29/04/2026
[fontresizer_tawhidurrahmandear_widget]

അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ വൈദ്യുതി കരാര്‍ റദ്ദാക്കി; ഇന്ന് മൂന്നിരട്ടി തുകയ്ക്ക് വാങ്ങാന്‍ കെഎസ്ഇബി; റഗുറേറ്ററി കമ്മിഷന്‍ പ്രതിക്കൂട്ടില്‍!

 അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ വൈദ്യുതി കരാര്‍ റദ്ദാക്കി; ഇന്ന് മൂന്നിരട്ടി തുകയ്ക്ക് വാങ്ങാന്‍ കെഎസ്ഇബി; റഗുറേറ്ററി കമ്മിഷന്‍ പ്രതിക്കൂട്ടില്‍!

തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനായി ഒപ്പിട്ട ദീർഘകാല കരാർ റദ്ദാക്കിയ റഗുലേറ്ററി കമ്മീഷന്റെ തീരുമാനം വൻ വിവാദത്തിലേക്ക്. യൂണിറ്റിന് ശരാശരി നാല് രൂപ 29 പൈസ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുമായിരുന്ന കരാറാണ് വെറും സാങ്കേതികത്വം പറഞ്ഞ് കമ്മീഷൻ റദ്ദാക്കിയത്. കരാർ റദ്ദാക്കരുതെന്ന് കാട്ടി അന്നത്തെ ചീഫ് സെക്രട്ടറി പോൾ ആന്റണിയും കെഎസ്ഇബി ചെയർമാനായിരുന്ന എൻ.എസ്. പിള്ളയും സർക്കാരിന് കത്തുകൾ നൽകിയിരുന്നെങ്കിലും ഈ നിർദ്ദേശങ്ങൾ അവഗണിക്കപ്പെടുകയായിരുന്നു. 25 വർഷത്തേക്ക് നിശ്ചയിച്ചിരുന്ന ഈ കരാർ 2023 മേയ് 10-നാണ് റഗുലേറ്ററി കമ്മീഷൻ ഔദ്യോഗികമായി റദ്ദാക്കിയത്.

ഈ തീരുമാനം നടപ്പിലാക്കിയതോടെ സംസ്ഥാനം ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് എത്തിനിൽക്കുന്നത്. കരാർ നിലനിന്നിരുന്നെങ്കിൽ യൂണിറ്റിന് വെറും 3.55 രൂപയ്ക്ക് ഇപ്പോൾ വൈദ്യുതി ലഭിക്കുമായിരുന്നു. എന്നാൽ ഇതിന് പകരം യൂണിറ്റിന് 10 രൂപ നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ഇപ്പോൾ റഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയിരിക്കുകയാണ്. സ്ഥിര നിരക്ക് വർഷം തോറും രണ്ട് ശതമാനം വീതം കുറയ്ക്കുമെന്ന ആകർഷകമായ വ്യവസ്ഥയും റദ്ദാക്കപ്പെട്ട കരാറിലുണ്ടായിരുന്നു. തെറ്റായ ഈ തീരുമാനം മൂലം 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ബോർഡിന് 736 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായതെന്ന് കെഎസ്ഇബി തന്നെ സമ്മതിക്കുന്നു. ഉദ്യോഗസ്ഥരുടെയും കമ്മീഷന്റെയും വീഴ്ചകൾ മൂലം ഉണ്ടാകുന്ന ഈ കോടികളുടെ നഷ്ടം ഒടുവിൽ വൈദ്യുതി ചാർജ് വർധനയിലൂടെ സാധാരണക്കാരായ ഉപഭോക്താക്കളുടെ ചുമലിലേക്കാണ് വന്നുചേരുന്നത്.

Also read: