22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Middle East War

Israel

‘ഹസൻ നസ്റുല്ല ബങ്കറിൽ ഒളിച്ചില്ല; താമസിച്ച അപാർട്ട്മെന്റും ഭാര്യയുടെ വീടുമെല്ലാം ഞങ്ങൾ ട്രാക്ക്

തെൽ അവീവ്: കൊല്ലപ്പെട്ട ഹിസ്ബുല്ല മുൻ തലവൻ ഹസൻ നസ്റുല്ല ബങ്കറിൽ കഴിയുകയായിരുന്നുവെന്ന പ്രചാരണങ്ങൾ തിരുത്തി ഇസ്രയേൽ പ്രതിരോധ സേന രഹസ്യ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. 2006Read More

Main story

‘നെതന്യാഹുവിനെ താഴെയിറക്കിയേ അടങ്ങൂ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രിമാർ ഒന്നിക്കുന്നു, ബെന്നറ്റ്-ലാപിഡ് സഖ്യം പ്രഖ്യാപിച്ചു

തെൽ അവീവ്: ഇറാൻ യുദ്ധത്തിനു പിന്നാലെ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ശക്തമായ പ്രതിപക്ഷ നിര രൂപം കൊള്ളുന്നു. മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റും യെയർ ലാപിഡും തങ്ങളുടെ പാർട്ടികളെ സംയോജിപ്പിച്ച് പുതിയ സഖ്യം പ്രഖ്യാപിച്ചു. രാജ്യത്തെ വിഭജിച്ച് ഭരിക്കുന്ന നെതന്യാഹുവിന്റെ കാലം അവസാനിച്ചുവെന്നും ഇസ്രയേലിന് പുതിയൊരു തുടക്കം ആവശ്യമാണെന്നും ഇരുവരും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ‘വിഭജനത്തിന്റെ കാലം അവസാനിച്ചു’ എന്ന മുദ്രാവാക്യവുമായാണ് സഖ്യം രംഗത്തെത്തിയിരിക്കുന്നത്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സർക്കാർ രാജ്യത്തിന്റെ സുരക്ഷയെയും [&Read More

Qatar

യുദ്ധം കടുക്കുന്നു: ഖത്തർ ഗ്യാസ് ഹബ്ബിന് നേരെ മിസൈലാക്രമണം; വിമാന സർവീസുകൾ റദ്ദാക്കി

ദോഹ: മിഡിൽ ഈസ്റ്റിലെ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഖത്തറിന്റെ വടക്കൻ തീരത്തുള്ള പ്രധാന ഊർജ്ജ കേന്ദ്രമായ റാസ് ലഫാൻ വ്യവസായ നഗരത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. ആക്രമണത്തിൽ ഗ്യാസ് പ്ലാന്റിന് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും തീപിടുത്തമുണ്ടായതായും ഖത്തർ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇസ്രയേൽ തങ്ങളുടെ ഇന്റലിജൻസ് മേധാവി എസ്മായിൽ ഖത്തീബിനെ വധിച്ചതിന് പകരമായാണ് ഇറാൻ ഈ നീക്കം നടത്തിയത്. ഖത്തറിന് പുറമെ യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യമിട്ടു. [&Read More

Main story

ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം; അമേരിക്കയെ പിന്തിരിപ്പിക്കാൻ ‘സാമ്പത്തിക യുദ്ധ’ തന്ത്രവുമായി

തെഹ്‌റാൻ: അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ, ഗൾഫ് മേഖലയെയാകെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച് ഇറാന്റെ പ്രത്യാക്രമണം. കഴിഞ്ഞ നാല് ദിവസത്തിനിടെ ഒമ്പതോളം ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കും നിർണ്ണായക സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെ ഇറാൻ മിസൈൽRead More

Main story

ഇറാൻ ആക്രമണത്തിൽ കനത്ത പ്രഹരം? ‘പുറത്തുവന്ന കണക്ക് മാത്രമല്ല; നിരവധി യുഎസ് സൈനികർ

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം നിലവിൽ പുറത്തുവിട്ട കണക്കുകളേക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ’ന്യൂയോർക്ക് ടൈംസി’ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ ദിവസം അഞ്ചു സൈനികര് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത വിവരം അമേരിക്കൻ സെൻട്രൽ കമാ(സെൻ്റ്കോം) സ്ഥിരീകരിച്ചിരുന്നു. ​നിലവിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും യഥാർത്ഥ കണക്ക് ഇതിലും വളരെ ഉയർന്നതാകാൻ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞു. സൈനികRead More

World

ഇസ്രയേലിലേക്ക് മിസൈലുകൾ അയച്ച് ഹിസ്ബുല്ല; യുദ്ധത്തിലേക്ക് ലബനാനും

ബൈറൂത്ത്: മധ്യപൂർവേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേലിന് നേരെ ഹിസ്ബുല്ലയുടെ ശക്തമായ ആക്രമണം. ഇറാനെതിരായ ഇസ്രയേൽ നീക്കങ്ങൾക്കും അയത്തുള്ള ഖാംനഇയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കും തിരിച്ചടിയായാണ് ലബനാനിൽ നിന്നും ഹിസ്ബുല്ല റോക്കറ്റുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. രണ്ട് ദിവസം മുമ്പ് ആരംഭിച്ച പുതിയ സംഘർഷത്തിൽ ഇതാദ്യമായാണ് ഹിസ്ബുല്ല നേരിട്ട് ആക്രമണത്തിന് ഇറങ്ങുന്നത്. വടക്കൻ ഇസ്രയേലിലെ ഹൈഫയ്ക്ക് സമീപമുള്ള സൈനിക താവളം ലക്ഷ്യമാക്കിയായിരുന്നു ഇന്ന് പുലർച്ചെ ആക്രമണം നടന്നത്. ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചായിരുന്നു ഹിസ്ബുല്ലയുടെ പ്രത്യാക്രമണം. ലബനാനിലെ ജനങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ഇസ്രയേൽ [&Read More

World

ഖാംനഇ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ സ്റ്റേറ്റ് ടിവി

തെഹ്റാന്‍: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടു. ഇറാനിയൻ സ്റ്റേറ്റ് ടിവി മരണവാർത്ത സ്ഥിരീകരിച്ചു. ഇതേതുടർന്ന് രാജ്യത്ത് 40 ദിവസത്തെ പൊതു ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും ഇറാൻ സർക്കാർ പ്രഖ്യാപിച്ചു. ​ഖാംനഇയുടെ മരണത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ, ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ഖാംനഇയുടെ വസതിക്കും കാര്യാലയത്തിനും പരിസരത്ത് ഇസ്രയേൽ അതിശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് സൂചന. പരമോന്നത നേതാവിന്റെ മരണവാർത്ത പുറത്തുവന്നതിന് [&Read More

World

ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു, ദുബൈയിൽ വൻ സ്‌ഫോടനങ്ങൾ

അബുദാബി: ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു. ഇറാനിൽനിന്നുള്ള മിസൈലുകൾ യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതിന് പിന്നാലെയാണ് അബുദാബിയിൽ മരണം റിപ്പോർട്ട് ചെയ്തത്. വാർത്താ ഏജൻസിയായ ‘വാമി’നെ ഉദ്ധരിച്ച് ‘അൽ അറബിയ ഇംഗ്ലീഷ്’ ആണ് ഈ വിവരം പുറത്തുവിട്ടത്. ദുബായിൽ നടുക്കുന്ന സ്‌ഫോടനങ്ങൾഅബുദാബിക്ക് പുറമെ ദുബൈയിലും അതിശക്തമായ സ്‌ഫോടനങ്ങൾ നടന്നതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. നഗരത്തിന്റെ പല ഭാഗങ്ങളിലും വലിയ ശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ടുകൾ. ബഹ്റൈൻ, [&Read More

Iran

ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ വ്യോമാക്രമണം; ബഹ്‌റൈൻ, ഖത്തർ, യുഎഇ, കുവൈത്ത്

തെഹ്‌റാൻ: അമേരിക്കയുമായുള്ള സൈനിക ഏറ്റുമുട്ടൽ പൂർണ പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് വഴിമാറുന്നു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ വൻ മിസൈലാക്രമണം നടക്കുന്നതായി റിപ്പോർട്ട്. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമാക്കിയാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ദുബൈയിലും ആക്രമണം നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമുള്ള ബഹ്റൈനിലെ ജുഫൈറിലാണ് വൻ സ്‌ഫോടനമുണ്ടായത്. യുഎസ് നാവിക താവളത്തിന് നേരെ മിസൈലുകൾ പതിക്കുന്നതിന്റെയും വൻ പുകപടലങ്ങൾ ഉയരുന്നതിന്റെയും ദൃശ്യങ്ങൾ ആർടി ഉൾപ്പെടെയുള്ള [&Read More