04/03/2026
[fontresizer_tawhidurrahmandear_widget]

‘മാജിക് മഷ്‌റൂം’ എന്നെ ആശുപത്രിയിലാക്കി, 14 വർഷം സൈക്യാട്രിക് മരുന്നുകൾ കഴിച്ചു’; വെളിപ്പെടുത്തി ലെന

 ‘മാജിക് മഷ്‌റൂം’ എന്നെ ആശുപത്രിയിലാക്കി, 14 വർഷം സൈക്യാട്രിക് മരുന്നുകൾ കഴിച്ചു’; വെളിപ്പെടുത്തി ലെന

കൊച്ചി: മലയാള സിനിമയിലെ കരുത്തുറ്റ നടി ലെന തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളെക്കുറിച്ച് മനസ്സ് തുറന്നു. 12-ാം വയസ്സിൽ തുടങ്ങിയ തന്റെ ആദ്യ പ്രണയം മുതൽ മാനസികാരോഗ്യത്തിനായി വർഷങ്ങളോളം മരുന്നുകളെ ആശ്രയിക്കേണ്ടി വന്ന സാഹചര്യം വരെ നീളുന്ന താരത്തിന്റെ വെളിപ്പെടുത്തലുകൾ ഇപ്പോൾ വലിയ ചർച്ചയാവുകയാണ്.

ആത്മീയമായ അന്വേഷണങ്ങൾക്കിടയിൽ കൊടൈക്കനാലിൽ വച്ച് ‘മാജിക് മഷ്‌റൂം’ പരീക്ഷിച്ചത് താരത്തെ ആശുപത്രിയിലാക്കി. ഇതിനെ ‘ഭ്രാന്ത്’ എന്ന് വീട്ടുകാരും സുഹൃത്തുക്കളും തെറ്റിദ്ധരിച്ചതോടെ ഏകദേശം 14 വർഷത്തോളം കടുത്ത സൈക്യാട്രിക് മരുന്നുകൾ കഴിക്കേണ്ടി വന്നു. മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലം ശരീരഭാരം കുറയുകയും കടുത്ത വിഷാദത്തിലേക്ക് വഴുതി വീഴുകയും ചെയ്തു. സാമ്പത്തികമായി തകർന്നടിഞ്ഞ സമയത്ത്‌ ആത്മഹത്യാ ചിന്തകൾ പോലും തന്നെ വേട്ടയാടിയിരുന്നതായി ലെന വെളിപ്പെടുത്തി.

ഒടുവിൽ പള്ളിയിൽ പോയി മനമുരുകി പ്രാർത്ഥിച്ച നിമിഷം തന്നെ തേടിയെത്തിയ ‘ഓമനത്തിങ്കൾ പക്ഷി’ എന്ന സീരിയലാണ് ജീവിതത്തിൽ വഴിത്തിരിവായത്. ജീവിതത്തിൽ തകർന്നുപോയ ഒരു പെൺകുട്ടിയുടെ വേഷം തന്റെ അപ്പോഴത്തെ അവസ്ഥയുമായി ചേർന്നുനിൽക്കുന്നതായിരുന്നു. ആ സീരിയലിലൂടെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായ താൻ, വർഷങ്ങൾക്കിപ്പുറം ഒരു വിജയിയായി ലോകത്തിന് മുന്നിൽ നിൽക്കുമ്പോൾ തന്റെ സത്യങ്ങൾ തുറന്നുപറയാൻ ഭയമില്ലെന്നും ലെന കൂട്ടിചേർത്തു. ഇന്ന് ഗഗൻയാൻ ദൗത്യം ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണന്റെ പങ്കാളിയായി പുതിയൊരു ജീവിതം നയിക്കുകയാണ് താരം.

Also read: