30/03/2026
[fontresizer_tawhidurrahmandear_widget]

കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; നാവിക ഉദ്യോഗസ്ഥൻ പിടിയിൽ

 കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; നാവിക ഉദ്യോഗസ്ഥൻ പിടിയിൽ

അമരാവതി: പ്രണയബന്ധത്തിലുണ്ടായ തർക്കത്തെത്തുടർന്ന് കാമുകിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നാവിക ഉദ്യോഗസ്ഥൻ പോലീസ് പിടിയിൽ. ഐഎൻഎസ് ദേഗയിൽ ജോലി ചെയ്യുന്ന ചിന്താട രവീന്ദ്ര (35) ആണ് അറസ്റ്റിലായത്. പോളിപ്പള്ളി മൗനിക (29) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ ശ്രദ്ധ വാൾക്കർ കൊലപാതകത്തിന് സമാനമായ ക്രൂരതയാണ് വിശാഖപട്ടണത്തും അരങ്ങേറിയത്.

ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് രവീന്ദ്ര മൗനികയെ സ്വന്തം വസതിയിലേക്ക് വിളിച്ചുവരുത്തിയത്. അവിടെ വെച്ചുണ്ടായ വാക്കേറ്റത്തിനൊടുവിൽ മൗനികയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം പല കഷണങ്ങളായി മുറിച്ചു. ചില ശരീരഭാഗങ്ങൾ ബാഗിലാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയും ബാക്കിയുള്ളവ വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിക്കുകയും ചെയ്തു. പിന്നീട് ഇയാൾ തന്നെ പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു.

തന്നിൽ നിന്നും യുവതി 3.5 ലക്ഷം രൂപ വാങ്ങിയതായും ബന്ധത്തെക്കുറിച്ച് ഭാര്യയോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രതി പോലീസിനോട് പറഞ്ഞു. 2021-ൽ ഡേറ്റിങ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പോലീസ് പരിശോധനയിൽ ഫ്രിഡ്ജിനുള്ളിൽ നിന്നും വീട്ടിൽ നിന്നുമായി ശരീരഭാഗങ്ങൾ കണ്ടെടുത്തു. എന്നാൽ മൗനികയുടെ തല ഇതുവരെ കണ്ടെത്താനായിട്ടില്ല. ബാക്കി ശരീരഭാഗങ്ങൾക്കായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചിൽ ആരംഭിച്ചു.

Also read: