31/03/2026
[fontresizer_tawhidurrahmandear_widget]

മോർച്ചറിയിൽ മൃതദേഹം എലി കരണ്ടു; യുപിയിൽ സർക്കാർ ആശുപത്രിക്കെതിരെ വൻ പ്രതിഷേധം

 മോർച്ചറിയിൽ മൃതദേഹം എലി കരണ്ടു; യുപിയിൽ സർക്കാർ ആശുപത്രിക്കെതിരെ വൻ പ്രതിഷേധം

ലഖ്‌നൗ : ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന യുവാവിന്റെ മൃതദേഹം എലി കരണ്ടെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്. മിർസാപൂർ ജില്ലയിലെ താരക്പൂർ സ്വദേശിയായ അഭിഷേക് മാലി(26) എന്ന യുവാവിന്റെ മൃതദേഹമാണ് എലികൾ കടിച്ച് വികൃതമാക്കിയത്. സംഭവത്തെ തുടർന്ന് ബന്ധുക്കൾ വൻ പ്രതിഷേധവുമായി ആശുപത്രി പരിസരത്ത് തടിച്ചുകൂടി.

ഞായറാഴ്ച രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ അഭിഷേക് മാലികിന്റെ മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എന്നാൽ ബന്ധുക്കൾ മൃതദേഹം ഫ്രീസറിൽ വെക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും ഫ്രീസർ കേടാണെന്ന മറുപടിയാണ് ആശുപത്രി അധികൃതർ നൽകിയത്. വെറും ഐസ്‌കട്ടകൾ മുകളിൽ സൂക്ഷിച്ച മൃതദേഹം വിട്ടുവാങ്ങാനായി എത്തിയപ്പോഴാണ് മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകൾ കണ്ടത്.

സംഭവം വിവാദമായതോടെ അധികൃതർ അന്യേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൃതദേഹത്തിന് മുറിവുകളുണ്ടെന്ന കാര്യം ചീഫ് മെഡിക്കൽ ഓഫീസർ സുനിൽ സിങ് സ്ഥിരീകരിച്ചു. അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ചീഫ് മെഡിക്കൽ സൂപ്രണ്ട് സച്ചിൻ കിഷോർ അറിയിച്ചു. എന്നാൽ ഈ മുറിവുകൾ എലി കരണ്ടതാണോ എന്ന് ഉറപ്പിക്കാൻ വീണ്ടും പരിശോധനകൾ വേണമെന്ന നിലപാടിലാണ് അധികൃതർ.

Also read: