30/03/2026
[fontresizer_tawhidurrahmandear_widget]

Tags :BJP

India

‘ധുരന്ധര്‍ വെറും ഫിക്ഷന്‍; ബോളിവുഡ് നിര്‍മാതാക്കള്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ ഉന്നാവോ കേസില്‍ സിനിമയെടുക്കൂ’; വെല്ലുവിളിച്ച്

ന്യൂഡല്‍ഹി: രണ്‍വീര്‍ സിങ് നായകനായ പുതിയ ബോളിവുഡ് ചിത്രം ‘ധുരന്ധറി’നെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി. സാങ്കല്‍പിക കഥകള്‍ പറഞ്ഞ് ജനങ്ങളെ വഴിതെറ്റിക്കുന്നതിന് പകരം ഉന്നാവോ പീഡനക്കേസ് പോലുള്ള യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ചെയ്യാന്‍ ബോളിവുഡിന് ധൈര്യമുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. റിപബ്ലിക് ടിവിയില്‍ ‘വിക്ടിം ഷെയിമിംഗ്’ (ഇരകളെ അപമാനിക്കല്‍) എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണബിന്റെ പരാമര്‍ശം. ഉന്നാവോ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയായിരുന്നു ഇത്. ധുരന്ധര്‍ എന്ന ചിത്രം വെറും പ്രചാരണലക്ഷ്യം [&Read More

India

‘സാംസ്‌കാരിക സാക്ഷരതയില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും; ബംഗാളിലേക്ക് അല്‍പമെങ്കിലും ഹോംവര്‍ക്ക് ചെയ്തു വരൂ’-നാക്കുപിഴയില്‍ അമിത്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നാക്കുപിഴയില്‍ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. രവീന്ദ്രനാഥ ടാഗോറിനെ വിപ്ലവകാരി സചീന്ദ്രനാഥ് സന്യാലുമായി കൂട്ടിക്കുഴച്ച് ‘രവീന്ദ്രനാഥ സന്യാല്‍’ എന്ന് അമിത് ഷാ വിളിച്ചതായാണ് ടിഎംസിയുടെ ആരോപണം. ഇതിന്റെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് രൂക്ഷമായ പരിഹാസമാണ് ടിഎംസി എക്‌സിലൂടെ ഉയര്‍ത്തിയിരിക്കുന്നത്. സാംസ്‌കാരിക സാക്ഷരതയില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും; ബംഗാളിലേക്ക് അല്‍പമെങ്കിലും ഹോംവര്‍ക്ക് ചെയ്തു വരണമെന്നാണ് തൃണമൂല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘രവീന്ദ്രനാഥ സന്യാലോ? അല്ല മിസ്റ്റര്‍ അമിത് ഷാ, അത് രവീന്ദ്രനാഥ [&Read More

India

‘മന്‍മോഹന്‍ സിങ്ങിനെ വേട്ടയാടാനും ഫാസിസ്റ്റ് സര്‍ക്കാരിനു വഴിയൊരുക്കാനും മുന്നില്‍നിന്ന പ്രസ്ഥാനത്തിന്റെ ഭാഗമായതില്‍ ഖേദം’;

ന്യൂഡല്‍ഹി: മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള, യുപിഎ സർക്കാരിനെതിരെ താൻ കൂടി പങ്കാളിയായ 2011Read More

Main story

‘പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനം നാടകം: വിദേശികളെ കാണിക്കാൻ’; രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പള്ളി സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് കത്തോലിക്കാ സഭ മുഖപത്രമായ ദീപിക. രാജ്യത്ത് ക്രൈസ്തവർക്കെതിരെ ഹിന്ദുത്വ വർഗീയവാദികൾ അക്രമം അഴിച്ചുവിടുന്ന സാഹചര്യത്തിൽ, ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി പള്ളി സന്ദർശിച്ചത് വെറും നാടകമാണെന്ന് പത്രം ആരോപിച്ചു. ‘വർഗീയത വാനോളം, നിവേദനം പോരാ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് കേന്ദ്ര സർക്കാരിനും സംഘപരിവാറിനുമെതിരെ സഭ കടുത്ത വിമർശനം ഉയർത്തിയത്. ഹിന്ദുത്വ വർഗീയവാദികൾ തെരുവിൽ ക്രിസ്മസ് ആഘോഷങ്ങൾ അലങ്കോലപ്പെടുത്തുമ്പോൾ പ്രധാനമന്ത്രി പള്ളിക്കുള്ളിൽ പ്രാർത്ഥിക്കാനെത്തിയത് ഇന്ത്യൻ പൗരന്മാരെ കാണിക്കാനല്ല, [&Read More

Main story

‘പാര്‍ലമെന്റിലും പുറത്തും വര്‍ഗീയശക്തികളോട് പടവെട്ടിയ ആളാണ് ഞാന്‍; ഗാന്ധിയുടെ ഘാതകരില്‍നിന്ന് എനിക്ക് ഒന്നും

ന്യൂഡല്‍ഹി: ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും സംഘടനാ പാടവത്തെ പ്രശംസിച്ചുകൊണ്ടുള്ള പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. താന്‍ അവരുടെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന ആളാണെന്നും, പാര്‍ലമെന്റിലും നിയമസഭയിലും പുറത്തും വര്‍ഗീയ ശക്തികള്‍ക്കെതിരെ പടവെട്ടിയ ചരിത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് മുന്നോടിയായി ദിഗ്വിജയ് സിങ് എക്‌സില്‍ പങ്കുവച്ച ഒരു ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയും ഒന്നിച്ചുള്ള 1996Read More

Kerala

മറ്റത്തൂര്‍ കോണ്‍ഗ്രസില്‍ കൂട്ടനടപടി; കൂറുമാറിയ മുഴുവന്‍ പഞ്ചായത്ത് അംഗങ്ങളെയും പുറത്താക്കി

തൃശൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി പിന്തുണയോടെ ഭരണം പിടിച്ച സംഭവത്തിൽ കോൺഗ്രസിൽ കടുത്ത നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ പഞ്ചായത്ത് അംഗങ്ങളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇതിനു പുറമെ, വിഷയവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ സസ്‌പെൻഡ് ചെയ്തതായും നേതൃത്വം അറിയിച്ചു. ​മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് നാടകീയ നീക്കങ്ങൾ നടന്നത്. ഔദ്യോഗിക നേതൃത്വവുമായുള്ള തർക്കത്തെത്തുടർന്ന് എട്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിന് [&Read More

Kerala

സുരേഷ് ഗോപി ദത്തെടുത്ത പഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി; 10 വര്‍ഷത്തിന് ശേഷം

തൃശൂര്‍: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി എം.പി ദത്തെടുത്ത മാതൃകാ ഗ്രാമമായ അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. കഴിഞ്ഞ 10 വര്‍ഷമായി ബി.ജെ.പി ഭരിച്ചിരുന്ന പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു. സുരേഷ് ഗോപിയുടെ തട്ടകത്തില്‍ ബി.ജെ.പിക്ക് നേരിട്ട വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പതിറ്റാണ്ടായി ബി.ജെ.പിയുടെ ഉറച്ച കോട്ടയായിരുന്ന അവിണിശ്ശേരിയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് അപ്രതീക്ഷിത വിജയം നേടിയത്. നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസിലെ റോസിലി ജോയ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫ് ഏഴ്, [&Read More

India

‘ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കാലം തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ വര്‍ഗീയ തന്ത്രങ്ങള്‍ വിലപ്പോകില്ല’;

ചെന്നൈ: തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ വര്‍ഗീയ വിദ്വേഷ രാഷ്ട്രീയം വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍, ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം അത്തരം നീക്കങ്ങള്‍ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളക്കുറിച്ചിയില്‍ പുതുതായി നിര്‍മിച്ച കലക്ടറേറ്റ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഹിന്ദുക്കള്‍ ദര്‍ഗകളില്‍ പ്രാര്‍ഥിക്കുന്ന, മുസ്‍ലിംകള്‍ ചിത്തിര തിരുവിഴ ആഘോഷിക്കുന്ന, ക്രിസ്ത്യാനികള്‍ പള്ളികളില്‍ പൊങ്കല്‍ അര്‍പ്പിക്കുന്ന നാടാണിത്. ഈ മതസൗഹാര്‍ദവും സമാധാനവുമാണ് ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ മതഭ്രാന്ത് ഇളക്കിവിട്ട് [&Read More

Main story

കൂടെ കിടക്കാന്‍ നിര്‍ബന്ധിച്ച ആ വിഐപി ഗസ്റ്റ് ബി.ജെ.പി ദേശീയ നേതാവെന്ന് ആരോപണം;

ഡെറാഡൂണ്‍: രാജ്യത്തെ ഞെട്ടിച്ച അങ്കിത ഭണ്ഡാരി വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ശബ്ദരേഖ പുറത്ത്. ബി.ജെ.പി മുന്‍ എം.എല്‍.എ സുരേഷ് റാത്തോഡും ഭാര്യ ഊര്‍മിള റാത്തോഡും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. അങ്കിതയോട് കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയും, അതിന് വഴങ്ങാത്തതിനെത്തുടര്‍ന്ന് കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്ത സംഭവത്തിലെ ദുരൂഹത നിറഞ്ഞ ‘വിഐപി’ അതിഥി, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും ഉത്തരാഖണ്ഡിന്റെ ചുമതലയുമുള്ള ദുഷ്യന്ത് കുമാര്‍ ഗൗതം ആണെന്നാണ് ശബ്ദരേഖയിലെ വെളിപ്പെടുത്തല്‍. എന്നാല്‍, കേസിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് [&Read More

Kerala

മേയർ ആക്കാത്തതിൽ ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തി; അനുനയിപ്പിക്കാൻ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: മേയർ സ്ഥാനം കൈവിട്ടതിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തി. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് മികച്ച വിജയം നേടിയ ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് തുടക്കം മുതൽ സൂചനകളുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം വി.വി. രാജേഷിനെ മേയറാക്കാൻ പാർട്ടി തീരുമാനിച്ചതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി അവർ നേതൃത്വത്തെ നേരിട്ട് അറിയിച്ചതായാണ് വിവരം. ശ്രീലേഖയുടെ പിണക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന് കണ്ടതോടെ ബിജെപി കേന്ദ്ര നേതൃത്വം അടിയന്തരമായി വിഷയത്തിൽ ഇടപെട്ടു. മുതിർന്ന കേന്ദ്ര നേതാക്കൾ [&Read More