27/07/2026
[fontresizer_tawhidurrahmandear_widget]

യൂട്യൂബർ ‘യാത്ര ടുഡേ’ ദിൽഷാദിനെ കാണാനില്ലെന്ന് പരാതി

 യൂട്യൂബർ ‘യാത്ര ടുഡേ’ ദിൽഷാദിനെ കാണാനില്ലെന്ന് പരാതി

മലപ്പുറം: പ്രമുഖ യൂട്യൂബർ ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെ കാണാനില്ലെന്ന് പരാതി. ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ ദിൽഷാദിനായി തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു.

വിവിധ രാജ്യങ്ങളിൽ യാത്രകൾ നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആറാം തീയതിയാണ് ദിൽഷാദ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ കഴിഞ്ഞ നാല് ദിവസമായി ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

തുടർന്ന് ബന്ധുക്കൾ തേഞ്ഞിപ്പലം പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Also read: