19/06/2026
[fontresizer_tawhidurrahmandear_widget]

‘ഹസൻ നസ്റുല്ല ബങ്കറിൽ ഒളിച്ചില്ല; താമസിച്ച അപാർട്ട്മെന്റും ഭാര്യയുടെ വീടുമെല്ലാം ഞങ്ങൾ ട്രാക്ക് ചെയ്തിരുന്നു’

 ‘ഹസൻ നസ്റുല്ല ബങ്കറിൽ ഒളിച്ചില്ല; താമസിച്ച അപാർട്ട്മെന്റും ഭാര്യയുടെ വീടുമെല്ലാം ഞങ്ങൾ ട്രാക്ക് ചെയ്തിരുന്നു’

‘ഹസൻ നസ്റുല്ല ബങ്കറിൽ ഒളിച്ചില്ല; താമസിച്ച അപാർട്ട്മെന്റും ഭാര്യയുടെ വീടുമെല്ലാം ഞങ്ങൾ ട്രാക്ക് ചെയ്തിരുന്നു’ | Hassan Nasrallah Lived in Dahiyeh Penthouse, Not Bunker: IDF Air Ops Head

തെൽ അവീവ്: കൊല്ലപ്പെട്ട ഹിസ്ബുല്ല മുൻ തലവൻ ഹസൻ നസ്റുല്ല ബങ്കറിൽ കഴിയുകയായിരുന്നുവെന്ന പ്രചാരണങ്ങൾ തിരുത്തി ഇസ്രയേൽ പ്രതിരോധ സേന രഹസ്യ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. 2006-ലെ രണ്ടാം ലബനാൻ യുദ്ധം മുതൽ 2024 സെപ്റ്റംബറിൽ കൊല്ലപ്പെടുന്നത് വരെ നസ്റുല്ല മരുഭൂമിക്ക് നടുവിലോ അതീവ സുരക്ഷിതമായ ഭൂഗർഭ അറകളിലോ ആണ് കഴിഞ്ഞിരുന്നതെന്ന ധാരണ തെറ്റാണെന്ന് ഐ.ഡി.എഫ് വ്യോമ ഓപറേഷൻസ് ആസൂത്രണ വിഭാഗമായ ‘നഹലാത് ബിന്യാമിൻ’ തലവൻ കേണൽ(പേര് വെളിപ്പെടുത്തിയിട്ടില്ല) വ്യക്തമാക്കി.

ഇസ്രയേലി മാധ്യമമായ ‘മാരിവി’ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നസ്റുല്ലയെ വധിച്ച ‘ഓപറേഷൻ ന്യൂ ഓർഡർ’-ന്റെ അണിയറക്കഥകൾ അദ്ദേഹം ആദ്യമായി വെളിപ്പെടുത്തിയത്. പശ്ചിമേഷ്യയിലും ആഗോളതലത്തിലും ഇസ്രയേൽ വ്യോമസേന നടത്തുന്ന എല്ലാവിധ തന്ത്രപ്രധാനമായ വ്യോമാക്രമണങ്ങളുടെയും ലക്ഷ്യസ്ഥാനങ്ങൾ ആസൂത്രണം ചെയ്യുന്ന അതീവ രഹസ്യ കോഡ് നാമമാണ് ‘നഹലാത് ബിന്യാമിൻ’.

ഹസൻ നസ്റുല്ല ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറില്ലായിരുന്നെന്നും അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പോലും മുൻകൂട്ടി റെക്കോർഡ് ചെയ്ത ഭൂഗർഭ അറകളിൽനിന്നുള്ളവയായിരുന്നുവെന്നുമുള്ള ഇസ്രയേലി പൊതുസമൂഹത്തിന്റെ ധാരണകളെ കേണൽ പൂർണമായി തള്ളിപ്പറഞ്ഞു. ”നസ്റുല്ല ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നില്ല. അദ്ദേഹം എപ്പോഴും ഭൂമിക്കടിയിലായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശമായ ദഹിയയിലെ ഒരു ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിന്റെ എട്ടാം നിലയിലുള്ള അത്യാധുനിക പെന്റ്ഹൗസിലാണ് അദ്ദേഹം ഭൂരിഭാഗം സമയവും ചെലവഴിച്ചിരുന്നത്. ഒളിവിൽ പോകേണ്ടി വന്ന ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനായി ആ കെട്ടിടത്തിൽ ഒരു പ്രത്യേക എലിവേറ്റർ തന്നെ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റുകൾ, ഭാര്യയുടെ വീട്, അടിയന്തര സാഹചര്യങ്ങളിൽ ഒളിച്ചിരിക്കാൻ സാധ്യതയുള്ള എല്ലാ കേന്ദ്രങ്ങളും ഞങ്ങൾ ദീർഘകാലമായി കൃത്യമായി ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു.”-‘നഹലാത് ബിന്യാമിൻ’ തലവൻ വെളിപ്പെടുത്തി.

നസ്റുല്ല എവിടെ ഒളിച്ചാലും തങ്ങൾക്ക് അത് പ്രശ്‌നമല്ലായിരുന്നു. അദ്ദേഹം പ്രവേശിക്കുന്ന ഏത് ഭൂഗർഭ അറയും തകർക്കാനുള്ള കൃത്യമായ സൈനിക പദ്ധതികൾ തങ്ങളുടെ പക്കൽ നേരത്തെ തന്നെ തയ്യാറായിരുന്നുവെന്നും കേണൽ വ്യക്തമാക്കി.

നസ്റുല്ലയെയും പിൻഗാമിയെയും വധിക്കാൻ 83 ബോംബുകൾ

ദഹിയയിലെ സുരക്ഷിത താവളത്തിൽ വെച്ചാണ് നസ്റുല്ല കൊല്ലപ്പെടുന്നത്. അന്ന് അതിനേക്കാൾ മികച്ചതും കൂടുതൽ സുരക്ഷിതവുമായ ഒട്ടനവധി ഭൂഗർഭ ബങ്കറുകളിലേക്ക് പോകാൻ നസ്റുല്ലയ്ക്ക് അവസരമുണ്ടായിരുന്നിട്ടും, അദ്ദേഹം തിരഞ്ഞെടുത്തത് ഒരു ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിന് താഴെയുള്ള ഒരു പ്രത്യേക മുറിയായിരുന്നു. ഈ വിവരം കൃത്യമായി മനസ്സിലാക്കിയ വ്യോമസേന ഏതാനും സെക്കൻഡുകൾ മാത്രമാണ് ആക്രമണത്തിനായി എടുത്തത്.

നസ്റുല്ലയെ വധിക്കാൻ ആകെ 83 ബോംബുകളാണ് ഇസ്രയേൽ വ്യോമസേന വർഷിച്ചത്. കൃത്യം രണ്ട് ആഴ്ചകൾക്ക് ശേഷം നസ്റുല്ലയുടെ പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട സയ്യിദ് ഹാഷിം സഫിയുദ്ദീനെയും അതേ രീതിയിൽ അതേ എണ്ണം ബോംബുകൾ ഉപയോഗിച്ചാണ് വധിച്ചതെന്നും കേണൽ സ്ഥിരീകരിച്ചു.

ഹിസ്ബുല്ലയുടെ ദക്ഷിണ മുന്നണി കമാൻഡറായിരുന്ന അലി കരാക്കിയെ വധിച്ചതിനെക്കുറിച്ചും കേണൽ വെളിപ്പെടുത്തി. നസ്റുല്ല കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ്, റാദ്വാൻ ഫോഴ്‌സ് കമാൻഡർ ഇബ്രാഹിം അഖിലിനെ വധിച്ചപ്പോൾ സമീപത്തെ കെട്ടിടങ്ങൾ പൂർണമായി തകരുകയും വലിയ തോതിൽ സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനാൽ അലി കരാക്കിയെ ദഹിയയിലെ അപാർട്ട്മെന്റിൽ വെച്ച് ആക്രമിച്ചപ്പോൾ മാരകശേഷി കുറഞ്ഞ ചെറിയ ബോംബുകളാണ് ഉപയോഗിച്ചത്. എന്നാൽ ആ ആക്രമണത്തിൽ കരാക്കി പരിക്കുകളോടെ രക്ഷപ്പെടുകയും ഹിസ്ബുള്ള അദ്ദേഹത്തെ നേരെ നസ്റുല്ലയുടെ പ്രധാന ബങ്കറിലേക്ക് മാറ്റുകയുമായിരുന്നു. ഒടുവിൽ ഒരു ആഴ്ചയ്ക്ക് ശേഷം നസ്റുല്ലയ്‌ക്കൊപ്പം അതേ താവളത്തിൽ വെച്ച് തന്നെയാണ് അലി കരാക്കിയും കൊല്ലപ്പെട്ടതെന്നും ‘നഹലാത് ബിന്യാമിൻ’ തലവൻ കേണൽ കൂട്ടിച്ചേർത്തു.

Also read: