11/05/2026
[fontresizer_tawhidurrahmandear_widget]

പത്തനാപുരത്ത് യു.ഡി.എഫിന് വേണ്ടി ബിജെപി വോട്ട് മറിച്ചു; ആരോപണവുമായി കെ.ബി. ഗണേഷ് കുമാർ

 പത്തനാപുരത്ത് യു.ഡി.എഫിന് വേണ്ടി ബിജെപി വോട്ട് മറിച്ചു; ആരോപണവുമായി കെ.ബി. ഗണേഷ് കുമാർ

കൊല്ലം: പത്തനാപുരം നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ യുഡിഎഫിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ബിജെപി വോട്ട് മറിച്ചതാണ് തന്റെ തോൽവിക്ക് കാരണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബിജെപി നേടിയ വോട്ടുകൾ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ കാണാനില്ലെന്നും, ഇത് വോട്ട് കച്ചവടത്തിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ട്വന്റി-ട്വന്റിക്ക് സീറ്റ് നൽകിയതും ബിജെപി വോട്ട് വിഹിതത്തിലെ കുറവും ഈ രഹസ്യ ധാരണയുടെ ഭാഗമാണെന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.

അതേസമയം, ഗണേഷ് കുമാറിന്റെ പരാജയത്തിന് പിന്നിൽ മുന്നണിയിലെ പാളിച്ചകളും പ്രാദേശികമായ തിരിച്ചടികളും ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എൽഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തുകളിൽ പോലും ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല വലിയ ലീഡ് നേടി. സിപിഎമ്മിന്റെ കുത്തക മേഖലകളിലും ഗണേഷ് കുമാറിന് തിരിച്ചടി നേരിട്ടു. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ, മുൻ വൈസ് ചെയർമാനെ പുറത്താക്കിയത്, എൻഎസ്എസ് ഭാരവാഹിയെ മർദിച്ച സംഭവം, സോളാർ ഗൂഢാലോചന കേസിലെ ആരോപണങ്ങൾ എന്നിവയും പരാജയത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.

Also read: