11/06/2026
[fontresizer_tawhidurrahmandear_widget]

വാളയാർ ആൾക്കൂട്ട കൊലപാതകം; പ്രതി മരിച്ച നിലയിൽ

 വാളയാർ ആൾക്കൂട്ട കൊലപാതകം; പ്രതി മരിച്ച നിലയിൽ

പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതകക്കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കേസിലെ പ്രതികളിലൊരാളായ വിനോദാണ് മരിച്ചത്. പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ഡിസംബർ 17-നാണ് ഛത്തീസ്‌ഗഢ് സ്വദേശിയായ രാംനാരായണൻ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കേസിൽ വിനോദ് ഉൾപ്പെടെ ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ എട്ടുപേർക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കി. തുടർന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ വിനോദിന് പോലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Also read: