28/09/2026
[fontresizer_tawhidurrahmandear_widget]

Tags :TMC

Main story

‘നാളെ കേന്ദ്രസർക്കാർ ഉണ്ടാവില്ല, അന്ന് നോക്കിക്കോളാം’: അനന്തരവന് നേരേയുള്ള ആക്രമണം; ആശുപത്രി സിഇഒയ്ക്ക്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടേതെന്ന പേരിൽ ഒരു ഓഡിയോ ക്ലിപ്പ് പ്രചരിച്ചതോടെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം പുകയുന്നു. കൊൽക്കത്തയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രി സിഇഒയെ മമത ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതാണ് ഓഡിയോയിലെ ഉള്ളടക്കമെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം അക്രമത്തിന് ഇരയായി ചികിത്സയിൽ കഴിയുന്ന തൃണമൂൽ എംപിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജി പ്രവേശിക്കപ്പെട്ട ‘ബെല്ലെ വ്യൂ’ ആശുപത്രിയുടെ സിഇഒ പ്രദീപ് ടണ്ഡനെയാണ് മുൻ മുഖ്യമന്ത്രി ശകാരിച്ചതെന്നാണ് പുറത്തുവരുന്ന [&Read More

India

‘തൃണമൂൽ കോൺഗ്രസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും’; മമതയ്ക്കെതിരെ കടുത്ത വിമർശനവുമായി പാർട്ടി എംപി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു. വരും ദിവസങ്ങളിൽ പാർട്ടി പൂർണ്ണമായും തകരുമെന്ന ഗുരുതരമായ പ്രവചനവുമായി ടിഎംസി മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖർ റോയ് രംഗത്തെത്തി. ഏതാനും ദിവസങ്ങൾക്കുള്ളിൽ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി ഇല്ലാതാകുമെന്നും ദേശീയ രാഷ്ട്രീയത്തിൽ പോലും പ്രസ്ഥാനത്തിന്റെ വിശ്വാസ്യത പാടെ നഷ്ടപ്പെട്ടതായും അദ്ദേഹം തുറന്നടിച്ചു. ഇനി ഒരു രാഷ്ട്രീയ പാർട്ടിയും തൃണമൂലുമായി സഖ്യത്തിനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് [&Read More

Main story

20 എംപിമാരും 50 എംഎൽഎമാരും ബിജെപിയിലേക്ക്? തൃണമൂൽ കോൺഗ്രസ് വൻ പിളർപ്പിലേക്ക്

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്. മുമ്പ് ഇടതുപക്ഷത്തിന് ബംഗാളിൽ സംഭവിച്ചതിന് സമാനമായ പതനമാണ് ഇപ്പോൾ തൃണമൂലിനെ കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പാർട്ടിയിലെ 20 ലോക്സഭാ എംപിമാരും 50 എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വരുന്നത്. മമത ബാനർജിയുടെ വിശ്വസ്ത കാക്കോലി ഘോഷ് ദസ്തിദാറിന്റെ രാജിയും പാർട്ടിയെ വൻ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അധികാരം നഷ്ടപ്പെട്ട മമത ബാനർജി ദുർബലയാണെന്ന [&Read More

India

‘പാറ്റകൾക്കൊപ്പം’; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി മമത ബാനർജി

കൊൽക്കത്ത: സാമൂഹികമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’ക്ക് (സിജെപി) തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും പിന്തുണ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ നടന്ന ആഭ്യന്തര അവലോകന യോഗങ്ങൾക്ക് ശേഷമാണ് ഇരുവരും സിജെപിക്ക് പിന്തുണ അറിയിച്ചതെന്ന് രാജ്യസഭാ എം.പി ഡെറക് ഒബ്രയാൻ വ്യക്തമാക്കി. പോരാട്ടം തുടരാനുള്ള ഉറച്ച തീരുമാനത്തിലാണ് ഇരുവരുമെന്നും, ഒപ്പം കോക്രോച്ച് ജനതാ പാർട്ടിയോടുള്ള തങ്ങളുടെ താൽപ്പര്യവും പിന്തുണയും അവർ [&Read More

Main story

‘കേന്ദ്രത്തിലെ ബിജെപി ഭരണം അധികം വൈകാതെ അവസാനിപ്പിക്കും’: ടിഎംസി എംഎൽഎമാരുടെ യോഗത്തിൽ മമത

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ, കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് ആഹ്വാനം ചെയ്‌ത്‌ തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ മമത ബാനർജി. വരും ദിവസങ്ങളിൽ ഡൽഹിയിലെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് കാളിഘട്ടിൽ നടന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ മമത ബാനർജി പ്രഖ്യാപിച്ചു. എന്ത് പ്രതിസന്ധിയുണ്ടായാലും ബിജെപിക്കെതിരായ പോരാട്ടത്തിൽ നിന്ന് പാർട്ടി ഒരടി പോലും പിന്നോട്ടില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും [&Read More

Main story

‘പോകേണ്ടവര്‍ക്കെല്ലാം പോകാം, ആരെയും നിർബന്ധിച്ച് പിടിച്ച് നിർത്തില്ല’ കനത്ത തോല്‍വിക്ക് പിന്നാലെ തൃണമൂല്‍

ബംഗാളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി വിട്ടുപോകണമെന്നുള്ളവർക്കെല്ലാം പോകാമെന്നും തൃണമൂൽ കോൺഗ്രസ് ആരുടെയും മുന്നിൽ മുട്ടുമടക്കില്ലെന്നും നഷ്‌ടമായതെല്ലാം തിരിച്ചുപിടിക്കുമെന്നും പ്രഖ്യാപിച്ച് മമത ബാനർജി. മറ്റുപാർട്ടികളിലേക്ക് ചേക്കേറമെന്നുള്ളവർക്ക് അങ്ങനെയാകാമെന്നും ആരെയും താൻ പിടിച്ചു നിർത്തില്ലെന്നും പാർട്ടിയെ താൻ കെട്ടിപ്പടുക്കുമെന്നും അവർ പറഞ്ഞു. ‘വിട്ടുപോകണമെന്ന് തോന്നുവർക്കെല്ലാം പോകാം. പാർട്ടിയെ പുനസംഘടിപ്പിക്കും. പാർട്ടിയിൽ തുടരുന്നവർ അക്രമത്തിൽ നശിച്ച പാർട്ടി ഓഫിസുകൾ പുനർനിർമിക്കണം, പെയിൻ്റടിക്കണം, തുറന്ന് പ്രവർത്തിപ്പിക്കണം. ഞാൻ വരണമെങ്കിൽ ഞാനും വന്ന് പെയിൻ്റ് ചെയ്യാം. തൃണമൂൽ കോൺഗ്രസ് മുട്ടുമടക്കില്ല. ജനവിധി കൊള്ളയടിക്കപ്പെട്ടിരിക്കുകയാണ്’ [&Read More

India

ബംഗാൾ ചീഫ് ഇലക്ഷൻ ഓഫിസറെ ചീഫ് സെക്രട്ടറിയായി പ്രഖ്യാപിച്ച് ബിജെപി സർക്കാർ; ഉളുപ്പില്ലായ്മയെന്ന്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുതിയ ചീഫ് സെക്രട്ടറിയായി മനോജ് അഗർവാളിനെ ബിജെപി സർക്കാർ നിയമിച്ചു. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന മനോജ് അഗർവാളിന്റെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിലവിലെ ചീഫ് സെക്രട്ടറി ദുഷ്യന്ത് നരിയാലയ്ക്ക് പകരക്കാരനായാണ് 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അഗർവാൾ ചുമതലയേൽക്കുന്നത്. ഇതോടൊപ്പം, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ സുബ്രത ഗുപ്തയെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉപദേശകനായും നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ഈ നിയമനമെന്ന് തൃണമൂൽ [&Read More

India

മുൻ തൃണമൂൽ എംഎൽഎയെയും പ്രവർത്തകരെയും പോലീസ് സംരക്ഷണത്തിലും മർദിച്ച് ആൾക്കൂട്ടം

മുൻ തൃണമൂൽ കോൺഗ്രസ് എംഎൽഎ സോമനാഥ് ശ്യാമിനെയും പാർട്ടി പ്രവർത്തകരെയും മർദിച്ച് ആൾക്കൂട്ടം. Read More

India

ബംഗാളിൽ പണി തുടങ്ങി ബിജെപി; വിജയാഘോഷത്തിനിടെ ബുൾഡോസറുമായി ഇടച്ചിക്കടകൾ തകർത്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെ കൊൽക്കത്ത നഗരത്തിൽ നാടകീയ രംഗങ്ങൾ. ഉത്തർപ്രദേശിലെ ‘ബുൾഡോസർ രാജി’ന് സമാനമായ നടപടികൾ ബംഗാളിലും ആരംഭിച്ചുവെന്ന സൂചന നൽകി കൊൽക്കത്തയിലെ പ്രശസ്തമായ ന്യൂ മാർക്കറ്റ് പരിസരത്തെ ഇറച്ചിക്കടകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. തൃണമൂൽ കോൺഗ്രസ് യൂണിയൻ ഓഫീസുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ നടന്ന സംഭവത്തിൽ ബിജെപി പ്രവർത്തകർ ബുൾഡോസറിന് മുകളിൽ കയറി ‘ജയ് ശ്രീറാം’ വിളികളുമായി വിജയാഘോഷം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി [&Read More