22/07/2026
[fontresizer_tawhidurrahmandear_widget]

ഒരു ജയം പോലുമില്ലാതെ ഖത്തർ പുറത്ത്; കാനഡയെ വീഴ്ത്തി സ്വിസ് പട ഗ്രൂപ്പ് ചാമ്പ്യന്മാർ

 ഒരു ജയം പോലുമില്ലാതെ ഖത്തർ പുറത്ത്; കാനഡയെ വീഴ്ത്തി സ്വിസ് പട ഗ്രൂപ്പ് ചാമ്പ്യന്മാർ

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരത്തിൽ പോലും ജയം കാണാനാകാതെ ഖത്തർ ടൂർണമെന്റിൽ നിന്നും പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബോസ്നിയ ഖത്തറിനെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ എഡിൻ സെക്കോയുടെ 150-ാം മത്സരത്തിൽ 29-ാം മിനിറ്റിൽ ബോസ്നിയ ലീഡെടുത്തു. തുടർന്ന് ഖത്തറിന്റെ സെൽഫ് ഗോളിലൂടെ ബോസ്നിയ ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യപകുതിയുടെ അവസാന നിമിഷത്തിൽ ഹസൻ അൽ ഹൈദോസിലൂടെ ഖത്തർ ഒരു ഗോൾ മടക്കിയെങ്കിലും രണ്ടാം പകുതിയിൽ ബോസ്നിയ വിജയം ഉറപ്പിച്ചു. മലയാളി താരം തഹ്‌സിൻ മുഹമ്മദിന് ഈ മത്സരത്തിലും അവസരം ലഭിച്ചില്ല. ഈ ജയത്തോടെ മികച്ച മൂന്നാം സ്ഥാനക്കാരായി ബോസ്നിയ നോക്കൗട്ട് സാധ്യത സജീവമാക്കി.

മറ്റൊരു മത്സരത്തിൽ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി സ്വിറ്റ്സർലൻഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിൽ പ്രവേശിച്ചു. തോറ്റെങ്കിലും കാനഡ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്. സ്വിറ്റ്സർലൻഡിനായി വാർഗസ്, യൊഹാൻ മൻസാംബി എന്നിവർ ഗോളുകൾ നേടിയപ്പോൾ, പകരക്കാരനായി ഇറങ്ങിയ പ്രോമിസ് ഡേവിഡാണ് കാനഡയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

Also read: