02/03/2026
[fontresizer_tawhidurrahmandear_widget]

പൊലീസിന്റെ മൂക്കിൻതുമ്പിൽ കവർച്ച; ക്വാർട്ടേഴ്സിൽ നിന്ന് 50,000 രൂപയും നാല് പവൻ സ്വർണവും കവർന്നു

 പൊലീസിന്റെ മൂക്കിൻതുമ്പിൽ കവർച്ച; ക്വാർട്ടേഴ്സിൽ നിന്ന് 50,000 രൂപയും നാല് പവൻ സ്വർണവും  കവർന്നു

തൃശൂർ: നഗരത്തെ ഞെട്ടിച്ചുകൊണ്ട് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിൽ വൻ മോഷണം. ജില്ലാ പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സ് കുത്തിത്തുറന്ന് 50,000 രൂപയും നാല് പവൻ സ്വർണവുമാണ് കവർന്നത്. വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയായിരുന്നു.

അതീവ സുരക്ഷാ മേഖലയായ ഡി.ഐ.ജി ഓഫീസിന് സമീപമാണ് ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. രണ്ടാഴ്ച മുൻപ് ഇതേ പ്രദേശത്തെ രണ്ട് ക്ഷേത്രങ്ങളിലും മോഷണം നടന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പൊലീസിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. നഗരമധ്യത്തിലും സുരക്ഷിതമെന്നു കരുതുന്ന പൊലീസ് ക്വാർട്ടേഴ്സിനുള്ളിലും മോഷണം നടന്നത് ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Also read: