23/11/2026
[fontresizer_tawhidurrahmandear_widget]

Tags :Private Bus

Kerala

‘ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ; റോഡുകളിൽ ഫുട്പാത്തുമില്ല, സ്ഥാപിച്ചില്ലെങ്കിൽ കർശന നടപടി’: രൂക്ഷവിമർശനവുമായി

കൊച്ചി: കൊച്ചിയിലെ ബസുകളുടെ മരണപ്പാച്ചിലിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. എന്തുതരം ഡ്രൈവിങ് ആണിതെന്ന് ചോദിച്ചാണ് ഹൈക്കോടതി രൂക്ഷമായി പ്രതികരിച്ചത്. അപകടകരമായ രീതിയിലും അമിത വേഗത്തിലും സഞ്ചരിക്കുന്ന ബസുകൾക്കെതിരെ കർശന നടപടിയെടുക്കാൻ കോടതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് നിർദേശിച്ചു. വിഷയത്തിൽ കൊച്ചി കോർപ്പറേഷന് അന്ത്യശാസനം നൽകിയ കോടതി, നടപടിയെടുത്തില്ലെങ്കിൽ കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും താക്കീത് നൽകി. കാക്കനാട് യുവതി അപകടത്തിൽപ്പെട്ട ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷണം. അപകടത്തിന്റെ തീവ്രത ചൂണ്ടിക്കാണിച്ച കോടതി, അപകട ദൃശ്യങ്ങൾ [&Read More

Kerala

‘സ്വകാര്യ ബസുകൾ മദയാനയെപ്പോലെ, അവർക്ക് പൊലീസിനെയും നിയമത്തെയും ഭയമില്ല’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തിലടക്കം സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. റോഡിലിപ്പോൾ നിയമവാഴ്ചയില്ലെന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധികൃതർ ഇതൊന്നും കാണാതെ ഉറങ്ങുകയാണോ എന്നും ചോദിച്ചു. കൊച്ചി നഗരത്തിലും കണ്ണൂരിലും സ്വകാര്യ ബസുകൾ നടത്തിയ മരണപ്പാച്ചിലിന്റെയും അപകടത്തിന്റെയും വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ രൂക്ഷമായ വിമർശനം. റോഡുകളുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. സ്വകാര്യ ബസുകൾക്ക് പൊലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ലെന്നും കോടതി പറഞ്ഞു. എന്തും ചെയ്യാമെന്നാണ് അവരുടെ [&Read More

Main story

യാത്രയ്ക്കിടെ ഹൃദയാഘാതം; യാത്രക്കാരന് രക്ഷകരായി കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാര്‍

കോഴിക്കോട്: യാത്രയ്ക്കിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘ഒമേഗ’ എന്ന ബസ്സിലെ ജീവനക്കാരാണ് സമയോചിതമായ ഇടപെടലിലൂടെ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്. യാത്രയ്ക്കിടെ ബസ്സിലുണ്ടായിരുന്ന യാത്രക്കാരന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സാഹചര്യം മനസ്സിലാക്കിയ ബസ് ജീവനക്കാർ ഒട്ടും സമയം കളയാതെ ബസ് നേരെ കോഴിക്കോട്ടെ ഫാത്തിമ ആശുപത്രിയിലേക്ക് എത്തിച്ചു. ഉടൻ തന്നെ രോഗിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ആശുപത്രിയിലെ ഡോക്ടർ അശോകന്റെ നേതൃത്വത്തിൽ [&Read More

Kerala

‘ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ല, നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുത്’; ബസുകളുടെ അപകടപ്പാച്ചിലിൽ

കൊച്ചി: റോഡിൽ ബസ് ഓടിക്കുന്നവർ തമ്പുരാക്കന്മാരല്ലെന്ന് രൂക്ഷമായ ഭാഷയിൽ ഓർമ്മിപ്പിച്ച് ഹൈക്കോടതി. കഴിഞ്ഞ ദിവസം നഗരത്തിൽ ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ നിർണ്ണായക പരാമർശം. കൊച്ചി നഗരത്തിൽ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നടത്തുന്ന അപകടകരമായ ഡ്രൈവിങ് തടയാൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കിക്കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. വിഷയത്തിൽ കഴിഞ്ഞ വർഷം പോലീസ് കോടതിയിൽ നൽകിയ [&Read More

Main story

‘സ്ത്രീകൾ കയറേണ്ട’; കെഎസ്ആർടിസി തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബസിൽ കയറ്റാതെ സ്വകാര്യ

കാനത്തൂർ: കെ.എസ്.ആർ.ടി.സി. ബസ് വഴിയിൽ തകരാറിലായതിനെ തുടർന്ന് ബസ് മാറിക്കയറാൻ നിന്ന സ്ത്രീയാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ ലിംഗവിവേചനം കാണിച്ചതായി പരാതി. കാസർകോട്ടുനിന്ന് എരിഞ്ഞിപ്പുഴ വഴി കുറ്റിക്കോൽ വരെ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പിനും അധികൃതർക്കും പരാതി നൽകിയത്. കഴിഞ്ഞദിവസം വൈകുന്നേരം 5.30Read More

Main story

കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’ സൗജന്യ യാത്ര നിർത്തണം; ഹരജിയുമായി സ്വകാര്യ ബസ് ഉടമ

കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ (സി.സി.ഐ) ഹരജി. തൃശൂർ സ്വദേശിയായ ബസ് ഉടമയും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി. ആലപ്പാട്ടാണ് ഹരജി സമർപ്പിച്ചത്. പരാതി സി.സി.ഐ ഫയലിൽ സ്വീകരിച്ചതോടെ പദ്ധതിയുടെ നിയമസാധുത സംബന്ധിച്ച് നിർണായക നിയമപോരാട്ടത്തിന് വഴിയൊരുങ്ങി. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്രാ സൗകര്യം [&Read More

Kerala

വരുമാന നഷ്ടത്തിൽ സർവീസ് നിർത്തിയതിന് പിഴ ചുമത്തി; ഒ​രു രൂ​പ വീ​തം സ​ഹാ​യം

ആലുവ: കനത്ത വരുമാന നഷ്ടത്തെ തുടർന്ന് ഉച്ചസമയത്തെ സർവീസ് താൽക്കാലികമായി നിർത്തിവെച്ച സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടതിന് പിന്നാലെ, സഹായം തേടി വേറിട്ട പ്രതിഷേധവുമായി ബസുടമ രംഗത്ത്. സംസ്ഥാന സർക്കാർ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമായി ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതിയെ (പ്രിയദർശിനി പദ്ധതി) തുടർന്ന് വരുമാനം നിലച്ച് പ്രതിസന്ധിയിലായ എറണാകുളംRead More

Main story

നഷ്ടം കാരണം ഉച്ച സർവീസ് നിർത്തി; പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകിയ സ്വകാര്യ

ആലുവ: കനത്ത വരുമാന നഷ്ടത്തെ തുടർന്ന് ഉച്ചസമയത്തെ സർവീസ് നടത്താതെയിരുന്ന സ്വകാര്യ ബസിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. എറണാകുളംRead More

Kerala

ടിക്കറ്റിനൊപ്പം അച്ചപ്പവും കുഴലപ്പവും!; പ്രിയദർശിനി ബസുകൾ കാരണം വരുമാനം തകർന്നു, പുതിയ വരുമാന

പത്തനംതിട്ട: പത്തനംതിട്ടയിൽ ടിക്കറ്റിനൊപ്പം അച്ചപ്പവും കുഴലപ്പവും യാത്രക്കാർക്ക് വിറ്റ് സ്വകാര്യ ബസ് ജീവനക്കാർ. സ്ത്രീ യാത്രക്കാർക്കായി സൗജന്യ യാത്രയുമായി കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകൾ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വലിയ ഇടിവാണ് ഉണ്ടായത്. സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ്സ് നോക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതിഷേധം കൂടിയായി പത്തനംതിട്ടയിൽ ബസ് ജീവനക്കാരുടെ പലഹാര വിൽപന. അതേസമയം കെഎസ്ആർടിസി പരസ്യം ചെയ്യുന്നത് പോലെ സ്വകാര്യ ബസുകളും പുതിയ വരുമാന മാർഗങ്ങൾ [&Read More