02/08/2026
[fontresizer_tawhidurrahmandear_widget]

യുഎസ് വിലക്കിനിടെ ക്യൂബയ്ക്ക് ചൈനയുടെ കൈത്താങ്ങ്; 15,000 ടൺ അരിയും 80 മില്യൺ ഡോളറിന്റെ സഹായവും

 യുഎസ് വിലക്കിനിടെ ക്യൂബയ്ക്ക് ചൈനയുടെ കൈത്താങ്ങ്; 15,000 ടൺ അരിയും 80 മില്യൺ ഡോളറിന്റെ സഹായവും

ഹവാന: യുഎസ് ഉപരോധത്തിൽ കടുത്ത പ്രതിസന്ധിയിലായ ക്യൂബയ്ക്ക് സഹായവുമായി ചൈന. അടിയന്തിര സഹായത്തിന്റെ ആദ്യ ഘട്ടമായി 15,000 ടൺ ക്യൂബയിൽ എത്തിച്ചതായി ചൈനീസ് അംബാസഡറായ ഹുവാക്‌സിൻ എക്‌സിലൂടെ അറിയിച്ചു. 60,000 ടൺ അരി നൽകുന്ന വലിയൊരു ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും തെളിവാണ് ഈ സഹായമെന്ന് അദ്ദേഹം കുറിച്ചു. തുറമുഖത്ത് ചരക്കിറക്കുന്നതിന്റെ ദൃശ്യങ്ങളളും ഹുവാക്‌സിൻ പങ്കുവെച്ചു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ക്യൂബ നേരിടുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കാനാണ് ചൈനീസ് ഭരണകൂടം ഈ സഹായം നൽകുന്നത്. അരിക്ക് പുറമെ 80 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായവും ഇതിന്റെ ഭാഗമായി ക്യൂബയ്ക്ക് ലഭിക്കുന്നുണ്ട്.

എന്നാൽ ക്യൂബൻ സർക്കാരിനെ അനുകൂലിക്കുന്നവർ ചൈനയുടെ ഈ സഹായത്തിന് വലിയ രീതിയിൽ നന്ദി പറയുകയും, പ്രതിസന്ധി ഘട്ടങ്ങളിൽ ക്യൂബ ഒറ്റയ്ക്കല്ലെന്ന് ചൈന തെളിയിച്ചതായി പ്രശംസിക്കുകയും ചെയ്തു. എന്നാൽ ചൈനയുടെ ഈ നീക്കത്തിനെതിരെ നിരവധിയാളുകൾ വിമർശനവുമായി രംഗത്തെത്തി. ഈ അരി സാധാരണക്കാരിലേക്ക് എത്തില്ലെന്നും, ഭരണകൂടവുമായി ബന്ധപ്പെട്ട സൈനിക ഉദ്യോഗസ്ഥർ ഇത് ഡോളർ കടകൾ വഴി വിൽക്കാൻ മാറ്റിവെക്കുമെന്നും അവർ ആരോപിച്ചു. സാധാരണ ജനങ്ങളെ സഹായിക്കുന്നതിനേക്കാൾ ക്യൂബയിലെ നിലവിലെ ഭരണകൂടത്തെ നിലനിർത്താനാണ് ചൈന ശ്രമിക്കുന്നതെന്ന വിമർശനവും ചിലർ ഉന്നയിച്ചു.

Also read: