21/07/2026
[fontresizer_tawhidurrahmandear_widget]

‘ഇഞ്ചിയിലെ ജിഞ്ചറോൾ’ 60 ദിവസം കൊണ്ട് ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ

 ‘ഇഞ്ചിയിലെ ജിഞ്ചറോൾ’ 60 ദിവസം കൊണ്ട് ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ

ഒരു ചെറിയ കഷണം ഇഞ്ചി രണ്ട് മാസത്തോളം തുടർച്ചായി ചവച്ചരച്ച് കഴിക്കുന്നതിന്റെ ഗുണം വ്യക്തമാക്കി ആരോഗ്യവിദഗ്ദർ. ഇങ്ങനെ കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രതിരോധശേഷിയെയും പൂർണമായും വീണ്ടെടുക്കാൻ സഹായിക്കും. ഇഞ്ചിക്ക് സവിശേഷമായ ഔഷധഗുണവും എരിവും നൽകുന്ന ‘ജിഞ്ചറോൾ’ എന്ന സജീവ ഘടകമാണ് ഈ മാറ്റങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.

തുടർച്ചയായി 60 ദിവസം ഇഞ്ചി കഴിക്കുമ്പോൾ ശരീരത്തിലെ വിട്ടുമാറാത്ത വീക്കങ്ങളും സന്ധിവേദനകളും പേശി വേദനകളും ഗണ്യമായി കുറയുന്നു. ഇഞ്ചിയിലുള്ള ശക്തമായ ആന്റിഇൻഫ്‌ലമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. കൂടാതെ, ദഹനവ്യവസ്ഥയെ ഉത്തേജിപ്പിച്ച് ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങൾ പൂർണ്ണമായി ഇല്ലാതാക്കാനും ഇത് മികച്ചതാണ്. വെറുംവയറ്റിൽ ഇഞ്ചി ചവച്ചു കഴിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം വേഗത്തിലാക്കുകയും കൊഴുപ്പ് വേഗത്തിൽ എരിച്ചുകളഞ്ഞ് അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിച്ചു നിർത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തി ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ഈ 60 ദിവസത്തെ ശീലം കൊണ്ട് സാധിക്കും. ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും ഒപ്പം രോഗപ്രതിരോധ ശേഷി ഇരട്ടിയാക്കാനും ജിഞ്ചറോളിന് പ്രത്യേക കഴിവുണ്ട്. ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയിൽ നിന്ന് ശരീരത്തിന് ഇത് സ്ഥിരമായ സംരക്ഷണം നൽകുന്നു. ദിവസവും രാവിലെ ചെറിയൊരു കഷ്ണം ഇഞ്ചി കഴിക്കുന്നത് പതിവാക്കുന്നത് വഴി ഒട്ടുമിക്ക ആരോഗ്യപ്രശ്‌നങ്ങൾക്കും ലളിതവും ശാശ്വതവുമായ പരിഹാരം കാണാൻ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

Also read: