15/04/2026
[fontresizer_tawhidurrahmandear_widget]

സൗദിയിൽ വാഹനാപകടം: വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപേ നവവധുവിന് ദാരുണാന്ത്യം

 സൗദിയിൽ വാഹനാപകടം: വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപേ നവവധുവിന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശിനി ഹിദ നൗറിൻ (23) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് വെറും ഏഴ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഹിദയെ മരണം തട്ടിയെടുത്തത്. ദമാമിൽ നിന്നും റിയാദിലേക്കുള്ള യാത്രയ്ക്കിടെ ഉമ്മുൽ അറാറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

റിയാദിലുള്ള മാതാപിതാക്കളെ കാണാനായി ഭർത്താവ് യാസീനൊപ്പം യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഹിദ മരണപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് യാസീൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഹിദയുടെ മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

പ്രവാസലോകത്തെ നടുക്കുന്ന രണ്ടാമത്തെ അപകടമാണിത്. ഈ മാസം ആദ്യം തബൂക്കിലുണ്ടായ മറ്റൊരു വാഹനാപകടത്തിൽ മലപ്പുറം ചുരക്കാവ് സ്വദേശി ഹുസൈൻ (34) മരിച്ചിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡ് മുറിച്ചുകടക്കുമ്പോൾ അമിതവേഗതയിൽ വന്ന വാഹനം ഹുസൈനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രണ്ട് മലയാളികൾ വാഹനാപകടത്തിൽ മരിച്ചത് പ്രവാസി മലയാളി സമൂഹത്തെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Also read: