30/03/2026
[fontresizer_tawhidurrahmandear_widget]

Tags :Congress

Kerala

മില്ലി മോഹന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും; തഹ്ലിയ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ കോഴിക്കോട് കോര്‍പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും യുഡിഎഫ് തങ്ങളുടെ അധ്യക്ഷ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസും മുസ്‌ലിം ലീഗും സുപ്രധാന പദവികള്‍ പങ്കിട്ടെടുക്കുന്ന രീതിയിലാണ് അന്തിമ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ ഇരു പാര്‍ട്ടികളും ഊഴംവച്ച് അധ്യക്ഷ പദവി അലങ്കരിക്കും. മില്ലി മോഹന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്കും ഫാത്തിമ തഹ്ലിയ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും മത്സരിക്കും. മേയര്‍ സ്ഥാനാര്‍ത്ഥി: എസ്.കെ അബൂബക്കര്‍(കോണ്‍ഗ്രസ്). എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയും ഡെപ്യൂട്ടി [&Read More

India

പ്രശാന്ത് കിഷോർ കോൺഗ്രസ്സിലേക്ക്?ഡൽഹിയിൽ പ്രിയങ്ക ഗാന്ധിയുമായി മണിക്കൂറുകൾ നീണ്ട ചർച്ച

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നുകൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറും തമ്മിൽ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ആഴ്ച ഡൽഹിയിലെ 10 ജനപഥിലുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ചാണ് ഇരുവരും കണ്ടതെന്നാണ് റിപ്പോർട്ടുകൾ. അടച്ചിട്ട മുറിയിൽ നടന്ന ഈ കൂടിക്കാഴ്ച മണിക്കൂറുകളോളം നീണ്ടുനിന്നു. അടുത്തിടെ നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി [&Read More

Kerala

ഇടതുകോട്ട തകർത്ത് മുട്ടടയിൽ വൈഷ്ണയുടെ മിന്നും ജയം

തിരുവനന്തപുരം: ഉറച്ച ഇടതുകോട്ടയായ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് അട്ടിമറി വിജയം നേടി. സിപിഎമ്മിലെ അഡ്വ. അംശു വാമദേവനെയാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു വൈഷ്ണ. 1607 വോട്ടുകൾ നേടിയാണ് വൈഷ്ണ സുരേഷ് വിജയിച്ചത്. എതിർ സ്ഥാനാർഥി അംശു വാമദേവന് 1210 വോട്ടുകൾ നേടാനായപ്പോൾ, ബിഡിജെഎസ് സ്ഥാനാർഥി അജിത് കുമാർ എൽ.വിക്ക് 460 വോട്ടുകൾ ലഭിച്ചു. വോട്ടർപട്ടിക വിവാദവും ഹൈക്കോടതി ഇടപെടലും: തെരഞ്ഞെടുപ്പിന് മുന്നോടിയായി വൈഷ്ണയുടെ വോട്ടർപട്ടികയിലെ [&Read More

Main story

രാഹുൽ ഗാന്ധി വിളിച്ച യോഗത്തിലും തരൂർ ഇല്ല; കോൺഗ്രസിൽ അതൃപ്തി പുകയുന്നു

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് ലോക്‌സഭാ എംപിമാരുടെ നിർണ്ണായക യോഗത്തിൽ നിന്ന് ശശി തരൂർ വീണ്ടും വിട്ടുനിന്നു. പാർട്ടി നിലപാടുകൾക്കെതിരെ സംസാരിക്കുന്നുവെന്ന വിമർശനം നിലനിൽക്കെ, പ്രധാനപ്പെട്ട പാർട്ടി യോഗങ്ങളിൽ നിന്ന് തിരുവനന്തപുരം എംപി തുടർച്ചയായി വിട്ടുനിൽക്കുന്നത് കോൺഗ്രസ് നേതൃത്വത്തിനിടയിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.ഇന്ന് ഡൽഹിയിൽ നടന്ന യോഗത്തിൽ തരൂരിനെ കൂടാതെ ചണ്ഡീഗഡ് എംപി മനീഷ് തിവാരിയും പങ്കെടുത്തില്ല. എന്തുകൊണ്ട് വിട്ടുനിന്നു? പ്രഭ ഖൈതാൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനായി തലേദിവസം കൊൽക്കത്തയിലായിരുന്നു തരൂർ. ഇതിനാൽ സമയബന്ധിതമായി ഡൽഹിയിൽ [&Read More

Kerala

സവര്‍ക്കര്‍ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശശി തരൂര്‍; വരുമെന്ന് ഉറപ്പുനല്‍കിയതായി സംഘാടകര്‍-വിവാദം

തിരുവനന്തപുരം: വി.ഡി സവര്‍ക്കറുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വ്യക്തമാക്കി. തരൂരിന്റെ ഓഫീസ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, പുരസ്‌കാരം സ്വീകരിക്കാമെന്ന് തരൂര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നതായും, അവസാന നിമിഷമുള്ള പിന്മാറ്റം അപ്രതീക്ഷിതമാണെന്നും സംഘാടകര്‍ അവകാശപ്പെട്ടതോടെ വിഷയം വിവാദമായിരിക്കുകയാണ്. എച്ച്ആര്‍ഡിഎസ് ഇന്ത്യയാണ് പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് എംപി ശശി തരൂരിന് പ്രഖ്യാപിച്ചത്. ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. തരൂരിനെ [&Read More

India

‘ദൃശ്യങ്ങൾ നശിപ്പിക്കുന്നത് എന്തിന്? ചീഫ് ജസ്റ്റിസിനെ മാറ്റിയതെന്തിന്?’; തെര. കമ്മീഷന്‍റെ നിഷ്പക്ഷതയില്‍ 3

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയ്ക്കും നിഷ്പക്ഷതയ്ക്കുമെതിരെ ലോക്‌സഭയിൽ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സഭയിൽ നടന്ന ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെ മൂന്ന് നിർണായക ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്ന പാനലില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ ഇരുത്താനുള്ള പണിയാണ് നരേന്ദ്ര മോദിയും അമിത് ഷായും ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രാഹുൽ ഗാന്ധി ഉന്നയിച്ച മൂന്ന് പ്രധാന ചോദ്യങ്ങൾ [&Read More

Main story

പൗരത്വം ലഭിക്കും മുൻപേ വോട്ടർ പട്ടികയിൽ പേരെന്ന് ആരോപിച്ച് ഹരജി; സോണിയാ ഗാന്ധിക്ക്

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഡൽഹി കോടതിയുടെ നോട്ടീസ്. പൗരത്വം ലഭിക്കും മുൻപേ വോട്ടർ പട്ടികയിൽ അനധികൃതമായി പേര് ചേർത്തു എന്നാരോപിച്ചുള്ള ഹരജിയിലാണ് അഡീഷണൽ സെഷൻസ് ജഡ്ജി ശൈലേന്ദർ മാലിക് നോട്ടീസ് അയച്ചത്. മാധ്യമപ്രവർത്തകനായ എസ്.പി ശംഖ് ആണ് ഹരജി നൽകിയത്. സോണിയാ ഗാന്ധിക്ക് 1983Read More

India

‘വന്ദേമാതരം മുറിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യാ വിഭജനം സംഭവിക്കില്ലായിരുന്നു’; കോൺഗ്രസിനും നെഹ്റുവിനുമെതിരെ വിമര്‍ശനവുമായി അമിത് ഷാ

ന്യൂഡൽഹി: വന്ദേമാതരത്തെ ‘വിഭജിച്ച’ ദിവസമാണ് രാജ്യത്ത് പ്രീണന രാഷ്ട്രീയം തുടങ്ങിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്നത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യാ വിഭജനം തന്നെ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയായിരുന്നു അമിത് ഷാ. വന്ദേമാതരം പൂർണമായി അംഗീകരിക്കുന്നതിന് പകരം രണ്ട് ചരണങ്ങളായി വെട്ടിച്ചുരുക്കിയ തീരുമാനം ചരിത്രപരമായ തെറ്റായിരുന്നു. വന്ദേമാതരം വിഭജിക്കപ്പെട്ട ആ ദിവസമാണ് ഇന്ത്യയിൽ പ്രീണന രാഷ്ട്രീയം ആരംഭിച്ചത്. ആ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ഒരുപക്ഷേ രാജ്യത്തിന്റെ വിഭജനം പോലും സംഭവിക്കില്ലായിരുന്നുവെന്നും [&Read More

Kerala

രാഹുല്‍ അഗ്‌നിശുദ്ധി വരുത്തി തിരിച്ചെത്തും; ഷാഫിയെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ ബാധിക്കില്ല-വി.എസ് ജോയ്

മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വിവാദങ്ങളില്‍ പ്രതികരിച്ച് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്. രാഹുല്‍ കോണ്‍ഗ്രസിന്റെ വലിയൊരു വാഗ്ദാനമായിരുന്നുവെന്നും, നിരപരാധിത്വം തെളിയിച്ച് അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജോയ് പറഞ്ഞു ”രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിക്ക് വലിയൊരു മുതല്‍ക്കൂട്ടായിരുന്നു. നിലവില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് അല്‍പം മാറിനില്‍ക്കേണ്ടി വന്നാലും, കഴിവ് തെളിയിച്ച വ്യക്തിയെന്ന നിലയില്‍ അദ്ദേഹം ‘അഗ്‌നിശുദ്ധി’ വരുത്തി തിരിച്ചെത്തുമെന്നാണ് എന്റെ വ്യക്തിപരമായ പ്രതീക്ഷ”, ജോയ് പറഞ്ഞു. രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടി [&Read More