04/09/2026
[fontresizer_tawhidurrahmandear_widget]

മലപ്പുറത്ത് പട്ടാപകൽ  കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർക്കെതിരെയും പരാതി

 മലപ്പുറത്ത് പട്ടാപകൽ  കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർക്കെതിരെയും പരാതി

കോഴിക്കോട്: പാലക്കാട്-കോഴിക്കോട് സൂപ്പർഫാസ്റ്റ് കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവതിക്ക് നേരെ പട്ടാപകൽ ലൈംഗികാതിക്രമം. സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യാത്രയ്ക്കിടെ ബസിൽ തൊട്ടടുത്ത സീറ്റിലിരുന്നയാൾ കൈമുട്ടുകൊണ്ട് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും തുടർന്ന് നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. അതിക്രമം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരം അറിയിച്ചെങ്കിലും ബസിലെ കണ്ടക്ടർ തന്നോട് മോശമായി പെരുമാറിയതായി യുവതി ആരോപിച്ചു.

സംഭവം നടന്നിട്ടും ബസ് ഉടൻ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനോ പരാതി നൽകാൻ ആവശ്യമായ ഇടപെടലുകൾ നടത്താനോ ബസ് അധികൃതർ തയ്യാറായില്ല. വിഷയത്തിൽ വേണ്ട രീതിയിൽ ഇടപെടുന്നതിൽ കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായും പരാതിക്കാരി വ്യക്തമാക്കുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Also read: