25/04/2026
[fontresizer_tawhidurrahmandear_widget]

വാക്കുതര്‍ക്കം: മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു

 വാക്കുതര്‍ക്കം: മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു

ഗീത, ക്രിസ്റ്റി

കണ്ണൂർ: പേരാവൂർ താന്നിക്കുന്നിൽ അമ്മയെ മകൻ കഴുത്തറത്ത് കൊന്നു. കൊളക്കാട് മഠത്തിപറമ്പിൽ ഗീതയാണ് (50) കൊല്ലപ്പെട്ടത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീത. കൊലപാതകത്തിനു പിന്നാലെ മകൻ ക്രിസ്റ്റി (25) സ്വമേധയാ കേളകം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടിൽ ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്.
കഴിഞ്ഞ ദിവസം രാത്രിയിലും വീട്ടിൽ നിന്ന് പതിവുപോലെ ബഹളം ഉണ്ടായിരുന്നു. സ്ഥിരമായി ഉണ്ടാകുന്നതിനാൽ അയൽവാസികളാരും തന്നെ ഇതത്ര കാര്യമാക്കിയെടുത്തിരുന്നില്ല. സംഭവസമയത്ത് ക്രിസ്റ്റിയും ​ഗീതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഏറെനേരത്തെ ബഹളത്തിനൊടുവിലാണ് ക്രിസ്റ്റി, വീട്ടിനകത്തുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഗീതമ്മയുടെ കഴുത്തിൽ ആഴത്തിൽ കുത്തി കൊലപ്പെടുത്തിയത്.

കൊലയ്ക്കുശേഷം വീട്ടിൽ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിൽ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഗീതാമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Also read: