റിയുടെ കണക്കുകൂട്ടൽ. അഞ്ച് മണ്ഡലങ്ങളിൽ ഉറച്ച വിജയപ്രതീക്ഷ പുലർത്തുന്ന പാർട്ടി, മൂന്നിടങ്ങളിൽ അട്ടിമറി വിജയവും പ്രതീക്ഷിക്കുന്നുണ്ട്. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട എന്നീ മണ്ഡലങ്ങളിൽ പാർട്ടി വിജയം ഉറപ്പാണെന്ന് നേതൃത്വം കരുതുന്നു. ഇതിന് പുറമെ തൃശ്ശൂർ, തിരുവല്ല, തിരുവനന്തപുരം മണ്ഡലങ്ങളിൽ അട്ടിമറി വിജയത്തിനുള്ള സാധ്യതയുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു. ബൂത്ത് [&Read More

Kerala

‘പാലക്കാടും വട്ടിയൂർക്കാവുംകിട്ടില്ല’; എ പ്ലസ് മണ്ഡലങ്ങളിൽ തിരിച്ചടി നേരിടുമെന്ന് ബിജെപി വിലയിരുത്തൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയപ്രതീക്ഷ പുലർത്തിയിരുന്ന 10Read More

Main story

പിണക്കം തീരുന്നില്ല; എസ്. ജയശങ്കർ പേരു പറഞ്ഞില്ല, പ്രചാരണ പരിപാടിയിൽനിന്ന് ആർ. ശ്രീലേഖ

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖ പ്രചാരണ പരിപാടിക്കിടെ വേദി വിട്ട് ഇറങ്ങിപ്പോയി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഓൺലൈനായി പങ്കെടുത്ത പരിപാടിയിൽ തന്റെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സ്ഥാനാർത്ഥിയുടെ പിണക്കം. നേരത്തെ, തിരുവനന്തപുരം കോർപറേഷൻ മേയർ പദവിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പിണക്കം ഇപ്പോഴും തുടരുകയാണ് ശ്രീലേഖ. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്നതിന് മസ്‌കത്ത് ഹോട്ടലിൽ നടന്ന കൺവെൻഷനിൽ കേന്ദ്രമന്ത്രി എസ്. ജയശങ്കർ ലോക്‌സഭാ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രമാണ് പ്രസംഗത്തിൽ [&Read More

Main story

’കേരളത്തിൽ സ്ത്രീസുരക്ഷ ഇല്ലാത്തത് സംസ്ഥാന സർക്കാർ ലൗജിഹാദിനോട് കണ്ണടച്ചതിനാൽ’- ആർ ശ്രീലേഖ

തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതുകാരണം സംസ്ഥാനത്ത് സ്ത്രീസുരക്ഷ ഇല്ലാതായെന്നും വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖ. ശാസ്തമംഗലത്ത് സംഘടിപ്പിച്ച ‘ബ്രഞ്ച് വിത്ത് ശ്രീലേഖ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഉയർന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്ന തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ നീതി ലഭിച്ചില്ലെന്ന് ശ്രീലേഖ ആരോപിച്ചു. രാഷ്ട്രീയ അനുമതിയില്ലാതെ ഡിജിപിക്ക് പോലും നടപടിയെടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഒരു മന്ത്രിയുടെ ഭാര്യ സ്വന്തം വീട്ടിൽ പൂട്ടിയിടപ്പെട്ട സംഭവത്തിൽ [&Read More

Kerala

‘കേരളത്തിൽ ബിജെപി സർക്കാർ വരും; എ ടീം ഞങ്ങൾ മാത്രം, എൽഡിഎഫ് –

പാലക്കാട്: കേരളത്തിൽ ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശുമെന്നും ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ട മൈതാനിയിൽ നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫും യുഡിഎഫും പരസ്പരം ‘ബി ടീം’ എന്ന് വിളിക്കുമ്പോൾ, കേരളത്തിലെ ഏക ‘എ ടീം’ ബിജെപിയാണെന്ന് ജനങ്ങൾക്കറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഉയർത്തിക്കാട്ടിയാണ് മോദി പ്രസംഗിച്ചത്. കഴിഞ്ഞ പത്തു വർഷമായി യുവാക്കൾക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനം പോലും [&Read More

Main story

തെര.കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപി സീൽ; ആരോപണവുമായി സിപിഎം

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തിനൊപ്പമുള്ള കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ പതിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി സിപിഎം. 2019 മാർച്ച് 19Read More

Kerala

‘സിപിഎമ്മിൽ മൂല്യച്യുതിയും വ്യക്തിതാൽപ്പര്യങ്ങളും’; വർക്കലയിൽ ഏരിയ കമ്മിറ്റി അംഗം ബിജെപി സ്ഥാനാർത്ഥി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വർക്കലയിൽ സിപിഎമ്മിനെ ഞെട്ടിച്ച് പ്രമുഖ നേതാവ് ബിജെപിയിലേക്ക്. സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി സ്മിത സുന്ദരേശൻ ജനവിധി തേടും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ച സ്മിത, ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച ശേഷമാണ് പുതിയ രാഷ്ട്രീയ ചുവടുവെപ്പ് നടത്തിയത്. അന്തരിച്ച പ്രമുഖ സിപിഎം [&Read More