പെട്രോൾ പമ്പുകളിൽ എഥനോൾ അളവ് പ്രദർശിപ്പിക്കണമെന്ന ഹരജി തള്ളി; ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സുപ്രീംകോടതി
ഡൽഹി: എഥനോൾ കലർന്ന പെട്രോളിലെ സുതാര്യത ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. പെട്രോൾ പമ്പുകളിൽ എഥനോളിന്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഇന്ധന ബില്ലിലും രസീതിലും എഥനോൾ ശതമാനം രേഖപ്പെടുത്തണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. അഭിഭാഷകനായ നരേന്ദ്ര ഗോസ്വാമിയാണ് കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. ഹർജിക്കാരന് ബന്ധപ്പെട്ട ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. പെട്രോളിൽ കലർത്തിയ എഥനോളിന്റെ ശതമാനം പമ്പുകളിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു [&Read More