27/09/2026
[fontresizer_tawhidurrahmandear_widget]

പാകിസ്താനിൽ ജുമുഅ നമസ്കാരത്തിനിടെ സ്ഫോടനം: 15 മരണം, 50-ലേറെ പേർക്ക് പരിക്ക്

 പാകിസ്താനിൽ ജുമുഅ നമസ്കാരത്തിനിടെ സ്ഫോടനം: 15 മരണം, 50-ലേറെ പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ ജുമുഅ നമസ്കാരത്തിനിടെ പള്ളിയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു.50-ലധികം പേർക്ക് പരിക്കേറ്റു. കോഹത് ജില്ലയിലെ പൊലീസ് ലൈൻസ് കോംപ്ലക്സിനുള്ളിലെ പള്ളിയിലാണ് സ്ഫോടനം നടന്നതെന്ന് ഖൈബർ പക്തൂൺഖ്വ ഇൻസ്പെക്ടർ ജനറൽ സുൽഫിക്കർ ഹമീദ് സ്ഥിരീകരിച്ചു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശത്തേക്കുള്ള റോഡുകൾ അടയ്ക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. സ്ഫോടനത്തിന് തൊട്ടുപിന്നാലെ മേഖലയിൽ ഭീകരരുമായി വെടിവെപ്പുണ്ടായതായും പ്രസ്താവനയിലുണ്ട്. സംഭവത്തിൽ കോഹത് റീജിയണൽ പൊലീസ് ഓഫീസറോട് ഐ.ജി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിവരമറിഞ്ഞ ഉടൻ അടിയന്തര രക്ഷാപ്രവർത്തക സംഘത്തെ വിന്യസിച്ചതായി റെസ്ക്യൂ 1122 വക്താവ് ബിലാൽ അഹമ്മദ് ഫൈസി അറിയിച്ചു. ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയും ഗവർണർ ഫൈസൽ കരീം കുൻഡിയും പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Also read: