22/07/2026
[fontresizer_tawhidurrahmandear_widget]

ഉണർന്ന ഉടനെ സിഗരറ്റ് വലിക്കുമ്പോൾ സംഭവിക്കുന്നത്?

 ഉണർന്ന ഉടനെ സിഗരറ്റ് വലിക്കുമ്പോൾ സംഭവിക്കുന്നത്?

സിഗരറ്റ് വലിക്കുന്ന ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇത് ശരീരത്തെ ഏറ്റവും അപകടകരമായ രീതിയിൽ ബാധിക്കുന്നത് ഏത് സമയത്താണെന്ന് തെളിയിക്കുന്ന പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. രാവിലെ ഉണർന്ന ഉടനെ സിഗരറ്റ് വലിക്കുന്നവരുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്? ഉറക്കമുണർന്ന് ആദ്യത്തെ 30 മിനിറ്റിനുള്ളിൽ പുകവലിക്കുന്ന ശീലമുള്ളവരിൽ ശ്വാസകോശാർബുദം, തലയിലും കഴുത്തിലും കാൻസർ വരാനുള്ള സാധ്യത വൈകി പുകവലിക്കുന്നവരേക്കാൾ വളരെ കൂടുതലാണെന്നാണ് മെഡിക്കൽ ഗവേഷകർ വ്യക്തമാക്കുന്നത്.

ഉറക്കമുണർന്നയുടൻ പുകവലിക്കുമ്പോൾ സിഗരറ്റിലെ നിക്കോട്ടിനും മറ്റ് വിഷവസ്തുക്കളും ശരീരത്തിലേക്ക് വളരെ വേഗത്തിലും ആഴത്തിലുമാണ് ആഗിരണം ചെയ്യപ്പെടുന്നത്. ഇത് രക്തത്തിലെ നിക്കോട്ടിന്റെ അളവ് വൻതോതിൽ വർദ്ധിപ്പിക്കുകയും ശ്വാസകോശത്തിലെ കോശങ്ങൾക്ക് കടുത്ത നാശമുണ്ടാക്കുകയും ചെയ്യുന്നു.

കൂടാതെ, രാവിലെ ഉണരുന്ന സമയത്ത് ശരീരത്തിലെ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും സ്വാഭാവികമായും ഉയർന്നുനിൽക്കുന്ന അവസ്ഥയിലായിരിക്കും. ഈ സമയത്ത് പുകവലിക്കുന്നത് ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളെ പെട്ടെന്ന് ചുരുക്കുകയും ഹൃദയാഘാതത്തിനുള്ള സാധ്യത ഇരട്ടിയാക്കുകയും ചെയ്യുന്നു. സാധാരണ പുകവലിക്കാരെ അപേക്ഷിച്ച് രാവിലെ നേരത്തെ പുകവലിക്കുന്നവർക്ക് നിക്കോട്ടിനോടുള്ള ആസക്തി വളരെ കൂടുതലായിരിക്കുമെന്നും, അതുകൊണ്ടുതന്നെ ഇവർക്ക് ഈ ശീലം ഉപേക്ഷിക്കുക എന്നത് കൂടുതൽ കഠിനമായിരിക്കുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.

ദിവസത്തിൽ എത്ര സിഗരറ്റ് വലിക്കുന്നു എന്നതിനേക്കാൾ, ഉറക്കമുണർന്ന് എത്ര സമയത്തിനുള്ളിൽ ആദ്യത്തെ സിഗരറ്റ് വലിക്കുന്നു എന്നതാണ് ക്യാൻസർ പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത നിർണ്ണയിക്കുന്നതിൽ പ്രധാനമെന്നാണ് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

Also read: