വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിതയും പങ്കെടുത്ത അത്താഴവിരുന്നിൽ വെടിയുതിർത്തത് 31 കാരനായ കോൾ തോമസ് അല്ലെൻ. നാസ ഫെല്ലോഷിപ്പ് നേടിയ മെക്കൽ എൻജിനിയറാണ് ഇയാൾ എന്നാണ് റിപ്പോർട്ട്. ആക്രമണത്തിനുള്ള പിന്നിലുള്ള കാരണം അറിവായിട്ടില്ല. ലിങ്ക്ഡ്ഇന്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പ്രകാരം, അറസ്റ്റിലായ കോള്‍ തോമസ് അലന്‍ ലോസ് ആഞ്ചലസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ്. കമ്പ്യൂട്ടര്‍ സയന്റിസ്റ്റ്, ഇന്‍ഡി ഗെയിം ഡെവലപ്പര്‍, പാര്‍ട്ട് ടൈം അധ്യാപകന്‍ എന്നീ നിലകളിലും [&Read More
Tags :Donald Trump
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച അദ്ദേഹം, ട്രംപ് സുരക്ഷിതനാണെന്ന വാർത്ത ആശ്വാസകരമാണെന്നും വ്യക്തമാക്കി. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാജ്യങ്ങളിൽ അക്രമത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് മോദി ഓർമിപ്പിച്ചു. ഇത്തരം ആക്രമണങ്ങൾ അസന്ദിഗ്‌ധമായി അപലപിക്കപ്പെടേണ്ടതാണെന്നും, ട്രംപിന്റെയും കുടുംബത്തിന്റെയും സുരക്ഷയിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം കുറിച്ചു. വാഷിങ്ടൺ ഡിസിയിലെ വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിന് പുറത്ത് ഇന്നലെ വൈകുന്നേരമാണ് [&Read More
വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ (ഡബ്ല്യുഎച്ച്സിഎ) ഡിന്നറിനിടെ വെടിവെപ്പ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ അടിയന്തരമായി ഒഴിപ്പിച്ചു. ഏപ്രിൽ 25 രാത്രി എട്ടരയോടെയാണ് സംഭവം. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസിഡന്റ് പദവിയിലിരിക്കെ ആദ്യമായി ഈ ചടങ്ങിൽ പങ്കെടുത്ത ട്രംപിനൊപ്പം പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് എന്നിവരും വേദിയിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി വെടിയൊച്ച [&Read More
വാഷിങ്ടൺ/ബ്രസൽസ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് ആവശ്യമായ പിന്തുണ നൽകാത്ത സഖ്യകക്ഷികളെ ശിക്ഷിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി പെന്റഗണിൽനിന്ന് ചോർന്ന ആഭ്യന്തര ഇRead More
‘ഇറാനെതിരെ ആണവായുധം പ്രയോഗിക്കാൻ ട്രംപ് മുതിർന്നു; കോഡുകൾ കൈമാറാൻ വിസമ്മതിച്ച് സൈനിക മേധാവി’-വെളിപ്പെടുത്തൽ
വാഷിങ്ടണ്‍: ഇറാനെതിരെയുള്ള സൈനിക നീക്കത്തിനിടെ ലോകത്തെ ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിച്ചേക്കാവുന്ന തീരുമാനത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുതിർന്നതായി റിപ്പോർട്ട്. ഇറാന്റെ പ്രധാന താവളങ്ങളെ ലക്ഷ്യം വെച്ച് ആണവായുധം പ്രയോഗിക്കാനുള്ള ട്രംപിന്റെ നിർദേശം സൈനിക മേധാവി തള്ളിക്കളയുകയായിരുന്നുവെന്ന് മുൻ സിഐഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ ഫോക്സ് ന്യൂസ് അനലിസ്റ്റ് ആൻഡ്രൂ നാപ്പോളിറ്റാനോ അവതരിപ്പിക്കുന്ന ‘ജഡ്ജിങ് ഫ്രീഡം’ എന്ന പോഡ്‌കാസ്റ്റിലാണ് ലാറി ജോൺസൺ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ഏപ്രിൽ 18 ശനിയാഴ്ച നടന്ന യോഗത്തിൽ, [&Read More
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവചനാതീതമായ നയങ്ങളും നാറ്റോ സഖ്യത്തിൽ നിന്നുള്ള പിന്മാറ്റ ഭീഷണിയും യൂറോപ്യൻ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിരിക്കുകയാണ്Read More
വത്തിക്കാനോട് ഇടഞ്ഞ് വൈറ്റ് ഹൗസ്; യുദ്ധം വേണ്ടെന്ന മാർപ്പാപ്പയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച്
ഇറാൻ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കിയ മാർപ്പാപ്പ ലിയോ പതിനാലാമനെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. Read More
‘ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി ഒബാമയെയും നെതന്യാഹു സമീപിച്ചിരുന്നു; അദ്ദേഹം ആവശ്യം നിരസിച്ചു’-വെളിപ്പെടുത്തലുമായി ജോൺ
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ, ഇസ്രയേൽRead More
‘ഹോർമുസ് കടലിടുക്ക് അമേരിക്കയും ഇറാനും ഒന്നിച്ച് കൈകാര്യം ചെയ്യും; യുറേനിയം ഒപ്പം കുഴിച്ചെടുത്ത്
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിനായി ഇറാനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ട്രംപ് ‘എബിസി ന്യൂസി’നോട് വെളിപ്പെടുത്തി. ഇറാന്റെ ആണവകേന്ദ്രങ്ങളിലെ യുറേനിയം അവരുമായി സഹകരിച്ച് നീക്കം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് ടോൾ ഈടാക്കാനുള്ള ഇറാന്റെ നീക്കത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. കടലിടുക്ക് അമേരിക്കയും ഇറാനും ചേർന്ന് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചാണ് തങ്ങൾ ആലോചിക്കുന്നതെന്ന് [&Read More
വാഷിങ്ടൺ: ഇറാന് നൽകിയ 48 മണിക്കൂർ അന്ത്യശാസനം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് പരകോടിയിലെത്തിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ പൂർണമായി അവസാനിപ്പിക്കുമെന്നും ഇന്ന് രാത്രി ഒരു നാഗരികതയുടെ അന്ത്യം കുറിക്കാൻ പോകുകയാണെന്നുമാണ് ഏറ്റവുമൊടുവിൽ ട്രംപിന്റെ ഭീഷണി. എന്നാൽ, ശക്തമായ ഭാഷയിലാണ് ഇറാൻ ഇതിനോട് പ്രതികരിച്ചത്. അലക്‌സാണ്ടർക്കും മംഗോളിയർക്കും ഇറാനെ അവസാനിപ്പിക്കാൻ സാധിച്ചിട്ടില്ല. അതിനി ഒരു മനോരോഗിക്ക് സാധിക്കാൻ പോകുന്നുമില്ലെന്ന് ഇറാൻ വൃത്തങ്ങൾ തുറന്നടിച്ചു. ഇറാനിൽ സമ്പൂർണ ഭരണമാറ്റം സംഭവിച്ചുകഴിഞ്ഞെന്നും തീവ്രചിന്താഗതിക്കാരല്ലാത്ത പുതിയൊരു [&Read More