19/04/2026
[fontresizer_tawhidurrahmandear_widget]

ട്രെയിൻ കടന്നുപോകുന്നതിനിടെ കാറ്റടിച്ച് വീണു; വീട്ടമ്മയ്ക്കും പേരക്കുട്ടിക്കും പരിക്ക്

 ട്രെയിൻ കടന്നുപോകുന്നതിനിടെ കാറ്റടിച്ച് വീണു; വീട്ടമ്മയ്ക്കും പേരക്കുട്ടിക്കും പരിക്ക്

കാസർകോട്: മൊഗ്രാൽ നാങ്കിയിൽ ട്രെയിൻ കടന്നുപോകുന്നതിനിടെയുണ്ടായ കാറ്റിൽപ്പെട്ട് തെറിച്ചുവീണ് വീട്ടമ്മയ്ക്കും അഞ്ചുവയസുകാരിയായ പേരക്കുട്ടിക്കും പരിക്കേറ്റു. അഡുക്കത്തുബയൽ സ്വദേശിനി നബീസ (52), പേരക്കുട്ടി മറിയം നവാൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. മംഗ്ലൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസ് കടന്നുപോകുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ലോക്കോ പൈലറ്റ് നൽകിയ വിവരമനുസരിച്ച് കുമ്പള പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പാളത്തിന് സമീപം പരിക്കേറ്റ നിലയിൽ ഇവരെ കണ്ടെത്തിയത്. മൊഗ്രാലിലെ മരണവീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു.

Also read: