01/04/2026
[fontresizer_tawhidurrahmandear_widget]

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല: മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; ആറ് അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

 പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല: മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; ആറ് അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മുടിക്കലിലെ ‘എ എം വിനീർ’ എന്ന പ്ലൈവുഡ് കമ്പനിയിൽ ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇയാളും ഒരു അതിഥി തൊഴിലാളിയാണെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് കമ്പനിയിലെ തൊഴിലാളികളായ ആറ് അസാം സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് നിലവിൽ പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇതിൽ മൂന്ന് പേർ സഹോദരങ്ങളാണ്. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച്ചുള്ള ക്രൂരമായ മർദ്ദനത്തിൽ യുവാവിന്റെ മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റു. മർദ്ദനത്തിന്റെ ആഘാതത്തിൽ പല്ലുകൾ ഒടിഞ്ഞുപോയതായും റിപ്പോർട്ടുകളുണ്ട്. കമ്പനി പരിസരത്ത് നിന്നുതന്നെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. നിലവിൽ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Also read: