10/06/2026
[fontresizer_tawhidurrahmandear_widget]

’തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് ഏറ്റവും വലിയ തെറ്റ്; കേസുകൾ നേരിട്ടു, ഒറ്റപ്പെട്ടു’- ഫിറോസ് കുന്നംപറമ്പിൽ

 ’തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് ഏറ്റവും വലിയ തെറ്റ്; കേസുകൾ നേരിട്ടു, ഒറ്റപ്പെട്ടു’- ഫിറോസ് കുന്നംപറമ്പിൽ

മലപ്പുറം: സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് വ്യക്തിപരമായും സാമൂഹികമായും വലിയ വില നൽകേണ്ടി വരുന്ന സാഹചര്യമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ചികിത്സാസഹായം എത്തിച്ചിരുന്ന കാലത്തായിരുന്നു ഫിറോസിന്റെ രാഷ്ട്രീയ പ്രവേശനം. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം താൻ വലിയ രീതിയിൽ ഒറ്റപ്പെട്ടതായും വിദ്വേഷ പ്രചാരണങ്ങൾക്ക് ഇരയായതായും അദ്ദേഹം വെളിപ്പെടുത്തി. “ചാരിറ്റി മാഫിയ കിങ്” എന്നടക്കമുള്ള പരിഹാസങ്ങൾ നേരിടേണ്ടി വന്നെന്നും, രാഷ്ട്രീയ വൈരാഗ്യം മൂലം പല നിയമനടപടികളിലും കുടുങ്ങിയെന്നും ഫിറോസ് പറഞ്ഞു. മാനുഷിക പരിഗണന അർഹിക്കുന്ന കാര്യങ്ങളിൽ പോലും രാഷ്ട്രീയ നേതാക്കൾ തന്നിൽ നിന്ന് അകലം പാലിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന് മുൻപ് ടൗൺഷിപ്പുകൾ വരെ നിർമ്മിച്ചു നൽകി വലിയ ജനപിന്തുണ നേടിയിരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ രാഷ്ട്രീയ പ്രവേശനത്തോടെ കുത്തനെ കുറഞ്ഞു. ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസത്തിന് രാഷ്ട്രീയ നിറം വന്നത് പ്രവർത്തനങ്ങളെ ബാധിച്ചുവെന്നും, ആ തീരുമാനം തന്റെ ജീവിതം തന്നെ മാറ്റിമറിച്ചുവെന്നും ഫിറോസ് കുന്നംപറമ്പിൽ കൂട്ടിചേർത്തു.

Also read: