04/09/2026
[fontresizer_tawhidurrahmandear_widget]

Tags :TMC split

Main story

മമതയെ കൈവിടാതെ ജനം; തൃണമൂൽ രക്തസാക്ഷി ദിന റാലിയിൽ ഞെട്ടിച്ച് വൻ ജനക്കൂട്ടം,

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത പരാജയവും പാർട്ടിയിലെ പ്രമുഖരുടെ കൂട്ടക്കൊഴിഞ്ഞുപോക്കും തീർത്ത വലിയ രാഷ്ട്രീയ ആഘാതങ്ങൾക്കിടയിലും പശ്ചിമ ബംഗാളിലെ ജനഹൃദയങ്ങളിൽ മമത ബാനർജിയുടെ ആധിപത്യത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി തൃണമൂൽ കോൺഗ്രസിന്റെ ശക്തിപ്രകടനം(Read More

National Politics

‘സുവേന്ദു മാലാഖയൊന്നുമല്ല; പാർട്ടി വിട്ട ശേഷം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല’-അഭിമുഖ വിവാദത്തിൽ വിശദീകരണവുമായി മഹുവ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ താൻ വാനോളം പുകഴ്ത്തിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ബിബിസിക്ക് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ മാത്രം തങ്ങൾക്ക് അനുകൂലമായ രീതിയിൽ മുറിച്ചെടുത്ത് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മഹുവ എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. താൻ ഇപ്പോഴും മമത ബാനർജിക്കൊപ്പമാണെന്ന് വ്യക്തമാക്കിയ അവർ, നിലവിൽ പാർട്ടി വിട്ട തൃണമൂൽ വിമതരെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു. അഭിമുഖം [&Read More

Main story

തൃണമൂൽ ‘ഫയർബ്രാൻഡ്’ മഹുവ മൊയ്ത്രയും ബിജെപി പാളയത്തിലേക്ക്? സുവേന്ദുവിനെ പുകഴ്ത്തി അഭിമുഖം

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ വിഴുങ്ങിയ രാഷ്ട്രീയ കൊടുങ്കാറ്റ് അവസാനിക്കുന്നില്ല. 20 ലോക്സഭാ എംപിമാരും 58 എംഎൽഎമാരും മമത ബാനർജിയെ കൈവിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറിയതിന് പിന്നാലെ, പാർട്ടിയുടെ ഏറ്റവും ശക്തയായ യുവമുഖവും ഫയർബ്രാൻഡ് നേതാവുമായ മഹുവ മൊയ്ത്രയും മമത ബാനർജിക്കെതിരെ പരസ്യമായി രംഗത്ത്. ‘ബിബിസി’ക്ക് നൽകിയ അഭിമുഖത്തിൽ, ബംഗാൾ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ വാനോളം പുകഴ്ത്തി മഹുവ നടത്തിയ പരാമർശങ്ങളാണു രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. [&Read More

India

മമതയെ അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കിയെന്ന് വിമത വിഭാഗം; ‘പാർട്ടി ബോസ് ഞാൻ തന്നെ,

അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയെന്ന ഋതബ്രത ബാനർജി പക്ഷത്തിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ, ദേശീയ വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് മമതാ ബാനർജിRead More

National Politics

‘പെരുന്നാൾ നമസ്‌കാരം പറ്റില്ല; യോഗയ്ക്കായി ഒരാഴ്ച റോഡ് അടച്ചിടാം’-വിമർശനവുമായി മഹുവ മൊയ്ത്ര

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതുതായി അധികാരമേറ്റ ബിജെപി സർക്കാരിന്റെ വിവാദ ഉത്തരവുകൾക്കെതിരെ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ റെഡ് റോഡ് ഒരാഴ്ചത്തേക്ക് ഗതാഗതത്തിനായി അടച്ചിട്ട പുതിയ ബിജെപി സർക്കാരിന്റെ നടപടിയെയാണ് മഹുവ മൊയ്ത്ര രൂക്ഷമായി ചോദ്യം ചെയ്തത്. പെരുന്നാൾ നമസ്‌കാരത്തിനായി ഒരു ദിവസത്തിൽ വെറും ഒരു മണിക്കൂർ പോലും വിട്ടുകൊടുക്കാൻ തയ്യാറാകാത്തവരാണ്. എന്നാൽ, ഇപ്പോൾ യോഗയ്ക്കായി ഒരാഴ്ച മുഴുവൻ റെഡ് റോഡ് അടച്ചിടാൻ എങ്ങനെ [&Read More

National Politics

‘അമിത് ഷാ നേരിട്ടു വിളിച്ചു’; യൂസുഫ് പത്താൻ ബിജെപിയിലേക്ക്? ഡൽഹിയിൽ കൂടിക്കാഴ്ചയെന്ന് റിപ്പോർട്ട്

കൊൽക്കത്ത/ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കൂട്ടക്കൊഴിഞ്ഞുപോക്ക് തുടരുന്നു. ബഹറാംപൂർ ലോക്സഭാ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താൻ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് യൂസുഫ് പത്താനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മുതിർന്ന തൃണമൂൽ നേതാവ് കല്യാൺ ബാനർജിയാണു വാർത്ത പുറത്തുവിട്ടത്. ഗുജറാത്തിലെ ബറോഡയിലായിരുന്ന പത്താനുമായി താൻ സംസാരിച്ചിരുന്നുവെന്നും അമിത് ഷാ വിളിച്ചതു [&Read More

India

ബംഗാളിൽ മമതാ ബാനർജിക്ക് തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജി പശ്ചിമ ബംഗാൾ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി ചുമതലയേറ്റു. പാർട്ടി അധ്യക്ഷ മമതാ ബാനർജിക്ക് കനത്ത പ്രഹരം നൽകിക്കൊണ്ട് 60 ടിഎംസി എംഎൽഎമാരാണ് ഋതബ്രതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തിനായുള്ള ഋതബ്രതയുടെ അവകാശവാദം സ്പീക്കർ രതീന്ദ്ര ബോസ് അംഗീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കും ആഭ്യന്തര ഭിന്നതകൾക്കും പിന്നാലെയാണ് മമതയ്ക്ക് ഈ പുതിയ തിരിച്ചടി. ആകെ 80 എംഎൽഎമാരുള്ള പാർട്ടിയിൽ 60 പേരും വിമതർക്കൊപ്പം ചേർന്നതോടെ മമതയെ [&Read More

India

20 എംപിമാരും 50 എംഎൽഎമാരും ബിജെപിയിലേക്ക്? തൃണമൂൽ കോൺഗ്രസ് വൻ പിളർപ്പിലേക്ക്

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്. മുമ്പ് ഇടതുപക്ഷത്തിന് ബംഗാളിൽ സംഭവിച്ചതിന് സമാനമായ പതനമാണ് ഇപ്പോൾ തൃണമൂലിനെ കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പാർട്ടിയിലെ 20 ലോക്സഭാ എംപിമാരും 50 എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വരുന്നത്. മമത ബാനർജിയുടെ വിശ്വസ്ത കാക്കോലി ഘോഷ് ദസ്തിദാറിന്റെ രാജിയും പാർട്ടിയെ വൻ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അധികാരം നഷ്ടപ്പെട്ട മമത ബാനർജി ദുർബലയാണെന്ന [&Read More