കോന്നിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം; പ്രതികളിൽ ഒരാൾ പെൺകുട്ടി; ആറുപേർക്കെതിരേ കേസ്
പത്തനംതിട്ട: കോന്നിയിൽ പതിമൂന്ന് വയസുകാരിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം. പെൺകുട്ടികൾ ഉൾപ്പെടെയുള്ള സഹപാഠികളായ വിദ്യാർത്ഥികൾ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതായാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി വെളിപ്പെടുത്തിയത്. സ്‌കൂളിൽ വെച്ച് നടത്തിയ കൗൺസിലിങ്ങിനിടെയായിരുന്നു കുട്ടി ഈ ഞെട്ടിക്കുന്ന വിവരങ്ങൾ തുറന്നുപറഞ്ഞത്.
പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് നിലവിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഈ അതിക്രമ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറുപേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. പ്രതികളിൽ ഉൾപ്പെട്ട ഒരു പെൺകുട്ടിയുടെ വീട്ടിൽ വെച്ചും സ്കൂളിൽ വെച്ചുമാണ് ഇവർ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.