04/09/2026
[fontresizer_tawhidurrahmandear_widget]

Tags :World News

Main story

വൈറ്റ് ഹൗസ് ഡിന്നറിനിടെ വെടിവെപ്പ്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി, അക്രമി പിടിയിൽ

വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ (ഡബ്ല്യുഎച്ച്സിഎ) ഡിന്നറിനിടെ വെടിവെപ്പ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ അടിയന്തരമായി ഒഴിപ്പിച്ചു. ഏപ്രിൽ 25 രാത്രി എട്ടരയോടെയാണ് സംഭവം. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസിഡന്റ് പദവിയിലിരിക്കെ ആദ്യമായി ഈ ചടങ്ങിൽ പങ്കെടുത്ത ട്രംപിനൊപ്പം പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് എന്നിവരും വേദിയിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി വെടിയൊച്ച [&Read More

Main story

ഭർത്താവുമായി വഴക്കിട്ടു: ബാൽക്കണിയിൽ നിന്ന് നോട്ടുകൾ വലിച്ചെറിഞ്ഞ് യുവതി; തുകകേട്ട് ഞെട്ടി സോഷ്യല്‍

ഭർത്താവുമായി വഴക്കിട്ടാൽ സാധാരണക്കാർ പാത്രം എറിയുകയോ മിണ്ടാതിരിക്കുകയോ ആണ് പതിവെങ്കിൽ ചൈനയിലെ ഈ വീട്ടമ്മയുടെ രീതി അല്പം റോയലാണ്. ഭർത്താവുമായുള്ള വാശിയേറിയ തർക്കത്തിനൊടുവിൽ ദേഷ്യം സഹിക്കാനാവാതെ വീട്ടിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയാണ് (1.3 ദശലക്ഷം യുവാൻ) ഇവർ ബാൽക്കണിയിലൂടെ താഴേക്ക് എറിഞ്ഞത്. ചൈനയിലെ ഗുവാങ്‌ഡോങ്ങിൽ ഷാന്റോയിൽ ആണ് സംഭവം. ആകാശത്തുനിന്ന് നോട്ടുമഴ പെയ്യുന്നത് കണ്ട് അമ്പരന്ന നാട്ടുകാർ പിന്നെ ഒന്നും നോക്കിയില്ല, ജോലി പണിയെല്ലാം മാറ്റിവെച്ച് പണം പെറുക്കാനുള്ള നെട്ടോട്ടത്തിലായി. വായുവിൽ പറന്നുനടന്ന നോട്ടുകൾ കൈക്കലാക്കാൻ പരിസരവാസികൾ മത്സരിച്ചതോടെ [&Read More

World

യുഎസ് വൈസ് പ്രസിഡന്റിന്റെ വസതി ആക്രമിച്ച യുവാവ് ‘മനോരോഗി’; വാദം ഏറ്റുപിടിച്ച് ജെ.ഡി

വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഒഹിയോവിലെ വസതിക്ക് നേരെ ആക്രമണത്തില്‍ പ്രതി കസ്റ്റഡിയില്‍. ഒരു ഭ്രാന്തന്‍ തന്റെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചെന്നാണു സംഭവത്തോട് വാന്‍സ് പ്രതികരിച്ചത്. യുവാവിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. വില്ല്യം ഡെഫൂര്‍ എന്ന 26കാരനാണു സംഭവത്തില്‍ അറസ്റ്റിലായത്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാള്‍ക്ക് 11,000 ഡോളറിന്റെ ജാമ്യത്തുക നിശ്ചയിച്ചിട്ടുണ്ട്. ആക്രമണവിവരം പുറത്തുവന്നതിന് പിന്നാലെ വാന്‍സ് എക്‌സില്‍ കുറിച്ച വാക്കുകള്‍ കൗതുകമുണര്‍ത്തുന്നതാണ്. അക്രമിയെ [&Read More

World

‘അടുത്തത് ക്യൂബ, പിന്നെ കൊളംബിയ’: ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനവുമായി ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയിലെ സൈനിക നടപടികള്‍ക്കു പിന്നാലെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യൂബ, കൊളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ പുതിയ നീക്കങ്ങള്‍. ക്യൂബന്‍ ഭരണകൂടം തകര്‍ച്ചയുടെ വക്കിലാണെന്നും കൊളംബിയയില്‍ സൈനിക നടപടിക്ക് മടിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. മയക്കുമരുന്ന് കടത്തും അനധികൃത കുടിയേറ്റവും തടയുന്നതിന്റെ ഭാഗമാണെന്നു പറഞ്ഞാണ് ട്രംപ് അയല്‍രാജ്യങ്ങള്‍ക്കെതിരെ അധിനിവേശനീക്കം നടത്തുന്നത്. ട്രംപിന്റെ പരാമര്‍ശങ്ങള്‍ ലാറ്റിനമേരിക്കയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ക്യൂബന്‍ കമ്യൂണിസ്റ്റ് ഭരണകൂടം [&Read More

Main story

വെനസ്വേലയില്‍ ആക്രമണം ആരംഭിച്ച് യുഎസ്? കാരക്കാസില്‍ വന്‍ സ്‌ഫോടനങ്ങള്‍; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മദുറോ

കാരക്കാസ്: തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെയുള്ള വെനസ്വെലന്‍ നഗരങ്ങളില്‍ അമേരിക്ക ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം ഇന്നു പുലര്‍ച്ചെയാണ് വിവിധയിടങ്ങളില്‍ വന്‍ സ്‌ഫോടന പരമ്പരകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നാലെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കാരക്കാസില്‍ സ്‌ഫോടന പരമ്പരകള്‍ ഉണ്ടായത്. നഗരത്തില്‍ [&Read More

Main story

മുന്‍ മേയറുടെ ഇസ്രയേല്‍ അനുകൂല ഉത്തരവുകള്‍ റദ്ദാക്കി സൊഹ്റാന്‍ മംദാനി; ഭവനനയങ്ങളില്‍ അടിമുടി

ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്‌ലിം മേയറായി അധികാരമേറ്റ സൊഹ്‌റാന്‍ മംദാനി, ആദ്യ ദിനത്തില്‍ തന്നെ നിര്‍ണായകമായ ഭരണപരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുന്‍ഗാമി എറിക് ആഡംസ് കൊണ്ടുവന്ന വിവാദപരമായ ഇസ്രയേല്‍ അനുകൂല ഉത്തരവുകള്‍ റദ്ദാക്കിയതിനൊപ്പം, നഗരത്തിലെ പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കുന്നതിനായി സുപ്രധാനമായ എക്‌സിക്യൂട്ടീവ് ഉത്തരവുകളിലും അദ്ദേഹം ഒപ്പുവച്ചു. മുന്‍ മേയര്‍ എറിക് ആഡംസ് തന്റെ കാലാവധിയുടെ അവസാന നാളുകളില്‍ ഒപ്പുവച്ച, ഇസ്രയേലിനെ ബഹിഷ്‌കരിക്കുന്നതില്‍നിന്ന് സിറ്റി ഏജന്‍സികളെ വിലക്കുന്ന ഉത്തരവാണ് മംദാനി റദ്ദാക്കിയവയില്‍ പ്രധാനപ്പെട്ടത്. ഇതോടൊപ്പം, [&Read More

World

ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ച് കത്തിയമര്‍ന്നത് 67 വാഹനങ്ങള്‍! ദേശീയപാതാ ദുരന്തത്തില്‍ നടുങ്ങി

ടോക്കിയോ: ജപ്പാനില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് എക്സ്പ്രസ് വേയില്‍ 67 വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ടോക്കിയോയ്ക്ക് വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള കാന്‍Read More

World

‘ഇറാന്‍ യുഎസുമായും ഇസ്രയേലുമായും സമ്പൂര്‍ണ യുദ്ധത്തില്‍’; മുന്നറിയിപ്പുമായി മസൂദ് പെസഷ്‌കിയാന്‍

തെഹ്റാന്‍: യുഎസ്, ഇസ്രയേൽ, യൂറോപ്പ് എന്നിവരുമായി രാജ്യം സമ്പൂർണ യുദ്ധത്തിലാണെന്ന് (Read More

Main story

സൊമാലിലാന്‍ഡിനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് ഇസ്രയേല്‍; ആദ്യ രാജ്യാന്തര അംഗീകാരം

തെല്‍ അവീവ്: ആഫ്രിക്കന്‍ മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്തിക്കുറിച്ചുക്കൊണ്ട്, സൊമാലിലാന്‍ഡിനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച് ഇസ്രയേല്‍. വ്യാഴാഴ്ചയാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. ഇതോടെ സൊമാലിലാന്‍ഡിനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി ഇസ്രയേല്‍ മാറി. 1991ല്‍ സൊമാലിയയില്‍നിന്ന് ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശമാണ് സൊമാലിലാന്‍ഡ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സ്വന്തമായി സര്‍ക്കാര്‍, കറന്‍സി, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയുണ്ടെങ്കിലും ഐക്യരാഷ്ട്രസഭയോ മറ്റ് ലോകരാജ്യങ്ങളോ സൊമാലിലാന്‍ഡിനെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. സൊമാലിയ തങ്ങളുടെ പ്രദേശത്തിന്റെ [&Read More