10/06/2026
[fontresizer_tawhidurrahmandear_widget]

‘ബിന്ദു എന്നോട് പറഞ്ഞ കാര്യങ്ങൾ വിവരിക്കുന്നത് ശരിയല്ലാത്തത് കൊണ്ട് പറയുന്നില്ല’; ഗണേഷ് കുമാറിനെതിരായ പരാതിയില്‍ ആർ ശ്രീലേഖ

 ‘ബിന്ദു എന്നോട് പറഞ്ഞ കാര്യങ്ങൾ വിവരിക്കുന്നത് ശരിയല്ലാത്തത് കൊണ്ട് പറയുന്നില്ല’; ഗണേഷ് കുമാറിനെതിരായ പരാതിയില്‍ ആർ ശ്രീലേഖ

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ പ്രതികരണവുമായി ആർ ശ്രീലേഖ. ശനിയാഴ്ച ഉച്ചയോടെ ബിന്ദു തന്നെ വിളിച്ച് സഹായം തേടിയ കാര്യം ശ്രീലേഖ സ്ഥിരീകരിച്ചു. എന്നാൽ ബിന്ദു തന്നോട് പങ്കുവെച്ച കാര്യങ്ങൾ പരസ്യമായി വിവരിക്കുന്നത് ശരിയല്ലെന്നും അത് അവരുടെ സ്വകാര്യതയാണെന്നും ശ്രീലേഖ വ്യക്തമാക്കി.

“ശനിയാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒന്നര-രണ്ട് മണിയോടെയാണ് ബിന്ദു എന്നെ വിളിക്കുന്നത്. അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് ബിന്ദു എന്നോട് സംസാരിച്ചിരുന്നു. എന്നാൽ അത് ഇവിടെ വിവരിക്കുന്നത് ശരിയല്ല. എന്തുചെയ്യണമെന്ന് ചോദിച്ചപ്പോൾ 112-ൽ വിളിച്ച് പോലീസിന്റെ സഹായം തേടാനാണ് ഞാൻ നിർദ്ദേശിച്ചത്,” ആർ. ശ്രീലേഖ പറഞ്ഞു. വിഷയം അതീവ ഗൗരവമുള്ളതാണെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും അവർ കൂട്ടിച്ചേർത്തു.

വാളകത്തെ കുടുംബവീട്ടിൽ വെച്ച് ഗണേഷ് കുമാറിനെ മോശമായ സാഹചര്യത്തിൽ കണ്ടുവെന്നാണ് ബിന്ദു മേനോന്റെ ആരോപണം. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ ഗണേഷിന്റെ സഹായികൾ തന്നെ തടഞ്ഞുവെച്ചതായും ഫോൺ തട്ടിയെടുത്തതായും ബിന്ദു പറയുന്നു. പോലീസിനെ വിളിച്ചുവരുത്തിയെങ്കിലും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെന്നും ബിന്ദു ആരോപിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് ബന്ധുവായ ആർ ശ്രീലേഖയുടെ സഹായം ബിന്ദു തേടിയത്.

Also read: