02/09/2026
[fontresizer_tawhidurrahmandear_widget]

യുഎസ്എസ് എബ്രഹാം ലിങ്കൺ പട്ടായയിലേക്ക്; തായ്‌ലൻഡിൽ ‘അടിച്ചുപൊളിക്കാൻ’ 5,000 യുഎസ് സൈനികർ | USS Abraham Lincoln Heads to Pattaya

 യുഎസ്എസ് എബ്രഹാം ലിങ്കൺ പട്ടായയിലേക്ക്; തായ്‌ലൻഡിൽ ‘അടിച്ചുപൊളിക്കാൻ’ 5,000 യുഎസ് സൈനികർ | USS Abraham Lincoln Heads to Pattaya

ബാങ്കോക്ക്: പശ്ചിമേഷ്യൻ സമുദ്രമേഖലയിലെ അതീവ സങ്കീർണവും ദീർഘവുമായ സൈനിക ദൗത്യങ്ങൾക്ക് ശേഷം യുഎസ് നേവിയുടെ കരുത്തുറ്റ ആണവ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ കരതൊടുന്നു(USS Abraham Lincoln Heads to Pattaya). റെക്കോർഡ് ദിനങ്ങളിലെ കടൽയാത്രയ്ക്കും പ്രതിരോധ നിരീക്ഷണങ്ങൾക്കും ശേഷം വിശ്രമത്തിനും അറ്റകുറ്റപ്പണികൾക്കുമായി വിമാനവാഹിനിക്കപ്പൽ തായ്ലൻഡിലേക്ക് തിരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ‘അസോസിയേറ്റഡ് പ്രസ്’ റിപ്പോർട്ട് ചെയ്തു.

തുടർച്ചയായി 250ലേറെ ദിവസങ്ങൾ കരയിൽ പ്രവേശിക്കാതെ സമുദ്രത്തിൽ തുടർന്ന അത്യപൂർവ ദൗത്യത്തിനൊടുവിലാണ് പടക്കപ്പൽ തെക്കുകിഴക്കൻ ഏഷ്യൻ തീരത്തേക്ക് അടുക്കുന്നത്. കപ്പലിലെ അയ്യായിരത്തോളം വരുന്ന നാവികരെയും മറീനുകളെയും വരവേൽക്കാൻ തായ്ലൻഡിലെ വിനോദസഞ്ചാര നഗരമായ പട്ടായയും അവിടുത്തെ തുറമുഖവും വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്.

സെപ്റ്റംബർ ആദ്യ വാരത്തിൽ ലാം ചബാങ് തുറമുഖത്ത് | USS Abraham Lincoln Heads to Pattaya

സെപ്റ്റംബർ ആദ്യ വാരത്തിൽ കപ്പൽ തായ്ലൻഡിലെ ലാം ചബാങ് തുറമുഖത്ത് നങ്കൂരമിടുമെന്നാണ് തായ് ഭരണകൂടവും നാവികസേനയും വ്യക്തമാക്കിയിട്ടുള്ളത്. സെപ്റ്റംബർ രണ്ട് മുതൽ ആറ് വരെയുള്ള അഞ്ച് ദിവസങ്ങളിലായിരിക്കും യുഎസ് കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പിലെ കപ്പലുകൾ തായ് തീരത്തുണ്ടാവുക.

സംയുക്ത സൈനികാഭ്യാസത്തിന്റെ ഭാഗമായല്ല ഈ സന്ദർശനമെന്നും മറിച്ച് ദീർഘകാല സമുദ്രസേവനത്തിന് ശേഷം സൈനികർക്ക് മാനസികോല്ലാസവും വിശ്രമവും നൽകുന്നതിനും കപ്പലുകളിലേക്ക് ആവശ്യമായ അവശ്യവസ്തുക്കൾ നിറയ്ക്കുന്നതിനും വേണ്ടിയുള്ള ഹ്രസ്വ സന്ദർശനം മാത്രമാണിതെന്നും റോയൽ തായ് നേവി ഔദ്യോഗികമായി അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ വ്യോമ നാവിക നീക്കങ്ങളുടെ സൂക്ഷ്മ വിവരങ്ങൾ മുൻകൂട്ടി പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും അഞ്ച് ദിവസത്തെ ‘പട്ടായ ട്രിപ്പ്’ കപ്പൽ ജീവനക്കാർക്ക് വലിയ ആശ്വാസമായി മാറും.

മടക്കം പശ്ചിമേഷ്യൻ ദൗത്യം പാതിവഴിയിലിട്ട് | USS Abraham Lincoln Heads to Pattaya

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷത്തിൽ നിർണായക സൈനിക പ്രതിരോധം തീർത്ത കപ്പലാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ. മാസങ്ങളോളം ഇറാൻ അതിർത്തിയിലും ഗൾഫ്, ചെങ്കടൽ മേഖലകളിലും അമേരിക്കൻ സൈനിക സാന്നിധ്യം ഉറപ്പാക്കാൻ ഈ വമ്പൻ പടക്കപ്പൽ മുൻനിരയിലുണ്ടായിരുന്നു. ഇറാൻ യുദ്ധവും പ്രാദേശിക സംഘർഷങ്ങളും ഇസ്രയേൽ അതിർത്തികളിലെ സംഘർഷാവസ്ഥയും പശ്ചിമേഷ്യൻ സമുദ്രപാതകളിലെ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ഭീഷണികളും കാരണം ഈ കാരിയർ ഗ്രൂപ്പിന്റെ ദൗത്യം പലതവണ നീട്ടിവയ്‌ക്കേണ്ടി വന്നിരുന്നു.

തുടർച്ചയായി കടലിൽ കഴിയേണ്ടി വന്നത് നാവികരുടെ ശാരീരിക മാനസിക ആരോഗ്യത്തെയും കപ്പലിലെ വിഭവ ലഭ്യതയെയും സാരമായി ബാധിച്ചുവെന്ന തരത്തിലുള്ള വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു(USS Abraham Lincoln Heads to Pattaya). കപ്പലിലെ ഭക്ഷണ സാധനങ്ങൾ തീർന്നെന്നും ഉണങ്ങിയ ഭക്ഷ്യവസ്തുക്കളാണു സൈനികർക്കു ലഭിക്കുന്നതെന്നും അമേരിക്കൻ പ്രതിരോധ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ടോയ്‌ലെറ്റും ലോൺഡ്രിയും പണിമുടക്കിയതും കൂനിന്മേൽ കുരുവായി.

കടുത്ത ദുരിതം തുടർന്നതോടെ പല സൈനികരും കടലിൽ ചാടാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മാസങ്ങളായി തങ്ങളുടെ കുടുംബാംഗങ്ങളെ പോലും നേരിൽ കാണാൻ സാധിക്കാതിരുന്ന സൈനികരുടെ മാനസികാവസ്ഥയും പാടേ താളംതെറ്റിയ നിലയിലായിരുന്നു. ഇത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോയ സൈനികർക്ക് തായ്ലൻഡ് സന്ദർശനം പുത്തനുണർവ് സമ്മാനിക്കുമെന്നാണ് സൈനികവൃത്തങ്ങൾ വിലയിരുത്തുന്നത്.

പകരക്കാരനായി യുഎസ്എസ് ജോർജ് വാഷിങ്ടൺ | USS Abraham Lincoln Heads to Pattaya

യുഎസ്എസ് എബ്രഹാം ലിങ്കണ് പകരമായി യുഎസ്എസ് ജോർജ് വാഷിങ്ടൺ ഉൾപ്പെടുന്ന പുതിയൊരു നാവിക വ്യൂഹം പശ്ചിമേഷ്യയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ തന്ത്രപ്രധാന സുരക്ഷാ കാവൽ പുതിയ സംഘത്തിന് കൈമാറിയ ശേഷമാണ് എബ്രഹാം ലിങ്കൺ ഹോങ്കോങ്, തായ്ലൻഡ് സമുദ്രപാതയിലൂടെ സ്വന്തം താവളത്തിലേക്കുള്ള മടക്കയാത്രയുടെ ഭാഗമായി പട്ടായ തീരത്തേക്ക് എത്തുന്നത്.

അമേരിക്കൻ നാവികസേനയിൽ ആണവോർജത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും പ്രമുഖ നിമിറ്റ്‌സ് ക്ലാസ് വിമാനവാഹിനിക്കപ്പലുകളിലിലൊന്നാണ് എബ്രഹാം ലിങ്കൺ. അത്യാധുനിക പോർവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും വഹിക്കാൻ ശേഷിയുള്ള ഈ കപ്പലിൽ ഒരു ചെറിയ നഗരത്തിന് സമാനമായ സംവിധാനങ്ങളും ആശുപത്രികളും വാർത്താവിനിമയ സൗകര്യങ്ങളുമുണ്ട്.

പട്ടായ നഗരത്തിന് സാമ്പത്തിക കുതിപ്പും ഉണർവും | USS Abraham Lincoln Heads to Pattaya

അമേരിക്കൻ സൈനികരുടെ വരവ് പട്ടായയിലെ പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കും വൻ ഉണർവ് നൽകുമെന്നാണ് കണക്കുകൂട്ടൽ. അയ്യായിരത്തോളം വിദേശ സൈനികർ ഒരേസമയം നഗരത്തിലെ വിനോദകേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും റസ്റ്റോറന്റുകളിലേക്കും കടന്നുവരുന്നത് വഴിയോര കച്ചവടക്കാർ മുതൽ വൻകിട വ്യാപാരികൾക്ക് വരെ വലിയ നേട്ടമാകും.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അഞ്ച് കോടി മുതൽ പതിനഞ്ച് കോടി ബാറ്റ് വരെ പ്രാദേശിക വിപണിയിലേക്ക് എത്തുമെന്നാണ് പട്ടായ മേയർ പോരമെത് ഗാംപിച്ചെത് വ്യക്തമാക്കിയത്. മുൻകാലങ്ങളിലും അമേരിക്കൻ യുദ്ധക്കപ്പലുകൾ ലാം ചബാങ് തുറമുഖത്ത് എത്തുമ്പോൾ നഗരം സമാനമായ രീതിയിൽ വലിയ സാമ്പത്തിക കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. വിശ്രമത്തിനെത്തുന്ന സൈനികരെ സ്‌നേഹത്തോടെ സ്വീകരിക്കാൻ വ്യാപാരികൾ സജ്ജമാണെന്നും മേയർ ചൂണ്ടിക്കാട്ടി.

കരയിലും കടലിലും അതീവ സുരക്ഷാ വലയം | USS Abraham Lincoln Heads to Pattaya

സൈനികരുടെയും മറ്റ് സഞ്ചാരികളുടെയും സുരക്ഷ മുൻനിർത്തി കനത്ത ജാഗ്രതയാണ് പട്ടായയിലും തുറമുഖ പരിസരത്തും ഏർപ്പെടുത്തിയിരിക്കുന്നത്. കരയിലും കടലിലും ഒരേസമയം പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുമെന്നും പട്ടായ സിറ്റി പോലീസും മുനിസിപ്പാലിറ്റിയും തായ് സൈന്യവുമായി ചേർന്ന് സുരക്ഷാ സംവിധാനങ്ങൾ ഏകോപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

സൈനികരുടെ യാത്രകളും വിനോദങ്ങളും പ്രാദേശിക നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക പട്രോളിങ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലയിലെ ടാക്‌സി ഡ്രൈവർമാർ, വഴികാട്ടികൾ, ഭക്ഷണശാലാ ജീവനക്കാർ എന്നിവർക്കെല്ലാം തന്നെ ഈ ദിവസങ്ങളിൽ തിരക്കേറിയ ദിനങ്ങളായിരിക്കും(USS Abraham Lincoln Heads to Pattaya).

അമേരിക്കയും തായ്ലൻഡും തമ്മിലുള്ള ദീർഘകാല പ്രതിരോധ സൗഹൃദത്തിന്റെ തുടർച്ച കൂടിയാണ് ഈ സന്ദർശനം. 1954 മുതൽ ആരംഭിച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ കരാറുകളുടെ ഭാഗമായി നിരവധി തവണ യുഎസ് യുദ്ധക്കപ്പലുകൾ തായ് മണ്ണിൽ നങ്കൂരമിട്ടിട്ടുണ്ട്. മുൻപ് 2012ലും യുഎസ്എസ് എബ്രഹാം ലിങ്കൺ ലാം ചബാങ് തുറമുഖത്ത് സന്ദർശനം നടത്തിയിരുന്നു. മാസങ്ങൾ നീണ്ട പശ്ചിമേഷ്യൻ ദൗത്യത്തിനു ശേഷമുള്ള അമേരിക്കൻ നാവികരുടെ മടക്കം ചരിത്രത്തിലെ ദൈർഘ്യമേറിയ സമുദ്രദൗത്യങ്ങളുടെ പട്ടികയിൽ ഒന്നായി രേഖപ്പെടുത്തപ്പെടുമെന്നുറപ്പാണ്.

Also read: