പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയത്തിന് പിന്നാലെ, നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. ഇതു പത്താം തവണയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോര്‍ഡും ഇതോടെ അദ്ദേഹം സ്വന്തമാക്കി. പാട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിതീഷിനൊപ്പം 19 മന്ത്രിമാരും അധികാരമേറ്റു. ബിജെപി നേതാക്കളായ സമ്രാട്ട് [&Read More
Tags :Narendra Modi
കോയമ്പത്തൂർ: ബിഹാറിലെ കാറ്റ് തമിഴ്‌നാട്ടിലും എത്തിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പ് വിജയം സൂചിപ്പിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. കോയമ്പത്തൂരിൽ കർഷകരുടെയും തുണിത്തൊഴിലാളികളുടെയും സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാത്ത ബിജെപി, എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ പിന്തുണയോടെ സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള കഠിനശ്രമത്തിലാണ്. അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ഉന്നമിട്ടായിരുന്നു മോദിയുടെ പ്രസംഗം. ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്തുകൊണ്ട്, ഒന്‍പത് കോടി കർഷകർക്ക് വേണ്ടി [&Read More
തമിഴ്നാട്: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (Read More
പട്‌ന: എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പോലും നിഷ്പ്രഭമാക്കി ബിഹാറില്‍ എന്‍ഡിഎ തരംഗം. കേവല ഭൂരിപക്ഷവും പിന്നിട് 200 എന്ന ചരിത്രസംഖ്യയില്‍ തൊട്ടിരിക്കുകയാണ് ബിജെപിയും ജെഡിയുവും ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം. ഭരണവിരുദ്ധ വികാരമെന്ന പ്രചാരണങ്ങളെല്ലാം കാറ്റില്‍പറത്തി വന്‍ ജനപിന്തുണയില്‍ അധികാരം അരക്കിട്ടുറപ്പിക്കുകയാണ് നിതീഷ് കുമാര്‍. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ബിജെപിയാണ് എന്‍ഡിഎ മുന്നണിയില്‍ മിന്നും പ്രകടനം കാഴ്ചവച്ചത്. 91 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ് ബിജെപി. കഴിഞ്ഞ തവണ 50 സീറ്റില്‍ ഒതുങ്ങിയ ജെഡിയു 78 സീറ്റുമായും [&Read More
പട്‌ന: ബിഹാറിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന സൂചനകള്‍ നല്‍കി 82 സീറ്റില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു. അതേസമയം, ജെഡിയു നില മെച്ചപ്പെടുത്തിയെങ്കിലും 68 സീറ്റിലാണ് അവര്‍ ലീഡ് ചെയ്യുന്നത്. എല്‍ജെപി ഏഴിടത്തും എച്ച്എഎം രണ്ടിടത്തും മുന്നിട്ടുനില്‍ക്കുന്നു. മറുവശത്ത്, മഹാസഖ്യത്തില്‍ ആര്‍ജെഡി ഒറ്റയ്ക്ക് പൊരുതുകയാണ്. 140 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി 63 സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്. 60 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ലീഡ് ചെയ്യാനാകുന്നത് വെറും 10 സീറ്റിലും. ഉപമുഖ്യമന്ത്രി സ്ഥാനം വരെ ഉറപ്പുലഭിച്ച വിഐപിക്കും ഇടതു പാര്‍ട്ടികള്‍ക്കും ഒരു [&Read More
ന്യൂ ഡൽഹി: കഴിഞ്ഞ ദിവസം ഡൽഹി ചെങ്കോട്ടയിൽ നടന്ന സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സര്ക്കാര്. സംഭവത്തിൽ 13 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, പ്രതികളെയും സഹായികളെയും സ്പോൺസർമാരെയും എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്വേഷണം ഊർജിതമാക്കാൻ കേന്ദ്ര കാബിനറ്റ് നിർദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. കേസിൻ്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യൂണ്ടായ് ഐ20 കാർ വിറ്റ ഡീലറെ ഡൽഹി പോലീസ് [&Read More
ചെങ്കോട്ട സ്ഫോടനം: ‘ഒരു കുറ്റവാളിയെയും വെറുതെ വിടരുത്, പിന്തുടർന്ന് പിടികൂടണം; അന്വേഷണ ഏജൻസികൾക്ക്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടന്ന ചെങ്കോട്ട സ്ഫോടനക്കേസിലെ ഓരോ കുറ്റവാളിയെയും ‘വേട്ടയാടി പിടിക്കാൻ’ അന്വേഷണ ഏജൻസികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർശന നിർദ്ദേശം നൽകി. സ്‌ഫോടനത്തിന് പിന്നിലുള്ള എല്ലാവർക്കെതിരെയും ശക്തമായ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഭവത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗങ്ങൾ നടത്തിയതിന് ശേഷമാണ് അമിത് ഷാ എക്സ് പ്ലാറ്റ്‌ഫോമിലൂടെ തൻ്റെ പ്രതികരണം അറിയിച്ചത്. “സ്‌ഫോടനത്തിൽ ഉൾപ്പെട്ട എല്ലാവരും ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. ഓരോ കുറ്റവാളിയെയും വേട്ടയാടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ [&Read More
മോദിയെ വിമര്‍ശിച്ചതിന്ഗുജറാത്ത് പൊലീസ്ബെംഗളൂരുവില്‍ ചെന്ന്ബിജെപി പ്രവര്‍ത്തകനെഅറസ്റ്റ് ചെയ്തു’; വിമര്‍ശനവുമായി സുബ്രഹ്മണ്യം സ്വാമി
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ വിമര്‍ശിച്ചതിന് പാര്‍ട്ടി പ്രവര്‍ത്തകനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍, വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഗുജറാത്ത് പൊലീസ് ബെംഗളൂരുവിലെത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്നും, ഇതിന്റെ പേരില്‍ മര്‍ദിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് മംഗളൂരു സ്വദേശിയും ബിജെപി കാര്യകര്‍ത്താവുമായ ഗുരുദത്ത് കര്‍ക്കള ഷെട്ടിയെ ഗുജറാത്ത് പൊലീസ് സംഘം ബെംഗളൂരുവില്‍ എത്തി അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലെ പ്രകോപനപരമായ പോസ്റ്റുകളിലൂടെയും മീമുകളിലൂടെയും വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് ഷെട്ടി. [&Read More
‘പ്രതികളെ വെറുതെവിടില്ല, നിയമത്തിനു മുന്നില്‍ കൊണ്ടുവരും’; ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാര്‍ സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ദുഃഖം രേഖപ്പെടുത്തി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും, കുറ്റവാളികളെ വെറുതെ വിടില്ലെന്നും അദ്ദേഹം രാജ്യത്തിന് ഉറപ്പുനല്‍കി. ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ഇന്ന് വളരെ വേദനയോടെയാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ ഇന്നലെ വൈകുന്നേരം നടന്ന ഭയാനകമായ സംഭവം എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. ഇരകളായ കുടുംബങ്ങളുടെ ദുഃഖം ഞാന്‍ മനസ്സിലാക്കുന്നു. രാജ്യം മുഴുവന്‍ ഇന്ന് അവരോടൊപ്പമുണ്ട്. കഴിഞ്ഞ രാത്രി മുഴുവന്‍ ഈ സംഭവം [&Read More
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭൂട്ടാനിലേക്ക് തിരിച്ചു. ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യാല്‍ വാങ്ചുക്കിന്റെ 70Read More