06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Vijay TVK

Main story

ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്, നേതാക്കളുമായി ചർച്ച നടത്തി; സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച പ്രമുഖ ചലച്ചിത്ര നടൻ ദേവൻ, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിൽ ചേർന്നേക്കും. ഇതിന്റെ മുന്നോടിയായി പാർട്ടി നേതാക്കളുമായി അദ്ദേഹം പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. വെള്ളിയാഴ്ച ദേവന്റെ ചാലക്കുടിയിലെ വീട്ടിലെത്തിയാണ് രണ്ട് ടിവികെ നേതാക്കളും നടി പ്രിയങ്കയും ചർച്ച നടത്തിയത്. ചില നേതാക്കളുമായി ഓൺ‌ലൈൻ വഴിയും ആശയവിനിമയം നടന്നു. സെപ്റ്റംബർ 10Read More

Main story

‘രാഹുൽ ഗാന്ധി ഒരു വലിയ തമാശ, രാഷ്ട്രീയ പക്വതയില്ലാത്ത വ്യക്തി; തിളങ്ങുന്ന കളിപ്പാട്ടം

ചെന്നൈ: കോൺഗ്രസ് നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി ഡിഎംകെ. തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസ് ഡിഎംകെ സഖ്യം വിട്ട് വിജയ്‌യുടെ ടിവികെയോടൊപ്പം ചേർന്ന പശ്ചാത്തലത്തിലാണ് വിമർശനം. രാഹുൽ ഗാന്ധി രാഷ്ട്രീയമായി പക്വതയില്ലാത്ത വ്യക്തിയാണെന്നും പ്രതിപക്ഷ ഐക്യം തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഡിഎംകെയുടെ ഔദ്യോഗിക മുഖപത്രമായ ‘മുരശൊലി’ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെ ‘ഒരു വലിയ തമാശ’ എന്നാണ് ലേഖനത്തിൽ പരിഹസിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ നിലപാടുകൾ ‘ഇന്ത്യ’ സഖ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നതായി മുരശൊലിയുടെ എഡിറ്റോറിയൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ [&Read More

Main story

‘ഡിഎംകെയുടെ കാരുണ്യത്തിലാണ് തമിഴ്നാട് സർക്കാർ പ്രവർത്തിക്കുന്നത്’; വിജയ് തരംഗം അധികകാലം നിലനിൽക്കില്ലെന്ന് എം.കെ

ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്തിടെ ഭരണത്തിലേറിയ വിജയിന്റെ നേതൃത്വത്തിലുള്ള ടിവികെ (തമിഴക വെട്രി കഴകം) സർക്കാരിനെതിരെയും നടൻ വിജയിക്കെതിരെയും രൂക്ഷവിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. സംസ്ഥാനത്ത് നിലവിലുള്ളത് ഒരു രാഷ്ട്രീയ തരംഗമല്ല, മറിച്ച് വെറുമൊരു ‘സിനിമാ സുനാമി’ മാത്രമാണെന്ന് സ്റ്റാലിൻ വിശേഷിപ്പിച്ചു. പുതിയ സർക്കാരിന് അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ കഴിയില്ലെന്നും ഡിഎംകെയുടെ കാരുണ്യത്തിലാണ് നിലവിലെ ഭരണ മുന്നേറ്റമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആരോപിച്ചു. രാഷ്ട്രീയ ബോധ്യമല്ല, മറിച്ച് ഒരു ജനപ്രിയ സിനിമാതാരത്തോടുള്ള [&Read More

India

കോൺഗ്രസ് മുന്നണി വിടുകയാണെന്ന് കെ.സി വിളിച്ചുപറഞ്ഞു; ഡിഎംകെക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ലീഗ് വ്യക്തമാക്കി-ഖാദർ മൊയ്തീൻ

ചെന്നൈ: തമിഴ്‌നാട്ടിൽ കോൺഗ്രസ് മുന്നണി വിട്ടിട്ടും ഡിഎംകെയ്‌ക്കൊപ്പം നിൽക്കാനുള്ള തീരുമാനത്തിൽ പാർട്ടി ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ. കെ.സി വേണുഗോപാൽ ലീഗ് നേതൃത്വത്തെ വിളിച്ച് കോൺഗ്രസ് തീരുമാനം അറിയിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, ഡിഎംകെയുമായി തങ്ങൾക്കുള്ളത് വെറും രാഷ്ട്രീയബന്ധമല്ലെന്നും പ്രത്യയശാസ്ത്ര ബന്ധമാണെന്നും വ്യക്തമാക്കിയതായും ഖാദർ മൊയ്തീൻ ഒരു മലയാളം ചാനലിനോട് പറഞ്ഞു. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിടാനുള്ള കോൺഗ്രസ് തീരുമാനം കെ.സി വേണുഗോപാൽ പി.കെ കുഞ്ഞാലിക്കുട്ടിയെ വിളിച്ചാണ് അറിയിച്ചത്. കുഞ്ഞാലിക്കുട്ടി ഈ വിവരം [&Read More

India

സർക്കാർ രൂപീകരണത്തിന് ലീഗിന്റെ പിന്തുണ തേടി വിജയ്‌യുടെ പാർട്ടി; ടി.വി.കെ ജനറൽ സെക്രട്ടറി

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണത്തിനായുള്ള കരുനീക്കങ്ങൾ സജീവമാക്കി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം(ടിവികെ). ഇതിന്റെ ഭാഗമായി ടിവികെ ജനറൽ സെക്രട്ടറിയും മുൻ ഐആർഎസ് ഉദ്യോഗസ്ഥനുമായ അരുൺ രാജ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്(ഐയുഎംഎൽ) ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീനെ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു. എന്നാൽ, ഈ ആവശ്യം ലീഗ് നേതൃത്വം തള്ളിയതായാണ് റിപ്പോർട്ടുകൾ. ചെന്നൈയിലെ ലീഗ് ആസ്ഥാനമായ ഖാഇദെ മില്ലത്ത് മൻസിലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഡിഎംകെയുമായി അഞ്ച് പതിറ്റാണ്ടോളമായുള്ള [&Read More

India

‘അധികാരം പോയാലും സ്റ്റാലിനൊപ്പം; ഇന്നലെയും ഇന്നും നാളെയും ഡിഎംകെയ്‌ക്കൊപ്പം തന്നെ’; മുന്നണി വിടില്ലെന്ന്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ തരംഗം സൃഷ്ടിക്കുമ്പോൾ നിലപാട് വ്യക്തമാക്കി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. അധികാരം നഷ്ടപ്പെട്ടാലും എം.കെ സ്റ്റാലിനൊപ്പം തന്നെ ഉറച്ചുനിൽക്കുമെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ചു. ഇന്നലെയും ഇന്നും നാളെയും തങ്ങൾ സ്റ്റാലിനൊപ്പം തന്നെയായിരിക്കും എന്നും ഡിഎംകെ മുന്നണി വിടുന്ന പ്രശ്‌നമില്ലെന്നും നേതൃത്വം വ്യക്തമാക്കി. വിജയ്യുടെ പാർട്ടി ഭരണത്തിലേറാൻ സാധ്യത തെളിയുകയും കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ ടിവികെയുമായി സഹകരിക്കാൻ നീക്കം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ലീഗിന്റെ പ്രഖ്യാപനം. ദ്രാവിഡ രാഷ്ട്രീയത്തിന്റെയും മതേതരത്വത്തിന്റെയും [&Read More

India

അണ്ണനൊന്നും കാണാതെ പറയില്ല! ‘TN 07 CM 2026’; ‘ഗോട്ടി’ലെ ആ കാർ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയെയും എഐഎഡിഎംകെയെയും അമ്പരപ്പിച്ചുകൊണ്ട് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) മുന്നേറ്റം തുടരുമ്പോൾ, സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് താരത്തിന്റെ സിനിമകളിലെ പ്രവചനങ്ങൾ. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ‘ദി ഗോട്ട്’ എന്ന ചിത്രത്തിലെ കാർ നമ്പർ പ്ലേറ്റാണ് ഇപ്പോൾ ആരാധകർ ആഘോഷമാക്കുന്നത്. ചിത്രത്തിലെ ഒരു രംഗത്തിൽ വിജയ് സഞ്ചരിക്കുന്ന കാറിന്റെ നമ്പർ ‘Read More