03/04/2026
[fontresizer_tawhidurrahmandear_widget]

‘ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശഫണ്ട്?’ എഫ്സിആർഎ നിയമഭേദഗതി നടപ്പാക്കുമെന്ന് ബിജെപി നേതാവ്

 ‘ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശഫണ്ട്?’ എഫ്സിആർഎ നിയമഭേദഗതി നടപ്പാക്കുമെന്ന് ബിജെപി നേതാവ്

കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എന്തിനാണ് വിദേശസഹായമെന്ന് ബിജെപി ജനറൽ സെക്രട്ടറി വിഷ്‌ണു വർധൻ റെഡ്ഡി. രാജ്യത്തുനിന്നുള്ള ഫണ്ടുകൾ ഉപയോഗിച്ചായിരിക്കണം ന്യൂനപക്ഷങ്ങൾ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി.ആർ ശിവശങ്കറിന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) ഭേദഗതികൾ കർശനമായി നടപ്പാക്കുമെന്നും തട്ടിപ്പുകാർ മാത്രമേ ഇതിനെ ഭയപ്പെടേണ്ടതുള്ളൂവെന്നും എറണാകുളത്തിന്റെ ചുമതലയുള്ള വിഷ്‌ണു വർധൻ റെഡ്ഡി കൂട്ടിച്ചേർത്തു. അതേസമയം, ന്യൂനപക്ഷങ്ങൾ വിദേശസഹായത്തിനായി യാചിച്ചുനിൽക്കുന്നു എന്ന തരത്തിൽ മാധ്യമങ്ങൾ തെറ്റായ ചിത്രം നൽകുകയാണെന്നും പറയുന്നതുപോലെ ഗുരുതരമായ പ്രശ്നങ്ങൾ നിലവിലില്ലെന്നും സ്ഥാനാർഥി പി.ആർ ശിവശങ്കർ പ്രതികരിച്ചു.

Also read: