28/09/2026
[fontresizer_tawhidurrahmandear_widget]

Tags :TMC

Main story

തൃണമൂലിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാന്‍ ഇഡിയോട് നിർദേശിച്ച് ഹൈകോടതി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ (ടി.എം.സി) എല്ലാ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമർപ്പിക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കൊൽക്കത്ത ഹൈക്കോടതി നിർദേശം നൽകി. പാർട്ടി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിന് തടസ്സം നിന്ന അലിപ്പൂർ സിവിൽ കോടതിയുടെ സമീപകാല ഉത്തരവിനെയും ഹൈക്കോടതി ശക്തമായി ചോദ്യം ചെയ്തു. മമത ബാനർജിയുടെ വിശ്വസ്തയും രാജ്യസഭാംഗവുമായ ഡോളാ സെൻ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് കൃഷ്ണ റാവുവിന്റെ ഉത്തരവ്. ജൂലൈ ഏഴിന് ഇ.ഡി. മരവിപ്പിച്ച എട്ട് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നായിരുന്നു ഹരജിയിലെ [&Read More

India

‘എന്നെ നിശബ്ദയാക്കണമെങ്കിൽ, നിങ്ങൾ എന്നെ കൊല്ലേണ്ടി വരും’; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മമത

കൊൽക്കത്ത: പാർട്ടിയിലെ കടുത്ത ആഭ്യന്തര പ്രതിസന്ധികൾക്കിടെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി രംഗത്ത്. ടി.എം.സി നേതാക്കളെയും പ്രവർത്തകരെയും ബി.ജെ.പി ബോധപൂർവ്വം ലക്ഷ്യമിടുകയാണെന്ന് ആരോപിച്ച മമത, തങ്ങളെ നിശബ്ദരാക്കാനോ പാർട്ടിയെ തകർക്കാനോ ഭരണകക്ഷിക്ക് കഴിയില്ലെന്ന് വ്യക്തമാക്കി സമൂഹമാധ്യമത്തിലൂടെ വിഡിയോ സന്ദേശം പങ്കുവെച്ചു. പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയുടെ സമയത്താണ് മമത മൗനം വെടിഞ്ഞ് രംഗത്തെത്തിയത്. “എന്നെ നിശബ്ദയാക്കാൻ നിങ്ങൾ എന്നെ കൊല്ലേണ്ടി വരും. അതെ, അതിനായി [&Read More

Main story

‘ബിജെപി ആവശ്യം കഴിഞ്ഞ് കറിവേപ്പിലപോലെ വലിച്ചെറിയും’; വിമതർക്കെതിരെ മഹുവ മൊയ്ത്ര; ആർജി കർ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയിലും വിമത പ്രവർത്തനത്തിലും നട്ടം തിരിയുന്ന തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവ് മഹുവ മൊയ്ത്രയും വിമത നിരയിലെ പ്രമുഖ കകോലി ഘോഷുമായി വാക്ക്പോര്. മമത ബാനർജിയെ വഞ്ചിച്ച് എൻഡിഎ സഖ്യത്തിലേക്ക് നീങ്ങുന്ന വിമത എംപിമാരെ ‘വഞ്ചകർ’ എന്ന് വിളിച്ച് മഹുവ മൊയ്ത്ര പരിഹസിച്ചപ്പോൾ, മഹുവയുടെ മുൻകാല പാർലമെന്റ് വിവാദങ്ങളും ആർ.ജി കർ മെഡിക്കൽ കോളേജ് വിഷയവും ഉയർത്തിയാണ് കാകോലി ഘോഷ് തിരിച്ചടിച്ചത്. ലോക്‌സഭയിൽ സ്പീക്കർക്ക് മുന്നിൽ തൃണമൂൽ കോൺഗ്രസ് വിട്ട് പ്രത്യേക ഗ്രൂപ്പായി മാറാൻ [&Read More

National Politics

എംപിമാരും എംഎൽഎമാരും കാവിപ്പാളയത്തിലേക്ക്; മമതയെ വിടാതെ ജനം-തൃണമൂലിന്‍റെ മിന്നൽ സമരത്തിൽ പങ്കെടുത്തത് ആയിരങ്ങൾ

കൊൽക്കത്ത: പാർട്ടിയിലെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും കൂട്ടത്തോടെ കൂടുമാറുമ്പോഴും തനിക്ക് പിന്നിൽ സാധാരണക്കാരായ അണികളുണ്ടെന്ന് പ്രഖ്യാപിച്ച് കൊൽക്കത്തയിൽ മമതയുടെ ശക്തിപ്രകടനം. ബംഗാളിൽ ബിജെപി സർക്കാർ നടത്തുന്ന വഴിയോരക്കച്ചവടക്കാരുടെ കൂട്ട ഒഴിപ്പിക്കലിനെതിരെ തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ച മിന്നൽ സമരത്തിലാണ് ആയിരങ്ങൾ പങ്കെടുത്തത്. മുൻകൂട്ടി ഒരു പ്രഖ്യാപനവുമില്ലാതെ നടത്തിയ പ്രതിഷേധ മാർച്ചിലാണ് മമത ബാനര്‍ജിക്കൊപ്പം വൻ ജനക്കൂട്ടം അണിനിരന്നത്. മുൻകൂട്ടി പ്രഖ്യാപിക്കാത്ത പരിപാടിയായിരുന്നിട്ടും കൊൽക്കത്തയുടെ ഹൃദയഭാഗമായ എസ്പ്ലനേഡിലേക്ക് ആയിരക്കണക്കിന് സാധാരണ ജനങ്ങളാണ് മമതയ്ക്ക് പിന്തുണയുമായി ഒഴുകിയെത്തിയത്. അവിടെനിന്ന് സുബോധ് മല്ലിക് [&Read More

National Politics

‘എസ്‌ഐആറിനെതിരെ പ്രതിഷേധിച്ച യൂസുഫ് പത്താനെ പിന്തിരിപ്പിച്ചത് ഉവൈസി’; വെളിപ്പെടുത്തലുമായി മഹുവ മൊയ്ത്ര

ന്യൂഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പിന്നാലെ പാർട്ടി വിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ് എംപി യൂസുഫ് പത്താൻ. ഇതിനിടയിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ പാർലമെന്റിൽ എസ്‌ഐആറിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഒരു പ്രമുഖ മുസ്‌ലിം എംപി ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതായുള്ള വാർത്തകൾ പുറത്തുവന്നത്. ഇപ്പോഴിതാ ആ എംപി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര. ശ്രീനഗർ എംപിയും നാഷണൽ കോൺഫറൻസ് നേതാവുമായ ആഗാ സെയ്ദ് റൂഹുല്ല മെഹ്ദിയാണു [&Read More

India

‘ഗുജറാത്തിലെ നിന്റെ വീട് അവർ ബുൾഡോസർ അയച്ച് തകർക്കും’; പാർലമെന്റിൽ പ്രതിഷേധിച്ച യൂസുഫ്

ന്യൂഡൽഹി/കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ 20 തൃണമൂൽ കോൺഗ്രസ് എംപിമാർ മമത ബാനർജിയെ കൈവിട്ട് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ പാളയത്തിലേക്കു ചേക്കാറാൻ തീരുമാനിച്ചിരിക്കുകയാണ്. ബഹറാംപൂരിൽനിന്നുള്ള തൃണമൂൽ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താനും അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ യൂസുഫ് പത്താനുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീനഗർ എംപിയും നാഷണൽ കോൺഫറൻസ് നേതാവുമായ ആഗാ സയ്യിദ് റൂഹുല്ല മെഹ്ദി. കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ സഭയ്ക്കുള്ളിൽ ബിജെപിക്കെതിരെ പ്രതിഷേധിച്ച പത്താനെ ഒരു മുസ്‌ലിം [&Read More

India

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; മമത ബാനർജിക്കെതിരെ പോലീസ് കേസ്

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രസംഗിച്ചെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. “ഒരു പ്രത്യേക സമുദായം ഒന്നിച്ചാൽ അത് മറ്റുള്ളവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും” എന്ന് മമത മാർച്ചിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞതായാണ് ആരോപണം. കൊൽക്കത്ത സ്വദേശിയായ ഒരാൾ നൽകിയ പരാതിയിൽ നേതാജി നഗർ പോലീസ് സ്റ്റേഷനിലാണ് ആദ്യം സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് കേസ് കൂടുതൽ അന്വേഷണത്തിനായി ഹാരെ [&Read More

Main story

‘മരണം വരെ ബിജെപി എന്റെ ശത്രു, അവരെ പുറത്താക്കുന്നത് വരെ രാഷ്ട്രീയം ഉപേക്ഷിക്കില്ല,

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പൂർണ്ണമായ പിളർപ്പിലേക്ക് നീങ്ങുന്നതായി സൂചനകൾ ശക്തമാകുന്നു. എന്നാൽ പാർട്ടിയിൽ മമത ബാനർജിക്കെതിരെ ഉയർന്നുവന്ന വിമത വിഭാഗത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മഹുവ മൊയ്ത്ര രംഗത്തെത്തി. മമത ബാനർജിയെ മറികടന്ന് പാർട്ടിയിൽ ഒരു വിഭാഗത്തിനും നിലനിൽപ്പില്ലെന്ന് മഹുവ വ്യക്തമാക്കി. പാർട്ടിയിൽ നിന്നും ഉയർന്നുവരുന്ന വിമർശനങ്ങൾ തള്ളിക്കളഞ്ഞ മഹുവ, മമതയുടെ നേതൃത്വത്തെ പൂർണ്ണമായി പിന്തുണച്ചു. “യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്നത് മമത ബാനർജി തന്നെയാണ്. [&Read More

Main story

‘അമിത് ഷാ നേരിട്ടു വിളിച്ചു’; യൂസുഫ് പത്താൻ ബിജെപിയിലേക്ക്? ഡൽഹിയിൽ കൂടിക്കാഴ്ചയെന്ന് റിപ്പോർട്ട്

കൊൽക്കത്ത/ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കൂട്ടക്കൊഴിഞ്ഞുപോക്ക് തുടരുന്നു. ബഹറാംപൂർ ലോക്സഭാ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താൻ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് യൂസുഫ് പത്താനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മുതിർന്ന തൃണമൂൽ നേതാവ് കല്യാൺ ബാനർജിയാണു വാർത്ത പുറത്തുവിട്ടത്. ഗുജറാത്തിലെ ബറോഡയിലായിരുന്ന പത്താനുമായി താൻ സംസാരിച്ചിരുന്നുവെന്നും അമിത് ഷാ വിളിച്ചതു [&Read More