27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Rajasthan

Main story

ഭക്ഷണത്തിനും GST-ക്കും പുറമെ ഗ്യാസ് ചാർജും; ബില്ലിൽ 10% അധിക തുക കണ്ട്

രാജസ്ഥാൻ: റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ലഭിച്ച ബില്ലിൽ സാധാരണ നികുതികൾക്ക് പുറമെ ‘ഗ്യാസ് ചാർജ്’ കൂടി ചേർത്ത് തുക ഈടാക്കിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. രാജസ്ഥാനിലെ ജുഞ്ജുനുവിലുള്ള ഒരു റസ്റ്റോറന്റിൽ നിന്നുള്ള ബില്ലാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സെപ്റ്റംബർ 13Read More

India

സിജെപി പ്രക്ഷോഭത്തിന് ഒടുവിൽ ഫലം; സർക്കാർ സ്കൂളുകളുടെ മുഖഛായ മാറ്റാൻ 12,500 കോടിയുടെ

ജയ്പൂർ: സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി രാജസ്ഥാൻ സർക്കാർ 12,500 കോടിയുടെ മൂന്ന് വർഷത്തേക്കുള്ള വികസന പദ്ധതി പ്രഖ്യാപിച്ചു. സിജെപിയുടെ ‘സ്കൂ‌ൾ ഠീക് കരോ’ ക്യാമ്പയിന് പിന്നാലെയാണ് പ്രഖ്യാപനം. ഇവരുടെ നേതൃത്വത്തിൽ സർക്കാർ സ്കൂ‌ളുകളിൽ നടത്തിയ പരിശോധനക്ക് കോൺഗ്രസ് നൽകിയ പിന്തുണയും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യവും പദ്ധതി പ്രഖ്യാപനത്തിന് പിന്നിലെ രാഷ്ടീയ സമ്മർദ്ദമെന്നാണ് കണക്ക് കൂട്ടൽ. സർക്കാർ സ്കൂളുകളിൽ സന്ദർശനം നടത്തുന്നതിനും അവിടുത്തെ സാഹചര്യങ്ങൾ ചിത്രീകരിക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു. [&Read More

Main story

’48 മണിക്കൂർ സമയം തരാം, കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം

ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ സ്കൂൾ പരിശോധിക്കാനെത്തിയ പ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ രാജസ്ഥാൻ സർക്കാരിന് അന്ത്യശാസനം നൽകി സി.ജെ.പി. രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന് പാർട്ടി 48 മണിക്കൂർ സമയം അനുവദിച്ചിരിക്കുകയാണ്. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്നും സി.ജെ.പി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറേ വർഷങ്ങളായി എരുമത്തൊഴുത്തിലാണ് ഈ സർക്കാർ വിദ്യാലയം പ്രവർത്തിക്കുന്നതെന്നും, കഴിഞ്ഞ വർഷവും തങ്ങൾ ഇവിടെ പരിശോധന നടത്തിയിരുന്നതായും സി.ജെ.പി സഹ കൺവീനർ [&Read More

India

‘കുട്ടികളെ പഠിപ്പിക്കുന്നത് ഗോശാലയിൽ’; സ്കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകർക്ക് നേരെ കയ്യേറ്റം, പിന്നിൽ

ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ പ്രൈമറി സ്കൂളിൽ പരിശോധനയ്ക്കായെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായതായി ആരോപണം. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനെത്തിയ സി.ജെ.പി പ്രവർത്തകരെ ഒരു സംഘം തടയുകയായിരുന്നു. എന്നാൽ, അവിടെ പ്രതിഷേധിച്ചത് പ്രദേശവാസികളല്ലെന്നും ബി.ജെ.പി അയച്ച ഗുണ്ടകളാണെന്നും സി.ജെ.പി സഹRead More

India

‘ഭരണകാലയളവിൽ നിർമിച്ച 10 മികച്ച സ്കൂളുകളെങ്കിലും കാണിക്കൂ’; രാജസ്ഥാൻ സർക്കാറിനെ വെല്ലുവിളിച്ച് സിജെപി

ന്യൂഡൽഹി: രാജസ്ഥാനിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലിയുള്ള വിവാദം കനക്കുന്നതിനിടെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിനെതിരെ പുതിയ വെല്ലുവിളിയുമായി സി.ജെ.പി വക്താവ് അശുതോഷ് റങ്ക. മന്ത്രിയുടെ ഭരണകാലയളവിൽ നിർമിച്ച ഏറ്റവും മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് പരസ്യമാക്കണമെന്നാണ് റങ്ക ആവശ്യപ്പെട്ടത്. പശ്ചിമ ബംഗാളിലെ മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ജയ്പൂരിൽ തിരിച്ചെത്തിയ ശേഷം രാജസ്ഥാനിലെ വിവിധ സ്കൂളുകൾ നേരിട്ട് സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ സ്കൂളുകളിൽ പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി രാജസ്ഥാൻ [&Read More

India

‘അറസ്റ്റ് ചെയ്തോളൂ, പക്ഷേ, തകർന്നുകിടക്കുന്ന എല്ലാ സ്‌കൂളുകളും ശരിയാക്കാതെ ഞങ്ങൾ പിന്മാറില്ല’; രാജസ്ഥാൻ

ന്യൂഡൽഹി: സർക്കാർ സ്‌കൂളുകളിൽ പ്രവേശിക്കുന്നതിന് പുറത്തുനിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി സി.ജെ.പി വക്താവ് അശുതോഷ് റങ്ക. വിദ്യാഭ്യാസമന്ത്രി മദൻ ദിലാവറിനെതിരെ രംഗത്തെത്തിയ അദ്ദേഹം, സംസ്ഥാനത്തെ ജീർണ്ണാവസ്ഥയിലുള്ള സ്‌കൂളുകളിൽ തങ്ങളുടെ പരിശോധന തുടർന്നുതന്നെ കൊണ്ടുപോകുമെന്നും പോലീസ് നടപടി ഉണ്ടായാലും പിന്നോട്ടില്ലെന്നും വ്യക്തമാക്കി. “രാജസ്ഥാനിലെ തകർന്നുകിടക്കുന്ന എല്ലാ സ്‌കൂളുകളും ശരിയാക്കുക. അല്ലെങ്കിൽ ഞങ്ങൾക്കെതിരെ മുൻകൂട്ടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാം, വേണമെങ്കിൽ മുൻകൂട്ടി അറസ്റ്റ് ചെയ്യാം. സർക്കാരും പൊലീസും നിങ്ങളുടേതാണ്. എന്നാൽ രാജസ്ഥാനിലെ എല്ലാ [&Read More

India

‘മകൻ കടുത്ത മദ്യപാനി, ആസിഡ് കുടിപ്പിച്ചു’; ആത്മഹത്യയെന്ന് കരുതിയ യുവാവിന്റെ മരണം കൊലപാതകം,

വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസ്. സംഭവത്തിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു.Read More

Main story

ആർഎസ്എസിനെ വിമർശിച്ച് വീഡിയോ; ഇൻഫ്ലുവൻസറെ കസ്റ്റഡിയിലെടുത്ത് പൊലീസ്, ‘പുതിയ രഹസ്യ നിയമം വല്ലതുമുണ്ടോ’

ജുൻജുനു: ആർ.എസ്.എസിനെ വിമർശിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ച 25 കാരനായ കണ്ടൻ്റ് ക്രിയേറ്ററെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പൊലീസ്. സംഭവം വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തി. വിയോജിപ്പുകളെ അടിച്ചമർത്താൻ പോലീസ് അതിക്രമം കാണിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. “ജുൻജുനു എക്സ്പ്രസ്” എന്ന ഇൻസ്റ്റാഗ്രാം പേജ് കൈകാര്യം ചെയ്യുന്ന നവീൻ ചൗധരിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കായിക വിനോദങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെയും ആർ.എസ്.എസ് ശൈലിയിലുള്ള ശാഖാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന മറ്റൊരു കൂട്ടം കുട്ടികളെയും താരതമ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു ഇദ്ദേഹം പങ്കുവെച്ച വീഡിയോ. ഒരു വിഭാഗം കുട്ടികളെ [&Read More

India

പാകിസ്ഥാന് സൈനിക രഹസ്യങ്ങൾ ചോർത്തി; അൽവാർ മിലിട്ടറി ക്യാമ്പിൽ നിന്ന് 20-കാരൻ പിടിയിൽ

ജയ്പൂർ: പാക് ചാരസംഘടനയ്ക്കു വേണ്ടി ഇന്ത്യയുടെ സൈനിക രഹസ്യങ്ങൾ ചോർത്തിയ യുവാവ് പിടിയിൽ. രാജസ്ഥാനിലെ അൽവാർ ഈറ്റാറാണ സൈനിക ക്യാമ്പ് പരിസരത്തുനിന്നാണ് ജോധ്പൂർ സ്വദേശിയായ കുന്ദൻ ബിഷ്‌ണോയ്(20) അറസ്റ്റിലായത്. മിലിട്ടറി ഇന്റലിജൻസും രാജസ്ഥാൻ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. പാകിസ്ഥാൻ ഇന്റലിജൻസ് ഓപറേറ്റീവ്‌സിന്(പിഐഒ) വേണ്ടി സജീവ ഏജന്റായി പ്രവർത്തിച്ചിരുന്ന ഇയാൾ, ഇന്ത്യൻ സൈന്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങളും ഭൂപടങ്ങളും അതിർത്തി കടത്തിവിട്ടതായി സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചതായി ‘ദൈനിക് ഭാസ്‌കർ’ റിപ്പോർട്ട് ചെയ്തു. ചാരപ്രവർത്തനത്തിലൂടെ ലഭിക്കുന്ന വൻ തുക ഉപയോഗിച്ച് [&Read More

Main story

അജ്മീർ ദ‍ർഗയിലെ ‘നേർച്ച പാത്ര’ത്തിലേക്ക് എടുത്തുചാടി; യുവാവിന് ക്രൂര മർദ്ദനം

ഓരോ ദിവസവും പതിനായിരക്കണക്കിന് വിശ്വാസികളെത്തുന്ന ആരാധനാലയങ്ങളിലൊന്നാണ് അജ്മീർ ഷെരീഫ് ദർഗ. ലോകപ്രശസ്തമായ അജ്മീർ ഷെരീഫ് ദർഗയിലെ നേർച്ച പാത്രമായ ‘ബഡി ദേഗ്’ ലേക്ക് ഞായറാഴ്ച എടുത്ത് ചാടിയ യുവാവിനെ ദ‍ർഗയിലെ ജീവനക്കാർ പാത്രത്തിനുള്ളിലിട്ട് മർദ്ദിക്കുകയും പിന്നാലെ പുറത്തേക്ക് വലിച്ചെടുക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പാത്രത്തിന് പുറത്ത് വച്ചും യുവാവിനെ നിരവധി പേർ ചേർന്ന് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായത്. ഭക്തർ നിക്ഷേപിക്കുന്ന പണം എടുക്കാനായാണ് യുവാവ് ബഡി ദേഗിലേക്ക് [&Read More