കുവൈത്ത് സിറ്റി/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാൻ. കുവൈത്തിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ച് ഇറാന്റെ അതിശക്തമായ മിസൈൽRead More
Tags :Iran war
ഒപ്പമുള്ളവരെല്ലാം കൊല്ലപ്പെട്ടാലും ജീവനോടെ പുറത്തുവരും; ഒടുവിൽ ഖാംനഇ കൊല്ലപ്പെട്ടപ്പോഴും അത്ഭുതരക്ഷ! ഐആർജിസി കമാൻഡർ
തെഹ്‌റാൻ: ഇറാന്റെ നിഴൽ സൈന്യമായ ഖുദ്സ് ഫോഴ്സിന്റെ (ഐആർജിസി ഖുദ്‌സ് ഫോഴ്‌സ്) തലവൻ ഇസ്മായിൽ ഖാനിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ വീണ്ടും ശക്തമാകുന്നു. ഖാനി ഇസ്രയേൽ ചാരനാണെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് മറ്റൊരു സൈനിക ഓപറേഷനിൽനിന്ന് അദ്ദേഹം രക്ഷപ്പെട്ടതാണു പുതിയ ചർച്ചകൾക്കിടയാക്കിയിരിക്കുന്നത്. അതിനിടെ, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന് വേണ്ടി പ്രവർത്തിച്ചു എന്ന കുറ്റത്തിന് ഖാനിയെ ഇറാൻ സൈന്യം രഹസ്യമായി വധിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിനു പിന്നിലും ഖാനിയുടെ ചാരവൃത്തിയാണെന്ന കണ്ടെത്തലിനു [&Read More
തെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം പുതിയ തലത്തിലേക്ക് കടക്കവേ, അമേരിക്കൻ സൈനികരെ ഇറാൻ പിടികൂടിയതായി റിപ്പോർട്ട്. അയൽരാജ്യങ്ങളിൽനിന്ന് ഉൾപ്പെടെയാണ് യുഎസ് സൈനികരെ ബന്ദികളാക്കി പിടിച്ചതെന്നാണു വിവരം. ഇറാൻ സുപ്രീം സെക്യൂരിറ്റി കൗൺസിൽ തലവൻ അലി ലാരിജാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, ഈ വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന് യുഎസ് പ്രതികരിച്ചു. ഇറാന്റെ അയൽരാജ്യങ്ങളിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ സൈനികരെ തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി ബന്ധികളാക്കിയതായാണ് അലി ലാരിജാനി അവകാശപ്പെട്ടത്. എത്ര സൈനികർ തടവിലുണ്ടെന്നോ ഏത് രാജ്യത്തുനിന്നാണ് ഇവരെ പിടികൂടിയതെന്നോ അദ്ദേഹം [&Read More
തെഹ്റാൻ/മനാമ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് ഇറാന്റെ പ്രത്യാക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി സ്ഥിരീകരണം. എഎഫ്പി പുറത്തുവിട്ട പുതിയ ഉപഗ്രഹ ദൃശ്യങ്ങളിൽ ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ നാല് പ്രധാന യുഎസ് സൈനിക കേന്ദ്രങ്ങൾ തകർന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമാണ്. യുഎസ്Read More
കീവ്/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക താവളങ്ങൾക്കും യുദ്ധക്കപ്പലുകൾക്കും നേരെ ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കാൻ അമേരിക്ക യുക്രെയ്നിന്റെ സഹായം തേടിയതായി റിപ്പോർട്ട്. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയാണ് ഇക്കാര്യം അവകാശപ്പെട്ടത്. റഷ്യൻ അധിനിവേശത്തിനിടെ ഇറാന്റെ ‘ഷഹീദ്’ ഡ്രോണുകളെ വിജയകരമായി നേരിട്ട യുക്രെയ്നിന്റെ യുദ്ധപരിചയം പ്രയോജനപ്പെടുത്താനാണ് പെന്റഗൺ ലക്ഷ്യമിടുന്നതെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ വ്യാപകമായി ഉപയോഗിക്കുന്ന ഇറാൻ നിർമിത ഡ്രോണുകളെ ആകാശത്തുവെച്ച് തന്നെ തകർക്കുന്നതിൽ യുക്രെയ്ൻ സൈന്യം വലിയ വിജയം നേടിയിരുന്നു. [&Read More
ഐഡിഎഫ് ശതകോടികളുടെ ബോംബിട്ട് തകർത്തത് വെറും ‘പെയിന്റിങ് ചിത്രങ്ങൾ’? പ്രതിസന്ധിയിലാക്കി ഇറാന്റെ പുതിയ
തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധഭൂമിയിൽ അത്യാധുനിക ആയുധങ്ങളുമായി എത്തുന്ന അമേരിക്കയെയും ഇസ്രയേലിനെയും കബളിപ്പിക്കാൻ ഇറാൻ പ്രയോഗിക്കുന്നത് പുതിയ യുദ്ധതന്ത്രം. ഇറാനിലെ സൈനിക താവളത്തിൽ ഇസ്രയേൽ സൈന്യം തകർത്തത് ഇറാന്റെ യഥാർത്ഥ ഹെലികോപ്റ്ററല്ലെന്നും, മറിച്ച് തറയിൽ വരച്ചുചേർത്ത ഒരു ചിത്രം മാത്രമാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇസ്രയേൽ സൈന്യം തകർത്തതായി അവകാശപ്പെട്ട മിRead More
തെഹ്റാൻ/മോസ്‌കോ: പശ്ചിമേഷ്യയിൽ യുദ്ധത്തിൽ നേരിട്ടല്ലെങ്കിലും റഷ്യയും പങ്കാളിയാകുന്നതായുള്ള വിവരങ്ങളാണു പുറത്തുവരുന്നത്. അമേരിക്കൻ സൈനിക താവളങ്ങളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യം വെച്ച് ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നിൽ റഷ്യയുടെ രഹസ്യാന്വേഷണ സഹായമെന്ന് റിപ്പോർട്ട്. അമേരിക്കൻ സേനയുടെ കൃത്യമായ സ്ഥാനങ്ങൾ കണ്ടെത്തുന്നതിനായി റഷ്യ ഇറാന് ഉപഗ്രഹ വിവരങ്ങൾ കൈമാറുന്നതായി യുഎസ് മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു. അമേരിക്കൻ യുദ്ധക്കപ്പലുകൾ, റഡാർ സംവിധാനങ്ങൾ, ആശയവിനിമയ കേന്ദ്രങ്ങൾ എന്നിവ എവിടെയാണെന്ന കൃത്യമായ വിവരങ്ങൾ റഷ്യ ഇറാന് നൽകുന്നുണ്ടെന്ന് ‘വാഷിങ്ടൺ പോസ്റ്റ്’ ചില സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് [&Read More
ലണ്ടൻ: പശ്ചിമേഷ്യയിൽ ഇറാനെ ലക്ഷ്യമാക്കി നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരണവുമായി ലോകപ്രശസ്ത സംഗീതജ്ഞൻ യൂസുഫ് ഇസ്ലാം (ക്യാറ്റ് സ്റ്റീവൻസ്). യുദ്ധക്കൊതിയന്മാർ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ബോംബുകളല്ല, ഭക്ഷണവും കരുണയുമാണ് മനുഷ്യഹൃദയങ്ങൾ കീഴടക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ വിപ്ലവത്തിന് മുമ്പ് തന്നെ ഇസ്ലാമിനെ കണ്ടെത്താനായത് അനുഗ്രഹമായി കരുതുന്നുവെന്ന് യുസുഫ് ഇസ്ലാം പറഞ്ഞു. ഇസ്ലാമിന്റെ ആത്മീയ സന്ദേശത്തെ ചിലർ തുടർച്ചയായ യുദ്ധമേഘങ്ങൾ കൊണ്ട് മറയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ”ഇറാൻ വിപ്ലവത്തിന് മുമ്പ്, മുസ്ലിംകൾ അത്ര ദൃശ്യമല്ലാത്ത കാലത്ത്, ഇന്നത്തെ പശ്ചിമേഷ്യയിലെ യുദ്ധങ്ങൾക്കും [&Read More
കൊളംബോ: അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നതിനിടെ, മാനുഷികതയുടെയും സമാധാനത്തിന്റെ കാവലാളായി ശ്രീലങ്ക. ശ്രീലങ്കൻ തീരത്തിന് സമീപം അമേരിക്കൻ അന്തർവാഹിനി നടത്തിയ ആക്രമണത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ തകരുകയും 87 പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ രക്ഷപ്പെട്ട നാവികർക്ക് തുണയായത് ലങ്കൻ സേനയായിരുന്നു. കടലിൽ കുടുങ്ങിയ രണ്ടാമത്തെ കപ്പലിനും തുണയായി നിൽക്കുകയാണ് ഇപ്പോൾ ഈ ദ്വീപ് രാഷ്ട്രം. അമേരിക്കൻ ടോർപ്പിഡോ പ്രഹരത്തിൽ തകർന്ന ‘ഐആർഐഎസ് ദെന’ എന്ന കപ്പലിൽനിന്ന് 32 നാവികരെ ശ്രീലങ്കൻ നാവികസേന [&Read More
‘നെതന്യാഹുവിന് മാപ്പുകൊടുക്കണമെന്ന് പലതവണ പറഞ്ഞിട്ടും കേട്ടില്ല; അപമാനം!’-ഇസ്രായേൽ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ട്രംപ്
വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളിൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഉടൻ മാപ്പുനൽകണമെന്ന് ഡൊണാൾഡ് ട്രംപ്. ഹെർസോഗിനെ അപമാനമെന്നു വിശേഷിപ്പിച്ച ട്രംപ്, ഇറാനെതിരെയുള്ള യുദ്ധത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ നെതന്യാഹുവിന് മാപ്പുനൽകൽ അത്യാവശ്യമാണെന്നും ആക്‌സിയോസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നെതന്യാഹുവിന് ഹെർസോഗ് ഇന്നുതന്നെ മാപ്പുനൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ഭരണകൂടത്തിനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കമല്ലാതെ മറ്റൊരു കാര്യത്തിലും നെതന്യാഹുവിന്റെ ശ്രദ്ധ പോകാൻ താൻ ആഗ്രഹിക്കുന്നില്ല. നെതന്യാഹുവിന് മാപ്പുനൽകുന്നത് വരെ ഹെർസോഗുമായി കൂടിക്കാഴ്ച [&Read More