17/06/2026
[fontresizer_tawhidurrahmandear_widget]

സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും; സതീശന് ആശംസയുമായി രാജീവ് ചന്ദ്രശേഖർ

 സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും; സതീശന് ആശംസയുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും നിയുക്ത എംഎൽഎയുമായ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വി.ഡി. സതീശൻ തന്നെ നേരിട്ട് ക്ഷണിച്ചതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ചടങ്ങിൽ ബിജെപി എംഎൽഎമാരും പാർട്ടി പ്രവർത്തകരും സംബന്ധിക്കും. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് രാജീവ് ചന്ദ്രശേഖർ ആശംസകൾ നേർന്നു. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് ശേഷം രാജീവ് ചന്ദ്രശേഖർ നടത്തുന്ന ആദ്യ പ്രതികരണമാണിത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി. ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിന് തിരുവനന്തപുരത്തെത്തും. അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും സിനിമ-സാംസ്കാരിക മേഖലയിലെ പ്രമുഖർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. പൊതുജനങ്ങളുടെ പ്രവേശനം പ്രത്യേക പാസ് മുഖേനയായിരിക്കും നിയന്ത്രിക്കുക.

സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായതിന് ശേഷം പുതിയ മന്ത്രിമാർ രാജ്ഭവനിൽ ഗവർണറുടെ സത്കാരത്തിൽ പങ്കെടുക്കാൻ പോകും. തുടർന്ന് ആദ്യ മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും.

Also read: