20/07/2026
[fontresizer_tawhidurrahmandear_widget]

തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി നേതാക്കൾ കാറും വാങ്ങി വായ്പയും അടച്ചു; കൊടിയും ചിഹ്നവും വിതരണം ചെയ്തതിലും തട്ടിപ്പ്, ബിജെപി കേന്ദ്ര ഓഡിറ്റ് റിപ്പോർട്ട്

 തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി നേതാക്കൾ കാറും വാങ്ങി വായ്പയും അടച്ചു; കൊടിയും ചിഹ്നവും വിതരണം ചെയ്തതിലും തട്ടിപ്പ്, ബിജെപി കേന്ദ്ര ഓഡിറ്റ് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി റിപ്പോർട്ട്. ഫണ്ട് വിതരണത്തിലും ചിലവഴിച്ചതിലും സംസ്ഥാന-ജില്ലാ നേതാക്കൾ വ്യാപകമായി വെട്ടിപ്പ് നടത്തിയെന്നാണ് കേന്ദ്ര നേതൃത്വം നടത്തിയ ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരിക്കുന്നത്.

ദേശീയ നേതാക്കളുടെയും താരപ്രചാരകരുടെയും സന്ദർശനവുമായി ബന്ധപ്പെട്ട് ഹോട്ടൽ ബുക്കിങ്, ഹെലിക്കോപ്ടർ വാടക എന്നിവയുടെ പേരിലാണ് പ്രധാനമായും പണം തട്ടിയത്. തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ ചില പ്രമുഖ നേതാക്കൾ തങ്ങളുടെ സ്വകാര്യ ബാങ്ക് വായ്പകൾ വൻതുക നൽകി അടച്ചുതീർത്തതായും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു നേതാവ് 40 ലക്ഷം രൂപയുടെ വായ്പയാണ് ഇത്തരത്തിൽ വീട്ടിയത്. കൂടാതെ, ഐടി സെല്ലിലെ ഒരു നേതാവ് 17 ലക്ഷം രൂപ വിലവരുന്ന പുതിയ കാർ വാങ്ങിയതായും ഓഡിറ്റിൽ വ്യക്തമായി. തിരുവനന്തപുരത്തു നിന്നുള്ള ഒരു വനിതാ നേതാവിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്.

പ്രചാരണ സാമഗ്രികളായ കൊടിയും ചിഹ്നവും വിതരണം ചെയ്തതിലും വലിയ തോതിൽ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ട്. പല മണ്ഡലങ്ങളിലേക്കും കൃത്യമായി ഫണ്ട് എത്തിച്ചില്ലെന്ന പരാതിയും നിലനിൽക്കുന്നു. ഡ്രോൺ ഷോ, നേതാക്കളുടെ പോഡ്കാസ്റ്റ് എന്നിവ സംഘടിപ്പിച്ചെന്ന പേരിൽ ലക്ഷക്കണക്കിന് രൂപയാണ് വ്യാജമായി എഴുതിയെടുത്തത്. സാമ്പത്തിക ക്രമക്കേട് തെളിഞ്ഞ നേതാക്കൾക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കാൻ കേന്ദ്ര നേതൃത്വം ഒരുങ്ങുന്നതായാണ് സൂചന.

Also read: