കൊൽക്കത്ത: തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താൻ രാജിവെക്കില്ലെന്നും മമതാ ബാനർജി പ്രഖ്യാപിച്ചതോടെ പശ്ചിമ ബംഗാളിൽ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് തോറ്റിട്ടില്ലെന്നാണ് മമതയുടെ വാദം. മെയ് ആറ് വരെയാണ് നിലവിലെ സർക്കാരിന്റെ കാലാവധിയെന്നിരിക്കെ, മമതയുടെ ഈ നിലപാട് ഭരണഘടനാപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. സാധാരണയായി ഭരണവിരുദ്ധ ജനവിധി ഉണ്ടായാൽ മുഖ്യമന്ത്രി ഗവർണർക്ക് രാജി സമർപ്പിക്കുകയും അടുത്ത സർക്കാർ വരുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരുകയുമാണ് പതിവ്. എന്നാൽ രാജ്ഭവനിലെത്തി രാജി [&Read More
Tags :TMC
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയെ അവരുടെ തട്ടകമായ ഭവാനിപൂരിൽ പരാജയപ്പെടുത്തിയതിന് പിന്നാലെ വിവാദ പരാമർശവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. ഭവാനിപൂരിലെ വിജയം ഹിന്ദുത്വത്തിന്റെ വിജയമാണെന്നും വോട്ടർമാർ മതപരമായി വിഭജിക്കപ്പെട്ടാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. മുസ്‌ലിംകൾ മൊത്തം മമതയ്ക്ക് വോട്ട് ചെയ്തപ്പോൾ, ഹിന്ദുക്കൾ പൂർണമായി തനിക്ക് വോട്ട് ചെയ്‌തെന്ന് സുവേന്ദു പറഞ്ഞു. സിപിഎം വോട്ടും ഒന്നായി തനിക്കു കിട്ടിയെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു. ‘മുസ്ലിം വോട്ടർമാർ പരസ്യമായി മമത ബാനർജിക്കാണ് [&Read More
‘എന്റെ നേതാവിനെ ഓർത്ത് അഭിമാനം; മതേതര രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരും’; പ്രതികരണവുമായി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരണവുമായി മഹുവ മൊയ്ത്ര എം.പി. ബംഗാളിലെ ജനവിധി ബിജെപിക്ക് അനുകൂലമാണെങ്കിൽ അത് അംഗീകരിക്കുന്നുവെന്നും എന്നാൽ ഏകാധിപത്യത്തിനെതിരായ പോരാട്ടം അവസാനിക്കില്ലെന്നും മഹുവ വ്യക്തമാക്കി. ഭരണഘടന അവസാന വാക്കായ മതേതര രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. ‘ബംഗാൾ ബിജെപിയെയാണ് ആഗ്രഹിച്ചതെങ്കിൽ അവർക്കത് ലഭിച്ചു. ആ ജനവിധിയെ ഞങ്ങൾ മാനിക്കുന്നു. [&Read More
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ ബിജെപി ജയിച്ചതിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയതായി എഐടിസി.Read More
‘വോട്ടെണ്ണലിന് ഞാൻ നേരിട്ട് കൗണ്ടിങ് റൂമിലെത്തും; എന്റെ വാർത്താസമ്മേളനം വരെ ഒരാളും കൗണ്ടിങ്
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ (ഇവിഎം) കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. ഇവിഎം മാറ്റാനും കമ്പ്യൂട്ടറിലെ കണക്കുകളിൽ മാറ്റം വരുത്തി ബിജെപിയുടെ വോട്ടുകൾ വർധിപ്പിക്കാനും നീക്കം നടക്കുന്നുണ്ടെന്ന് അവർ ആരോപിച്ചു. സ്‌ട്രോങ് റൂമുകളിലും കൗണ്ടിങ് ഹാളിലും ജാഗ്രത പാലിക്കാൻ മമത തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. വോട്ടെണ്ണൽ ദിനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്നും ബംഗാളിനെ [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി ആർക്കൊപ്പമെന്ന് പ്രവചിക്കാനാകാതെ പ്രമുഖ സർവ്വേ ഏജൻസിയായ ആക്‌സിസ് മൈ ഇന്ത്യ. വോട്ടെടുപ്പിന് പിന്നാലെ പുറത്തുവരാറുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ ഇത്തവണ ബംഗാളിന്റെ കാര്യത്തിൽ പുറത്തുവിടില്ലെന്ന് ഏജൻസി വ്യക്തമാക്കി. വോട്ടർമാർ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ തയാറാകാത്തതാണ് ഈ അസാധാരണ തീരുമാനത്തിന് പിന്നിലെന്ന് ആക്‌സിസ് മൈ ഇന്ത്യ തലവൻ പ്രദീപ് ഗുപ്ത പറഞ്ഞു. രാജ്യത്തെ വിവിധ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൃത്യമായ പ്രവചനങ്ങൾ നടത്തി ശ്രദ്ധനേടിയ ഏജൻസിയാണ് ആക്‌സിസ് മൈ ഇന്ത്യ. [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി അധികാരം പിടിക്കുമെന്നാണ് ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് പ്രമുഖ ഏജൻസികൾ തങ്ങളുടെ പ്രവചനങ്ങൾ പുറത്തുവിട്ടത്. 294 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് വേണ്ടത്. പ്രധാന എക്‌സിറ്റ് പോൾ ഫലങ്ങൾ | ഏജൻസി | ബിജെപി | ടിഎംസി | [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പുരോഗമിക്കവെ, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ ഗുരുതരമായ ക്രമക്കേട് ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്തെത്തി. മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഭവാനിപുരിൽ ജനവിധി തേടുന്ന സുവേന്ദു, കള്ളവോട്ട് രേഖപ്പെടുത്താനായി തൃണമൂൽ കോൺഗ്രസ് നൂറുകണക്കിന് കൃത്രിമ വിരലുകൾ സമാഹരിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. ഭവാനിപുരിലെ ഒരു കൗൺസിലർ ഏകദേശം 750 വ്യാജ വിരലുകൾ വോട്ടെടുപ്പിൽ കൃത്രിമം കാണിക്കാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിന്റെ സാംപിൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. വോട്ടർ [&Read More
ബംഗാളിൽ തൃണമൂൽ ജയിച്ചാൽ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുമോ? മോദിയെ വെല്ലുവിളിച്ച് ഡെറിക് ഒബ്രിയാൻ
ശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചാൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറാകുമോ എന്ന് വെല്ലുവിളിച്ച് മുതിർന്ന തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാൻRead More
‘ദീദി പേടിപ്പിച്ചാൽ വെടിവെക്കും’: മമതയ്‌ക്കെതിരെ വധഭീഷണിയെന്ന് തൃണമൂൽ; ബംഗാളിൽ രാഷ്ട്രീയ പോര് മുറുകുന്നു
കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കവെ, മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ബിജെപി വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. ഉത്തർപ്രദേശിലെയും ബിഹാറിലെയും “വെടിവെച്ചു കൊല്ലുക”, “തട്ടി കളയുക” എന്നീ അക്രമാസക്തമായ രാഷ്ട്രീയ സംസ്കാരം ബിജെപി ബംഗാളിലേക്ക് ഇറക്കുമതി ചെയ്യുകയാണെന്ന് തൃണമൂൽ നേതൃത്വം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ദക്ഷിണ 24 പർഗാനാസിൽ തെരഞ്ഞെടുപ്പ് ഒബ്‌സർവർ അജയ് പാൽ ശർമ്മ തൃണമൂൽ സ്ഥാനാർഥി ജഹാംഗീർ ഖാനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ [&Read More