മീൻകറിയും പൊരിച്ച മീനും കൈക്കൂലി ചോദിച്ച വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ
ചെന്നൈ: കർഷകനോട് പട്ടയം നൽകുന്നതിന് പണത്തിന് പുറമെ മീൻകറിയും മീൻ വറുത്തതും കൈക്കൂലിയായി ആവശ്യപ്പെട്ട വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സസ്പെൻഷനിൽ. കരൂർ ജില്ലയിലെ ദേവർമലൈ വില്ലേജ് ഓഫീസർ കാർത്തിയെയാണ് (38) ജില്ലാ കലക്ടർ സസ്പെൻഡ് ചെയ്തത്.
തമിഴ്നാട് പാളയം സ്വദേശിയായ ദേവരാജൻ എന്ന കർഷകനാണ് ദുരനുഭവം ഉണ്ടായത്. കൃഷിഭൂമിയുടെ പട്ടയം ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ 15,000 രൂപയും ഇതിനൊപ്പം മീൻ കറിയും മീൻ പൊരിച്ചതും ഊണും നൽകണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയായിരുന്നു.
വയസ്സായ പിതാവിനോട് കൈക്കൂലി ആവശ്യപ്പെട്ടതിനെതിരെ കർഷകന്റെ മകൻ ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും, ഇയാൾ തന്റെ ആവശ്യം ആവർത്തിക്കുകയാണുണ്ടായത്. ഈ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വലിയ ചർച്ചയായി.
ഇതിനെ തുടർന്ന് ജില്ലാ കലക്ടർ തഹസിൽദാരോട് അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണത്തിൽ കുറ്റം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ കർശന നടപടിയെടുത്തത്.
‘ഇതാണ് സംഭവം, കഷ്ടം തന്നെ നാട്ടുകാരെ; നെടുമ്പാശേരി അപകടത്തിലെ...
4 hours ago