‘ടി.ജി മോഹൻദാസിൻ്റെ പരാമർശം കേട്ടാണോ ഡൽഹി പൊലീസ് സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ ആക്രമിച്ചത്?’- ചോദ്യവുമായി ഐസ അധ്യക്ഷ നേഹ ബോറ
ഡൽഹി: ജന്തർ മന്തറിലെ സമരക്കാർക്കെതിരായ ഡൽഹി പൊലീസിന്റെ നടപടിയിൽ രൂക്ഷവിമർശനവുമായി ഇടത് വിദ്യാർഥി സംഘടനയായ ഐസ. ടി.ജി മോഹൻദാസിന്റെ പരാമർശം കേട്ടാണോ പൊലീസ് പ്രതിഷേധക്കാരായ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം പിടിച്ച് അതിക്രമം നടത്തിയതെന്ന് ഐസ അധ്യക്ഷ നേഹ ബോറ ചോദിച്ചു.
ബിഹാറിൽ എകെ-47 വെടിയേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും, ഇതിൽ ഒരാൾക്ക് കൈ ഇനി ഉപയോഗിക്കാൻ ആകില്ലെന്നും നേഹ വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് വരുന്ന 30-ന് ബിഹാറിൽ പ്രക്ഷോഭം സംഘടിപ്പിക്കും. പിടിയിലായ എല്ലാവരെയും വിട്ടയക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും നേഹ ബോറ മുന്നറിയിപ്പ് നൽകി.