03/06/2026
[fontresizer_tawhidurrahmandear_widget]

‘ബിജെപി ഗുണ്ടകൾ ആസൂത്രിതമായി നേതാക്കളെ ലക്ഷ്യമിടുന്നു’;ആക്രമണത്തിൽ പരിക്കേറ്റ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി

 ‘ബിജെപി ഗുണ്ടകൾ ആസൂത്രിതമായി നേതാക്കളെ ലക്ഷ്യമിടുന്നു’;ആക്രമണത്തിൽ പരിക്കേറ്റ തൃണമൂൽ കോൺഗ്രസ്  എംപി കല്യാൺ ബാനർജി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കളെ ബിജെപി ഗുണ്ടകൾ ആസൂത്രിതമായി ലക്ഷ്യം വെക്കുകയാണെന്ന ആരോപണവുമായി കല്യാൺ ബാനർജി എം.പി. ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെ ആക്രമണമുണ്ടായി ഒരു ദിവസം കഴിയുമ്പോഴാണ് കല്യാൺ ബാനർജി ആക്രമിക്കപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളിൽ അറസ്റ്റിലായ പാർട്ടി പ്രവർത്തകരെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഹൂഗ്ലി ജില്ലയിലെ ചണ്ഡിതല പോലീസ് സ്‌റ്റേഷനിൽ നിവേദനം നൽകാൻ എത്തിയതായിരുന്നും കല്യാൺ ബാനർജി. സ്‌റ്റേഷനും സമീപം തടിച്ചുകൂടിയ ആളുകൾ കരിങ്കൊടി കാണിക്കുകയും കള്ളനെന്ന് ആക്ഷേപിച്ച് ആക്രമിക്കുകയായിരുന്നു.

പോലീസിന്റെയും കേന്ദ്ര സേനയുടെയും സാന്നിദ്ധ്യത്തിൽ പതിനഞ്ചോളം വരുന്ന ബിജെപി ഗുണ്ടകളാണ് തന്നെ വധിക്കാൻ ശ്രമിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ തലയിൽ കട്ടിയുള്ള ഒരു വസ്തുകൊണ്ട് ആരോ ഇടിച്ചതായും കല്യാൺ ബാനർജി അറിയിച്ചു. സംഭവത്തിന് പിന്നാലെ പോലീസ് സ്‌റ്റേഷന് മുന്നിൽ അദ്ദേഹം പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം സോനാർപൂരിൽ വെച്ച് അഭിഷേക് ബാനർജിക്ക് നേരെ മുട്ടയും കല്ലുകളും എറിഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന് പിന്നാലെയാണ് തനിക്കെതിരെയും ബിജെപി ഇത്തരമൊരു ആസൂത്രിത അക്രമം നടത്തിയതെന്ന് കല്യാൺ ബാനർജി കുറ്റപ്പെടുത്തി.

ടിഎംസി നേതാക്കളെയും പ്രവർത്തകരെയും ബിജെപി ആസൂത്രിതമായി ലക്ഷ്യം വെക്കുകയാണെന്ന് മമത ബാനർജിയും ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ബിജെപി, വർഷങ്ങളായുള്ള ടിഎംസിയുടെ അഴിമതി ഭരണത്തിലും അക്രമങ്ങളിലും മനംമടുത്ത ജനങ്ങളുടെ സ്വാഭാവികമായ പ്രതിഷേധമാണ് അവിടെയുണ്ടായതെന്ന് വാദിച്ചു. കല്യാൺ ബാനർജിക്ക് നേരെ കല്ലേറോ ശാരീരികമായ അക്രമങ്ങളോ ഉണ്ടായിട്ടില്ലെന്നും സഹതാപം പിടിച്ചുപറ്റാൻ അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ നാടകം കളിക്കുകയാണെന്നുമാണ് ബിജെപിയുടെ ആരോപിച്ചു. പോലീസ് സംഭവ സ്ഥലത്തെ വീഡിയോ ദൃശ്യങ്ങൾ കൂടുതൽ പരിശോധിച്ചു വരികയാണെന്ന് അറിയിച്ചു. രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Also read: