വൈറ്റ് ഹൗസിലെ വെടിവെപ്പ്: പിടിയിലായ അക്രമി നാസ ഫെലോഷിപ്പ് നേടിയ മെക്കാനിക്കൽ എൻജിനിയർ
കോൾ തോമസ് അല്ലെൻ
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിതയും പങ്കെടുത്ത അത്താഴവിരുന്നിൽ വെടിയുതിർത്തത് 31 കാരനായ കോൾ തോമസ് അല്ലെൻ. നാസ ഫെല്ലോഷിപ്പ് നേടിയ മെക്കൽ എൻജിനിയറാണ് ഇയാൾ എന്നാണ് റിപ്പോർട്ട്. ആക്രമണത്തിനുള്ള പിന്നിലുള്ള കാരണം അറിവായിട്ടില്ല.
ലിങ്ക്ഡ്ഇന്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പ്രകാരം, അറസ്റ്റിലായ കോള്‍ തോമസ് അലന്‍ ലോസ് ആഞ്ചലസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ്. കമ്പ്യൂട്ടര്‍ സയന്റിസ്റ്റ്, ഇന്‍ഡി ഗെയിം ഡെവലപ്പര്‍, പാര്‍ട്ട് ടൈം അധ്യാപകന്‍ എന്നീ നിലകളിലും സമൂഹമാധ്യമങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നാണ് ഇയാൾ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയത്. പിന്നീട് കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി.
കാൽടെക്കിൽ അധ്യാപകനായും മറ്റൊരു സ്ഥാപനത്തിൽ മെക്കാനിക്കൽ എൻജിനിയറായും പ്രവർത്തിച്ചിട്ടുണ്ടെന്നും സമൂഹ സമൂഹമാധ്യമത്തിലെ പ്രൊഫൈലിൽ പറയുന്നു. നാസയുടെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിലെ അണ്ടർഗ്രാജ്വേറ്റ് റിസർച്ച് ഫെല്ലോഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. 2014ൽ ആയിരുന്നു ഇത്. കൂടാതെ ബോർഡം, ഫസ്റ്റ് ലോ തുടങ്ങിയ ഗെയിമുകൾ വികസിപ്പിച്ചിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെടുന്നു.
പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. കോൾ അലനെതിരെ തോക്ക് ഉപയോഗിച്ച് ആക്രമണമുണ്ടാക്കിയതിനും പൊലീസുദ്യോഗസ്ഥനെ ആക്രമിച്ചതിനും കേസെടുക്കമെന്ന് കൊളംബിയയിലെ യുഎസ് അറ്റോർണി ജീനെൻ പിറോ പറഞ്ഞു.