27/09/2026
[fontresizer_tawhidurrahmandear_widget]

Tags :TG Mohandas

Main story

ടി.ജി മോഹൻദാസിന്റെ അറസ്റ്റ്: ‘അറസ്റ്റിനു മുമ്പ് നോട്ടീസ് നൽകണമെന്ന ചട്ടം പാലിച്ചില്ല’; പൊലീസിനെതിരെ

തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥിനികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ അറസ്റ്റ് ചെയ്തതിൽ പൊലീസിന് കോടതിയുടെ രൂക്ഷവിമർശനം. അറസ്റ്റിനു മുൻപ് നോട്ടീസ് നൽകണമെന്ന നിയമപരമായ ചട്ടം പാലിച്ചില്ലെന്ന് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് അനിവാര്യമായിരുന്നുവെന്ന് തെളിയിക്കുന്ന വസ്തുതകൾ പ്രോസിക്യൂഷൻ ഹാജരാക്കിയില്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരനെ സ്വാധീനിക്കുമെന്ന വാദം നിലനിൽക്കില്ലെന്നും കേസിനാധാരമായ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ കസ്റ്റഡി ആവശ്യമില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡി [&Read More

Kerala

‘പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവച്ചു കൊല്ലും’; വിവാദ പ്രസ്താവന നടത്തിയ ടി.ജി. മോഹൻദാസിന്റെ വീട്ടിൽ

ഡൽഹിയിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലണമെന്ന് പ്രസ്താവന നടത്തിയ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പൊലീസ് പരിശോധനRead More

Kerala

‘ഉപദേശിക്കുന്നതിന് മുൻപ് ടി.ജി മോഹൻദാസിനെ അറസ്റ്റ് ചെയ്യ് സാറേ’- കേരള പൊലീസിന്റെ പോസ്റ്റിനെ

കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ജാഗ്രത നിർദേശിച്ചുകൊണ്ട് കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിന് താഴെ ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയ. “സമൂഹമാധ്യമങ്ങളിൽ കാണുന്നതെല്ലാം സത്യമാകണമെന്നില്ല, പ്രതികരിക്കും മുന്നേ ഒരു നിമിഷം ചിന്തിക്കൂ” എന്ന സന്ദേശത്തോടെ റിയൽ ലൈഫും റീൽ ലൈഫും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന ചിത്രമാണ് പൊലീസ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചത്. എന്നാൽ, ഈ പോസ്റ്റിന് താഴെ രൂക്ഷമായ വിമർശനങ്ങളുമായാണ് ജനങ്ങൾ രംഗത്തെത്തിയത്. രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ സമരം [&Read More

Main story

ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരായ വിദ്വേഷ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ കേസ്

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെ വെടിവെച്ചുകൊല്ലണമെന്ന വിദ്വേഷ പ്രസ്താവനയിൽ ആർ.എസ്.എസ്. ആശയപ്രചാരകൻ ടി.ജി. മോഹൻദാസിനെതിരെ പോലീസ് കേസെടുത്തു. എ.ഐ. വൈ.എഫ്. (Read More

India

‘അറപ്പ് തോന്നുന്നു, ഇത് വിദ്വേഷ പ്രസംഗത്തിൻ്റെ ഏറ്റവും ഭീകരമായ രൂപം’; ടി.ജി മോഹൻദാസിനെതിരെ

ഡൽഹി ജന്തർ മന്തറിൽ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസ് നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായിക അഞ്ജലി മേനോൻ. വിദ്വേഷ പ്രസംഗത്തിൻ്റെ ഏറ്റവും ഭീകരമായ രൂപമാണിതെന്നും തികഞ്ഞ അറപ്പ് തോന്നുന്നുവെന്നും ഇൻസ്റ്റാഗ്രാം കുറപ്പിലൂടെ അവർ വ്യക്തമാക്കി. വൃത്തികെട്ട ഇത്തരം വിദ്വേഷ പ്രചരണങ്ങളെ അവഗണിക്കരുതെന്നും ചോദ്യം ചെയ്യുകയും അപലപിക്കുകയും വേണമെന്നും അഞ്ജലി മേനോൻ പറഞ്ഞു. ഇത് കോപവും അറപ്പും ഉണ്ടാക്കുന്നുണ്ടെങ്കിലും എതിർക്കപ്പെടേണ്ടതുണ്ട്. പരാമർശം നടത്തിയ വ്യക്തിക്കും അത് റെക്കോർഡ് ചെയ്ത് യൂട്യൂബിൽ പങ്കുവെച്ചവർക്കും [&Read More

India

‘ടി.ജി മോഹൻദാസിൻ്റെ പരാമർശം കേട്ടാണോ ഡൽഹി പൊലീസ് സ്ത്രീകളുടെ സ്വകാര്യ ഭാ​ഗങ്ങളിൽ ആക്രമിച്ചത്?’-

ഡൽഹി: ജന്തർ മന്തറിലെ സമരക്കാർക്കെതിരായ ഡൽഹി പൊലീസിന്റെ നടപടിയിൽ രൂക്ഷവിമർശനവുമായി ഇടത് വിദ്യാർഥി സംഘടനയായ ഐസ. ടി.ജി മോഹൻദാസിന്റെ പരാമർശം കേട്ടാണോ പൊലീസ് പ്രതിഷേധക്കാരായ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം പിടിച്ച് അതിക്രമം നടത്തിയതെന്ന് ഐസ അധ്യക്ഷ നേഹ ബോറ ചോദിച്ചു. ബിഹാറിൽ എകെRead More

Main story

‘മൃഗങ്ങൾക്ക് പോലും ഇയാളേക്കാൾ വിവേകമുണ്ട്, അഴിയെണ്ണിക്കണം’; ടി.ജി. മോഹൻദാസിനെതിരെ മാധവ് സുരേഷ്

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ആർ.എസ്.എസ്. നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി നടൻ മാധവ് സുരേഷ്. ഇത്തരം വൈകൃതമായ മനോഭാവം വച്ചുപുലർത്തുന്ന ഇയാളെ ജയിലിലടയ്ക്കണമെന്ന് മാധവ് അഭിപ്രായപ്പെട്ടു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. “വികൃതമായ ഇത്തരം മനോഭാവത്തിനു ഇയാളെ അഴിയെണ്ണിക്കണം. ഈ ആർഎസ്എസ് ബുദ്ധിജീവിയേക്കാൾ എത്രയോ ഉന്നതമായ സംസാരവും വിവേകവുമാണ് മൃഗങ്ങൾ പോലും പുലർത്തുന്നത്.” ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം പങ്കുവെച്ചുകൊണ്ട് മാധവ് സുരേഷ് കുറിച്ചു. [&Read More

Main story

‘പ്രസ്താവന അപലപനീയം, യോജിക്കാനാവില്ല’; വിദ്യാർത്ഥികൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ ടി.ജി മോഹൻദാസിനെ തള്ളി ആർ.എസ്.എസ്

തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലുമെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളാണ് സമരത്തിനിറങ്ങിയതെന്നുമടക്കം കടുത്ത വിദ്വേഷRead More

Kerala

‘വിദ്യാര്‍ഥികളെ വെടിവച്ച് കൊല്ലണം’; ടി.ജി മോഹൻദാസിനെതിരെ പരാതി നൽകി ഇടത് വിദ്യാർഥി സംഘടനകൾ

തിരുവനന്തപുരം: ജന്തർമന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന് പ്രസ്താവന നടത്തിയ ആർഎസ്എസ്. പ്രചാരകൻ ടി.ജി മോഹൻദാസിനെതിരെ നടപടി ആവശ്യപ്പെട്ട് ഇടത് വിദ്യാർഥി സംഘടനകളായ എസ്എഫ്ഐയും എഐഎസ്എഫും രംഗത്ത്. മോഹൻദാസ് യൂട്യൂബ് ചാനലിലൂടെ നടത്തിയ അത്യന്തം ഗൗരവമുള്ളതും ഞെട്ടിപ്പിക്കുന്നതുമായ പ്രസ്താവനകൾക്കെതിരെ സംസ്ഥാന പോലീസ് മേധാവി, സൈബർ പോലീസ്, ആഭ്യന്തരമന്ത്രി എന്നിവർക്കാണ് സംഘടനകൾ പരാതി നൽകിയത്. തനിക്ക് അവസരം ലഭിച്ചാൽ ജന്തർമന്തർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിച്ച് മൂന്ന് തവണ മുന്നറിയിപ്പ് നൽകിയ ശേഷം വെടിവെക്കുമെന്നും, കുറച്ചുപേർ മരിക്കുകയും അംഗഭംഗം സംഭവിക്കുകയും [&Read More