23/07/2026
[fontresizer_tawhidurrahmandear_widget]

സിജെപി പ്രതിഷേധം; കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പോലീസ് വാനിൽ നിന്ന് രക്ഷിച്ച് അജ്ഞാതൻ, കയ്യടിച്ച് സോഷ്യൽ മീഡിയ

 സിജെപി പ്രതിഷേധം; കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പോലീസ് വാനിൽ നിന്ന് രക്ഷിച്ച് അജ്ഞാതൻ, കയ്യടിച്ച് സോഷ്യൽ മീഡിയ

മുംബൈ: സി.ജെ.പി നടത്തുന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പോലീസ് വാനിന്റെ ലോക്ക് തുറന്ന് രക്ഷിച്ച് അജ്ഞാതന് കയ്യടിച്ച് സോഷ്യൽ മീഡിയ. മുംബൈയിലെ ചെമ്പൂരിലുള്ള ഡോ. ബാബാസാഹബ് അംബേദ്കർ ഉദ്യാൻ ചൗക്കിൽ വെച്ച് അനുമതിയില്ലാതെ സമരം ചെയ്തതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ പോലീസ് വാഹനത്തിൽ കൊണ്ടുപോകുമ്പോഴാണ് ഈ സംഭവം.

പ്രതിഷേധത്തിനെത്തിയ എഴുനൂറോളം വരുന്ന ആളുകളിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇരുപതോളം വിദ്യാർത്ഥികളുമായി നീങ്ങിയ വാഹനത്തിന് പിന്നാലെ നടന്നെത്തിയ ഒരു വ്യക്തി, വാനിന്റെ പിന്നിലെ ഡോറിലെ ലോക്ക് തുറക്കുകയായിരുന്നു. വാതിൽ തുറന്നയുടൻ അതിനുള്ളിലുണ്ടായിരുന്ന വിദ്യാർത്ഥികളും യുവാക്കളും സന്തോഷത്തോടെ പുറത്തുചാടുകയും അവിടെനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. ഈ സമയത്ത് വാഹനത്തിന് പിന്നാലെയുണ്ടായിരുന്ന ചിലർ കൈയടിച്ചുകൊണ്ട് ഇവരെ പ്രോത്സാഹിപ്പിക്കുന്നതും വൈറലായ വീഡിയോയിൽ കാണാം.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇൻറർനെറ്റിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ക്രമസമാധാന ലംഘനം നടത്തിയതിനും നിരോധനാജ്ഞ ലംഘിച്ച് സംഘടിച്ചതിനും മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് നേരെ നടന്ന പോലീസ് നടപടികളിൽ അധികൃതർ മറുപടി പറയണമെന്നും ആവശ്യപ്പെട്ടാണ് സമരക്കാർ മുംബൈയിലും പ്രതിഷേധം സംഘടിപ്പിച്ചത്. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ചും വാഹനത്തിന്റെ വാതിൽ തുറന്നുനൽകിയ അജ്ഞാതനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: