28/03/2026
[fontresizer_tawhidurrahmandear_widget]

തദ്ദേശ തെരഞ്ഞെടുപ്പിന് കേളികൊട്ട്; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ ഒമ്പതിന് ആദ്യഘട്ടം, 11ന് രണ്ടാം ഘട്ടം, വോട്ടെണ്ണല്‍ 13ന്

 തദ്ദേശ തെരഞ്ഞെടുപ്പിന് കേളികൊട്ട്; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ ഒമ്പതിന് ആദ്യഘട്ടം, 11ന് രണ്ടാം ഘട്ടം, വോട്ടെണ്ണല്‍ 13ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളില്‍. ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ടം നടക്കും. രണ്ടാംഘട്ടം 11നും വോട്ടെണ്ണല്‍ 13നും നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ ആണു പ്രഖ്യാപനം നടത്തിയത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടം. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മ പരിശോധന നവംബര്‍ 22, പത്രിക പിന്‍വലിക്കല്‍ നവംബര്‍ 24 എന്നിങ്ങനെയാണു മറ്റു തീയതികള്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാപെരുമാറ്റച്ചട്ടം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.

Also read: