02/04/2026
[fontresizer_tawhidurrahmandear_widget]

‘മന്ത്രി പറഞ്ഞത് കള്ളം’; താനൂർ ബോട്ട് ദുരന്തത്തിൽ പരിക്കേറ്റവർക്ക് ചികിത്സാ ധനസഹായം നൽകിയെന്ന വി അബ്ദുറഹ്മാൻ്റെ പ്രസ്‌താവനക്കെതിരെ കുടുംബം

 ‘മന്ത്രി പറഞ്ഞത് കള്ളം’; താനൂർ ബോട്ട് ദുരന്തത്തിൽ പരിക്കേറ്റവർക്ക് ചികിത്സാ ധനസഹായം നൽകിയെന്ന വി അബ്ദുറഹ്മാൻ്റെ പ്രസ്‌താവനക്കെതിരെ കുടുംബം

മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ പരിക്കേറ്റവർക്ക് സർക്കാർ ചികിത്സാ ധനസഹായം നൽകിയെന്ന മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി ഇരകളുടെ കുടുംബം. പരിക്കേറ്റവർക്കെല്ലാം സഹായം എത്തിച്ചെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ പിതാവായ പരപ്പനങ്ങാടി സ്വദേശി ജാബിർ ആരോപിച്ചു.

ദുരന്തത്തിൽ ജാബിറിന്റെ ഭാര്യയും മകനും മരണപ്പെട്ടിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട രണ്ട് പെൺമക്കളിൽ ഒരാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കൂടാതെ ജാബിറിന്റെ സഹോദരിയുടെ മകളും ചികിത്സയിലാണ്. എന്നാൽ ഇവർക്ക് യാതൊരുവിധ തുടർചികിത്സാ സഹായവും സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് ജാബിർ വ്യക്തമാക്കി.

ഒരു തവണ പോലും ധനസഹായം നൽകാതെയാണ് എല്ലാവർക്കും സഹായം നൽകിയെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടതെന്ന് കുടുംബം ആരോപിക്കുന്നു. ചികിത്സാ സഹായം ലഭിക്കാതെ ഇത്തരത്തിൽ തെറ്റായ പ്രചാരണം നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് ജാബിർ മാധ്യമങ്ങളോട് പറഞ്ഞു.

Also read: